പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: അഡ്വാൻസ് ടാക്സ് ശേഖരണം ഉയർന്നതിന്റെ ബലത്തിൽ നടപ്പ് സാന്പത്തികവർഷത്തിൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ സർക്കാരിന്റെ ആകെ പ്രത്യക്ഷനികുതി വരുമാനം 13% വർധിച്ച് 12.12 ലക്ഷം കോടി രൂപയിലധികമായി.
കോർപറേറ്റ് നികുതിശേഖരം 19.48% ഉയർന്ന ഏകദേശം 5.56 ലക്ഷം കോടി രൂപയിലെത്തിയപ്പോൾ, കോർപറേറ്റ് ഇതര നികുതി (വ്യക്തികളും എച്ച്യുഎഫുകളും) ആറു ശതമാനം വർധിച്ച് 6.16 ലക്ഷം കോടി രൂപയിലധികമായി. 2026 ഏപ്രിൽ 1-നും സെപ്റ്റംബർ 17-നും ഇടയിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ശേഖരം 53% വർധിച്ച് 40,214 കോടി രൂപയായി.
സെപ്റ്റംബർ 17 വരെ നൽകിയ റീഫണ്ടുകളുടെ തുക 29.19% വർധിച്ച് 2.20 ലക്ഷം കോടി രൂപയിലധികമായതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ഗ്രോസ് ഡയറക്ട് ടാക്സ് ശേഖരം 15% വളർച്ചയോടെ 14.32 ലക്ഷം കോടി രൂപയിലധികമായി.
സെപ്റ്റംബർ 17 വരെയുള്ള മുൻകൂർ നികുതി (Advance Tax) ശേഖരം 16.18% വർധിച്ച് ഏകദേശം 5.22 ലക്ഷം കോടി രൂപയായി. ഇതിൽ കോർപറേറ്റ് അഡ്വാൻസ് ടാക്സ് 18 ശതമാനം വളർച്ചയോടെ 4.16 ലക്ഷം കോടി രൂപയ്ക്കു മുകളിലായി. കോർപറേറ്റ് ഇതര അഡ്വാൻസ് ടാസ്ക് 9.24 ശതമാനം വളർച്ചയിൽ 1.06 ലക്ഷം കോടി രൂപയായി.
Tags : DirectTaxCollection Increased Business