Kerala
കോഴിക്കോട്: കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
താമരശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബാലുശേലി ഭാഗത്തുനിന്ന് വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ലോകകപ്പ് മത്സരം കാണുകയായിരുന്ന യുവാക്കാളാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
National
ബംഗളൂരു: ബംഗളൂരുവിൽ കെ. ആർ. സർക്കിളിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കറ്റു. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബിഎംടിസി ബസിന് പിന്നിൽ മറ്റൊരു ഇലക്ട്രിക് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും അത്തിബെലെയിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് മറ്റൊരു ഇലക്ട്രിക് ബസ് ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എല്ലാവരുടെയും പരിക്കുകൾ നിസാരമാണെന്നും ഡ്രൈവറുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് രണ്ട് ക്രയിനുകൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
National
ദുബായി: ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായി പോലീസ് അറിയിച്ചു.
റോഡിന് നടുവിൽ വച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു.
ദുബായി ട്രാഫിക് പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ്പ്രസ്വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. 65 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന വോൾവോ ബസാണ് ചൊവ്വാഴ്ച പുലർച്ചെ നാലിന് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാല് യാത്രക്കാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ബസിലുണ്ടായിരുന്നവരിൽ 35 ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Kerala
പത്തനംതിട്ട: പന്തളത്ത് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ബസുകൾ ഇടിപ്പിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ദുർഗ എന്ന പേരിലുള്ള സ്വകാര്യ ബസ് രാഖി എന്ന ബസിൽ മനഃപൂർവം ഇടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് എംവിഡിയുടെ മുന്നറിയിപ്പ്.
രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല. പണി വരുന്നുണ്ട് അവറാച്ചാ... എന്ന സിനിമ ഡയലോഗ് ഉൾപ്പെടുത്തിയുള്ള കടുത്ത കുറിപ്പോടെയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംവിഡി പങ്കുവെച്ചിരിക്കുന്നത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ഗുണ്ടായിസം റോഡിൽ അനുവദിക്കില്ലെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകി.
റോഡിൽ വെച്ച് രാഖി എന്ന ബസിൽ ദുർഗ എന്ന ബസ് മനഃപൂർവം മുട്ടിക്കുന്നതും തുടർന്ന് മുന്നോട്ട് എടുത്ത ശേഷം പെട്ടെന്ന് റിവേഴ്സ് വന്ന് ശക്തമായി ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസും ബസുകളുടെ പെർമിറ്റും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് പന്തളം മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമായിരുന്നു സംഭവം. സമയക്രമം തെറ്റിച്ച് ഓടിച്ചതിന്റെ പേരിൽ ദുർഗ ബസിനെതിരേ രാഖി ബസിന്റെ ഉടമ നൂറനാട് പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരത്തിലാണ് രാഖി ബസിലേക്ക് ദുർഗാ ബസ് കൊണ്ടിടിപ്പിച്ചതെന്നാണ് പരാതി.
ബസ് ഇടിപ്പിച്ച സംഭവത്തിൽ ദുർഗ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Kerala
കടമ്പഴിപ്പുറം: പാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി. മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ കഴിഞ്ഞ ദിവസം ഒരു ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഈ ലോറിയിലെ സാധനങ്ങൾ മാറ്റ് വാഹനങ്ങളിലേക്ക് മാറ്റി കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ വന്ന മൂന്നാമത്തെ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് ലോറികൾക്കും കേടുപാടുകൾ സംഭവിച്ചു.
District News
നെയ്യാറ്റിന്‍കര: കരമന- കളിയിക്കാവിള പാതയില്‍ ആറാലുംമൂടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.
കളിയിക്കാവിള ആര്‍സി സ്ട്രീറ്റ് മേരിനിലയം കോളനിയിലെ ആന്റണി അരുള്‍രാജിന്റെ മകന് ആന്റണി ബെന്‍ (29), കളിയിക്കാവിള ആര്‍സി സ്ട്രീറ്റ് അന്തോണിയാര്‍ കോളനിയിലെ ബാബുവിന്റെ മകന് ആന്റണി ഷെറിന് (28) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കളിയിക്കാവിളയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. എതിരേ വന്ന കാറിലിടിച്ച് തെറിച്ചു തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ കടയിലിടിച്ചാണ് നിന്നത്. വിഴിഞ്ഞം സ്വദേശി സെയ്യദലിയായിരുന്നു കാറിന്റെ ഡ്രൈവര്‍. അദ്ദേഹത്തിനും നിസാര പരിക്കേറ്റു.
