x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ തട്ടി

വെബ് ഡെസ്ക്
Published: September 18, 2026 11:59 PM IST | Updated: September 18, 2026 11:59 PM IST

എഐ ചിത്രം

കൊച്ചി : അബുദാബിയിലെ റസ്റ്റോറന്‍റിൽ ജോലി വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. വടുതല സ്വദേശി മാനുവല്‍ ജോസഫാണ് എറണാകുളം സ്വദേശി ഹെന്‍സണനെതിരെ പൊലിസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് പണം വാങ്ങിയത്. അബുദാബിയില്‍ ജോലി ഒഴിവ് വന്നിട്ടുണ്ടെന്നും വിസിറ്റിംഗ് വീസയില്‍ പോയി അവിടെയെത്തിയാൽ ജോബ് വീസ ശരിയാകുമെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് അബുദാബിയിലെത്തിയെങ്കിലും വിസിറ്റിംഗ് വീസ കാലാവധി കഴിഞ്ഞിട്ടും തൊഴില്‍ വീസ ലഭിച്ചില്ല. അതിനിടെ അനധികൃതമായി അബുദാബിയില്‍ താമസിച്ചതിന് 5530 രൂപ പിഴയടക്കേണ്ടിയും വന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇയാൾ പരാതി നൽകുകയായിരുന്നു.

Tags : AbuDhabi Pretext Job Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up