Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Academic

ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിന് സ്വയംഭരണ അക്കാദമിക് പദവി

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജി​ന് യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍റെ സ്വ​യം​ഭ​ര​ണ പ​ദ​വി ല​ഭി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കോ​ള​ജി​ന് 2026-27 അ​ക്കാ​ദ​മി​ക വ​ര്‍ഷം മു​ത​ല്‍ 2035-36 വ​രെ​യു​ള്ള 10 വ​ര്‍ഷ​ത്തേ​ക്കാ​ണ് യു​ജ​സി സ്വ​യം​ഭ​ര​ണ പ​ദ​വി അ​നു​വ​ദി​ച്ച​ത്.

യു​ജി​സി റെ​ഗു​ലേ​ഷ​ന്‍ 2023-ലെ ​വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​ര​മാ​ണ് കോ​ള​ജി​ന് ഈ ​പ​ദ​വി ന​ല്‍കി​യി​ട്ടു​ള്ള​ത്. യു​ജി​സി​യു​ടെ നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് എം​ജി സ​ര്‍വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ പ​ദ​വി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, സോ​ഷ്യ​ല്‍വ​ര്‍ക്ക്, സൈ​ക്കോ​ള​ജി, കൊ​മേ​ഴ്‌​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ യു​ജി, പി​ജി കോ​ഴ്‌​സു​ക​ളും ജി​യോ​ള​ജി​യി​ല്‍ യു​ജി കോ​ഴ്‌​സും ഈ ​കോ​ള​ജി​ലു​ണ്ട്. ചെ​ത്തി​പ്പു​ഴ സി​എം​ഐ ആ​ശ്ര​മം പ്രി​യോ​ര്‍ ഫാ. ​തേ​മ​സ് മ​ണ്ണൂ​പ്പ​റ​മ്പി​ല്‍ മാ​നേ​ജ​രും ഫാ. ​ജ​സ്റ്റി​ന്‍ ആ​ലു​ക്ക​ല്‍ ഡ​യ​റ​ക്‌ട​റും ഡോ. ​ആ​ന്‍റ​ണി മാ​ത്യു പ്രി​ന്‍സി​പ്പ​ലും ഫാ.​അ​ഖി​ല്‍ ക​രി​ക്കാ​ത്ത​റ ഫി​നാ​ന്‍ഷ്യ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​ണ്.

പ​ദ​വി ല​ഭി​ച്ച​തോ​ടെ പു​തി​യ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളും ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​നും സി​ല​ബ​സ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നും പ​രീ​ക്ഷ​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും കോ​ള​ജി​ന് സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും.

Latest News

Corehub Up