National
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്. പരേവതർ സ്വദേശി സാബിർ (54), ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് മരിച്ചത്.
ലക്നോവിൽ നിന്നും ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങി കിടന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സാബിറും സുരേഷും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേരും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ലോറി ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ സലാംപൂർ ബുദ്ധവിഹാറിന് സമീപം അമിതവേഗത്തിലെത്തിയ ട്രക്ക് ട്രാക്ടറിന് പിന്നിലിടിച്ച് മൂന്ന് പേർ മരിച്ചു. അലിഗഡ് സ്വദേശികളായ വിഷ്ണു (25), ഋതിക് (16), അസെഹ് സ്വദേശി രാഥമോഹൻ കതേരിയ (18) എന്നിവരാണ് മരിച്ചത്. ഋതികിന്റെ പിതാവ് അർജുനാണ് പരിക്കേറ്റത്.
അർജുൻ, ഋതിക്, വിഷ്ണു എന്നിവർ ട്രാക്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സലാംപൂർ ബുദ്ധവിഹാറിന് സമീപം ട്രാക്ടർ എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ തലകീഴായി മറിഞ്ഞു. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രികനായ രാഥമോഹനെയും ട്രക്ക് ഇടിക്കുകയായിരുന്നു.
രാഥമോഹൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ഋതികിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അർജുൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. നിയന്ത്രണം വിട്ട വാനും ട്രക്കും മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ലംഖിംപൂരിൽ നിന്നു സിസൈയയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ടാങ്കറിന്റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കരവാൾ നഗർ സ്വദേശികളായ രോഹിത് (31), ഹേമന്ത് (33) എന്നിവരാണ് മരിച്ചത്. ഇരുവരും ഐപിഎൽ കണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ ഹിമാൻഷു (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഭജൻപുര മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഹിമാൻഷുനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലം പരിശോധിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.
District News
വെള്ളരിക്കുണ്ട്: പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. വെസ്റ്റ് എളേരി പുങ്ങംചാല്‍ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു (39) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ഓടെ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുതരിപ്പണമായ ഓട്ടോ വെട്ടിപ്പൊളിച്ചാണ് രാജുവിനെ പുറത്തെടുത്തത്. രാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഒരുമാസം മുന്‍പ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂര്‍ഖ ജീപ്പ് ആണ് ഇടിച്ചത്. ഭാര്യ: സരിത. മക്കള്‍: സൗരവ്, സൗപര്‍ണിക.
National
റാഞ്ചി: ജാർഖണ്ഡിലെ ഗിരിദിഹിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ബംഗാലി ഹാദി (70), കുങ്കുമ് കുമാരി (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. ഏഴ് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. രാജ്കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല.
അപകടത്തിൽപ്പെട്ട കാർ ദാബ്രി സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡ്രൈവർ നിലവിൽ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പേലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സബർകാന്തയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വരികയായിരുന്ന ബസ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
കാറ്ററിംഗ് തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോഡാസയിൽ നിന്ന് ഹമ്മത്നഗറിലേയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്ന ആറ് സ്ത്രികളാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 88 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപം ബെകാസിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിനു പിന്നിൽ ദീർഘദൂര ട്രെയിൻ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന ബോഗി വനിതകൾക്കായി സംവരണം ചെയ്തതായിരുന്നു. മരിച്ചവരെല്ലാം വനിതകളാണ്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
District News
ഇരിയ: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ മുട്ടിച്ചരലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ആറു യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ദേശീയ വടംവലി കോച്ച് പരപ്പ കനകപ്പള്ളി സ്വദേശി ഷൈജൻ ചാക്കോ(53)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും മറ്റു യാത്രക്കാരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് പോവുകയായിരുന്ന ലീഡർ ബസാണ് ടിപ്പർ ലോറിയുമായി ഇടിച്ചത്. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടമെന്നാണ് സൂചന. ബസിന്റെ ഒരു വശത്താണ് ലോറി ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൽനിന്ന് തെന്നി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കയറിയിരുന്നു. അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയാണ് ബസും ലോറിയും സ്ഥലത്തുനിന്ന് നീക്കിയത്.
