x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ശ്വാ​സം പ​ദ്ധ​തി​ക്ക് 4.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍

വെബ്ഡെസ്ക്
Published: September 19, 2026 03:21 AM IST | Updated: September 19, 2026 03:21 AM IST

മ​​​ന്ത്രി വി.​​​ഇ. അ​​​ബ്ദു​​​ൽ ഗ​​​ഫൂ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ ആ​​​രോ​​​ഗ്യപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന രോ​​​ഗി​​​ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ണാ​​​യ​​​ക ഇ​​​ട​​​പെ​​​ട​​​ല്‍.

സാ​​​മൂ​​​ഹ്യനീ​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ കേ​​​ര​​​ള സാ​​​മൂ​​​ഹ്യസു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍ വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ‘സ​​​മാ​​​ശ്വാ​​​സം’ പ​​​ദ്ധ​​​തി​​​യു​​​ടെ 2026-27 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി 4.80 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. ഡ​​​യാ​​​ലി​​​സി​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍, വൃ​​​ക്ക അ​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​ച്ച​​​വ​​​ര്‍, ഹീ​​​മോ​​​ഫീ​​​ലി​​​യ, അ​​​രി​​​വാ​​​ള്‍ രോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ ബാ​​​ധി​​​ച്ച അ​​​ര്‍​ഹ​​​രാ​​​യ 3640 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​ണ് പ​​​ദ്ധ​​​തി വ​​​ഴി പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

വൃ​​​ക്ക അ​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള 360 പേ​​​ര്‍​ക്കും, ഹീ​​​മോ​​​ഫീ​​​ലി​​​യ​​​യും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളും ബാ​​​ധി​​​ച്ച 1400 പേ​​​ര്‍​ക്കും 1000 രൂ​​​പ വീ​​​തം പ്ര​​​തി​​​മാ​​​സം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ് സ​​​മാ​​​ശ്വാ​​​സം പ​​​ദ്ധ​​​തി.

ഇ​​​തി​​​നു പു​​​റ​​​മെ വൃ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ ത​​​ക​​​രാര്‍ സം​​​ഭ​​​വി​​​ച്ച് ഡ​​​യാ​​​ലി​​​സി​​​സി​​​ന് വി​​​ധേ​​​യ​​​രാ​​​കു​​​ന്ന 1680 പേ​​​ര്‍​ക്ക് പ്ര​​​തി​​​മാ​​​സം 1100 രൂ​​​പ നി​​​ര​​​ക്കി​​​ലും, അ​​​രി​​​വാ​​​ള്‍ രോ​​​ഗം ബാ​​​ധി​​​ച്ച 200 രോ​​​ഗി​​​ക​​​ള്‍​ക്ക് പ്ര​​​തി​​​മാ​​​സം 2000 രൂ​​​പ നി​​​ര​​​ക്കി​​​ലും ‘സ​​​മാ​​​ശ്വാ​​​സം’ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​കും.

ജീ​​​വ​​​ന്‍​ര​​​ക്ഷാ ചി​​​കി​​​ത്സ​​​ക​​​ള്‍​ക്കാ​​​യി ഭീ​​​മ​​​മാ​​​യ തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ രോ​​​ഗി​​​ക​​​ള്‍​ക്ക് കൈ​​​ത്താ​​​ങ്ങാ​​​ണ് സ​​​മാ​​​ശ്വാ​​​സ പ​​​ദ്ധ​​​തി. കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ പ്രൊ​​​പ്പോ​​​സ​​​ലും വ​​​കു​​​പ്പു​​​ത​​​ല വ​​​ര്‍​ക്കിം​​​ഗ് ഗ്രൂ​​​പ്പ് യോ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു​​​ള്ള ആ​​​ദ്യഗ​​​ഡു​​​വാ​​​യി നാ​​​ല് മാ​​​സ​​​ത്തെ വി​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.

ധ​​​ന​​​സ​​​ഹാ​​​യം ഉ​​​ട​​​ന്‍ ത​​​ന്നെ അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​രു​​​ടെ കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്ന് സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി വി.​​​ഇ. അ​​​ബ്ദു​​​ൽ ഗ​​​ഫൂ​​​ർ പ​​​റ​​​ഞ്ഞു.

Tags : ReliefScheme Sanctions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up