x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ്റേ റി​സ​ൾ​ട്ടിൽ പി​ഴ​വ്: 88കാ​രി​യു​ടെ എ​ക്സ്റേ നോക്കി 16കാ​രി​ക്കു ചി​കി​ത്സ

വെബ്ഡെസ്ക്
Published: September 18, 2026 11:25 PM IST | Updated: September 18, 2026 11:25 PM IST

പ്രതീകാത്മക ചിത്രം - എഐ

പ​ത്ത​നം​തി​ട്ട: 88കാ​രി​യു​ടെ എ​ക്സ്റേ ഉ​പ​യോ​ഗി​ച്ച് കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​തി​നാ​റു​കാ​രി​ക്കു ചി​കി​ത്സ​യെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ 14നാ​ണ് സം​ഭ​വം.

കൂ​ട​ൽ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി ശ്വാ​സം​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ തേ​ടി എ​ത്തി​യ​ത്. ഒ​പി​യി​ൽ ഡോ. ​ദീ​പ്തി​യെ കാ​ണു​ക​യും ചെ​സ്റ്റി​ന്‍റെ എ​ക്സ്റേ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

എ​ക്സ്റേ എ​ടു​ത്ത​ശേ​ഷം വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ടു. എ​ക്സ്റേ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ കു​ട്ടി​ക്കു ന​ട്ടെ​ല്ലി​നു വ​ള​വു​ണ്ടെ​ന്നു പ​റ​ഞ്ഞു. ന​ട്ടെ​ല്ല് തൊ​ട്ടു പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. മൂ​ന്നു ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നി​നും കു​റി​ച്ചു​കൊ​ടു​ത്തു.

മ​രു​ന്നു ക​ഴി​ച്ചി​ട്ടും അ​സു​ഖം ഒ​ട്ടും ദേ​ദ​മാ​കാ​തെ വ​ന്ന​പ്പോ​ൾ 17ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് യാ​ഥാ​ർ​ഥ്യം അ​റി​ഞ്ഞ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു​ള്ള എ​ക്സ്റേ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഞെ​ട്ടി. ദേ​വ​കി​യ​മ്മ (88) എ​ന്ന​യാ​ളു​ടെ എ​ക്സ്റേ​യാ​ണ് കു​ട്ടി​യു​ടെ കൈ​വ​ശ​മു​ള്ള​തെ​ന്നും എ​ക്സ്റേ മാ​റി​പ്പോ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും ഡോ​ക്ട​ർ പ്ര​ക​ടി​പ്പി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ എ​ക്സ്​റേ എ​വി​ടെ​പ്പോ​യെ​ന്നോ അ​തു​പ​യോ​ഗി​ച്ച് മ​റ്റാ​രെ​യെ​ങ്കി​ലും പ​രി​ശോ​ധി​ച്ചോ എ​ന്നും വ്യ​ക്ത​മ​ല്ല. പെ​ൺ​കു​ട്ടി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ക്സ്റേ ഫി​ലി​മി​ൽ രോ​ഗി​യു​ടെ പേ​രും പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തു പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ചി​കി​ത്സ ന​ൽ​കി​യ​തെ​ന്നാ​ണു പ​രാ​തി. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് റേ​ഡി​യോ​ള​ജി​സ്റ്റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 16കാ​രി​ക്ക് വ​യോ​ധി​ക​യു​ടെ എ​ക്സ്റേ ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ സി​സി​ലി ജോ​സ​ഫാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, പൊ​ലി​സ് എ​ന്നി​വ​രി​ൽ​നി​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Error Xray Result TreatmentMistake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up