National
ബംഗളൂരു: കർണാടകയിലെ യാദ്ഗിരിൽ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടയാതെന്ന് പോലീസ് പറഞ്ഞു.
യാദ്ഗിറിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
National
ന്യൂഡൽഹി: വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ച് അപകടം. ആകാശ വിമാനവും സ്പൈസ് ജെറ്റും തമ്മിലാണ് ഇടിച്ചത്. ആർക്കും പരിക്കില്ല.
വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഡൽഹിയിൽനിന്നു ഹൈദരാബാദിലേക്കു പുറപ്പെടാൻ പുറപ്പെടാനൊരുങ്ങിയ ആകാശ വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ചിറകുകൾക്കു കേടുപാടു സംഭവിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ആകാശാ വിമാനത്തിലെ യാത്രക്കാർക്കു പകരം സംവിധാനമൊരുക്കി.
National
റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ നിന്ന് വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങുകയും ബൈക്ക് യാത്രികരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. അപകടത്തെ തുടർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്.
വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്.
ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. കന്യാകുമാരി ഭാഗത്തുവച്ച് വിയറ്റ്നാം കപ്പലുമായി ഇടിച്ചായിരുന്നു അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു.ഒൻപതുപേരെ രക്ഷപ്പെടുത്തി.
എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
District News
പരിയാരം: കാരക്കുണ്ടിൽ ചെങ്കൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ചെങ്കൽ ലോറി ഡ്രൈവർ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിനു സമീപം താമസിക്കുന്ന സി. ബഷാർ (22) ആണ് മരിച്ചത്.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19), ആസാം സ്വദേശി നജിറുൽ (26) ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റ അഭിഷിത്ത്, നജിറുൾ എന്നിവരെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോബിൻസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അരിപ്പാമ്പ്രയിലെ സി. അബ്ദുൾ സലാം-പി. ആയിഷാബി ദമ്പതികളുടെ മകനാണ് മരിച്ച ബഷാർ. സഹോദരങ്ങൾ: ബഹീജ്, ഫാത്തിമത്തുൽ ഷദ.
Kerala
ചേര്‍ത്തല: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡിസിസി അംഗം തണ്ണീര്‍മുക്കം പഞ്ചായത്ത് മുട്ടത്തിപ്പറമ്പ് ഇഴാശേരിക്കരി വീട്ടില്‍ വേണുഗോപാലിന്റെയും സുനിമോളുടെയും ഏക മകന് നന്ദഗോപാലന് (22), വയലാര്‍ പഞ്ചായത്ത് മംഗളംപറമ്പ് കലേഷ് കുമാറിന്റെയും ലീനയുടെയും ഏക മകന് ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല 11-ാം മൈല്‍- മുട്ടത്തിപ്പറമ്പ് റോഡില്‍ പള്ളിക്കവലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 11.40 നായിരുന്നു അപകടം.
നന്ദഗോപനും ആരവ് കൃഷ്ണയും മുട്ടത്തിപ്പറമ്പ് ഭാഗത്തുനിന്നു 11-ാമൈല് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വേമ്പനാട് കായലില്‍നിന്ന് ഡ്രെജ് ചെയ്തെടുക്കുന്ന മണലെടുക്കുന്നതിന് തണ്ണീര്‍മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന ടോറസ് ലോറിയുമായി പള്ളിക്കവലയ്ക്ക് സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരും ഡിഗ്രി പഠനം കഴിഞ്ഞു കൊച്ചിയിലെ സ്വകാര്യ കോളജില്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് (എഐ) കോഴ്സ് പഠിക്കുകയാണ്.
പഠനത്തിനൊപ്പം ക്ഷേത്രങ്ങളില്‍ പൂക്കള്‍ ഉപയോഗിച്ച് അലങ്കാരങ്ങള്‍ ഒരുക്കാന്‍ പോകാറുണ്ട്. തിങ്കളാഴ്ച്ച ചേര്‍ത്തല തെക്കുള്ള ക്ഷേത്രത്തില്‍ പോയതിനു ശേഷം മുട്ടത്തിപ്പറമ്പിലെത്തി വയലാറിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
District News
കുണ്ടറ: നാഷണൽ പെർമിറ്റ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മുക്കൂട് സന്ധ്യാ ഭവനത്തിൽ ഗിരീഷ് കുമാർ (35) ആണ് മരിച്ചത്.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇന്നലെ പുലർച്ചെ മൂന്നിന് ആറുമുറിക്കട സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്ത് നിന്നും വന്ന ലോറിയിൽ കുണ്ടറ ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗിരീഷ് പെരുമ്പുഴയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു.
