പ്രതീകാത്മക ചിത്രം
കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തുക തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തു. തൃശൂർ സ്വദേശി മജീഷിന് (40) എതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഹൈക്കോർട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എക്സാക്ട് അബ്രോഡ് എന്ന സ്ഥാപനം നടത്തിവന്ന പ്രതി, പരാതിക്കാരനായ ഐസ്‌ലാന്‍റിലേക്ക് പോകാനുള്ള വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് പരാതിക്കാരന്‍റെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് 1,00,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.
പണം കൈപ്പറ്റിയ ശേഷം വീസ ശരിയാക്കി നൽകുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു.
Tags : Fraud Employment Case Deepika DeepikaNewspaper BreakingNews NewsUpdate Headlines