District News
ഉപ്പള: ബന്തിയോടിനു സമീപം ദേശീയപാതയുടെ സർവീസ് റോഡിൽ രണ്ടു ബൈക്കുകളും പിക്കപ്പ്വാനും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മംഗളൂരു യേനക്കല്ല് പടിനടുക്കയിലെ സുരേഷ് റൈയുടെ മകൻ നിരഞ്ജൻ (24) ആണ് മരിച്ചത്. മറ്റൊരു ബൈക്കിലെ യാത്രികൻ മംഗളൂരു ശക്തിനഗർ സ്വദേശി കൃതിക ബെന്നിയെ (24) ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ എതിരേ വന്ന പിക്കപ്പ്വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയുടെ ഇടുങ്ങിയ സർവീസ് റോഡുകളിൽ വാഹനത്തിരക്കേറുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവയ്ക്കുന്ന സാഹചര്യമാണെന്ന് നേരത്തേ നിരവധി തവണ പരാതികൾ ഉയർന്നിരുന്നു.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചക്സു പ്രദേശത്തെ ടിഗാഡിയയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കാർ യാത്രികനെ കുത്തിക്കൊന്നു. ഫർണിച്ചർ വ്യവസായി ആകാൻഷ് സാഹു (27) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണ്.
ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആകാൻഷ് സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബൈക്ക് യാത്രികൻ കുറച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ചേർന്ന് ആകാൻഷിനെ മർദിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ആകാൻഷിനെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാവിലെ മരണംസംഭവിച്ചു. അക്രമികളെ തിരിച്ചറിയാൻ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ബൈക്ക് യാത്രികൻ മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. ഉടൻ തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
District News
കോയമ്പത്തൂർ: മധുക്കരയ്ക്കു സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കോയമ്പത്തൂർ ആശുപത്രിയിൽ മരിച്ച ഒരാളുടെ മൃതദേഹം കേരളത്തിലെത്തി കൈമാറിയശേഷം കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
മധുക്കരയ്ക്ക് സമീപം ബോഡിനായക്കൻപാളയം പ്രദേശത്തെ പെട്രോൾപമ്പിനുസമീപം വരുന്നതിനിടെ ആംബുലൻസ് കാറിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസ് റോഡരികിൽ മറിഞ്ഞു, കാർ പൂർണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്ന രണ്ടുയാത്രക്കാർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരിക്കേറ്റത്. നാലുപേരെയും കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുക്കര പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
District News
പാലോട്: നെടുമങ്ങാട് വഴയില റോഡിൽ മിനിലോറിയുമായി കൂട്ടിയിടിച്ചു ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. നന്ദിയോട് പച്ച ഇടവിളാകത്ത് വീട്ടിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ ജെ.എസ്. മണികണ്ഠൻ(30) ആണ് മരിച്ചത്.
സുരേഷ്കുമാർ- ജയശ്രീ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. നെടുമങ്ങാട് നിന്ന് പേരൂർക്കടയിലേക്കു പോകവേ ഇന്നലെ രാവിലെ 9.30 മണിയോടെ അഴിക്കോട് ഗവ. യുപിഎസിനു സമീപത്തായിരുന്നു അപകടം.
ലോറിയെ മറികടന്നു പോകുന്നതിനിടെ എതിരെ വേഗത്തിൽ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൂർണിമയാണ് മണികണ്ഠന്റെ സഹോദരി.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഏകദേശം 11നാണ് അപകടം നടന്നത്.
ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകൾ തകർന്നു വീണത്. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു.
ഹാമൺടൺ പോലീസും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്. പരിക്കേറ്റ വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ബേസിൻ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി.
National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
Kerala
പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.
നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
പാലക്കാട്: ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന് ദില്‍ജിത്ത് (17) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
National
ബംഗളൂരു: കർണാടക ബേഗൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. വയനാട് സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
മടക്കിമല സ്വദേശി ബഷീറും അദ്ദേഹത്തിന്റെ കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയശേഷം ബംഗളൂരു വിമാനത്താവളത്തിൽനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.