x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പേ​രും ചി​ഹ്ന​വും മ​ര​വി​പ്പി​ച്ച​ത് ‘പാ​ർ​ട്ടി കൊ​ള്ള’: രാ​ഹു​ൽ ഗാ​ന്ധി​

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 18, 2026 11:12 PM IST | Updated: September 18, 2026 11:12 PM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പേ​രും തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​വും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

തൃ​ണ​മൂ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്നം മ​ര​വി​പ്പി​ച്ച​ത് ‘പാ​ർ​ട്ടി കൊ​ള്ള’​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. “വോ​ട്ട് കൊ​ള്ള, സ​ർ​ക്കാ​ർ കൊ​ള്ള, ഇ​പ്പോ​ൾ പാ​ർ​ട്ടി കൊ​ള്ള. ഇ​വ​യെ​ല്ലാം ന​മ്മു​ടെ ജ​നാ​ധി​പ​ത്യ ത​ക​ർ​ച്ച​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു” - രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.​

ആ​ദ്യം ശി​വ​സേ​ന, പി​ന്നീ​ട് എ​ൻ​സി​പി, ഇ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും കൈ​കോ​ർ​ത്ത് ഒ​രു രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി​യെ പി​ള​ർ​ത്തു​ക​യും തു​ട​ർ​ന്ന് അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്നം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു.

ഒ​രു രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി​യെ​ത്ത​ന്നെ ത​ട്ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഈ ​നീ​ക്കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നു ന​ൽ​കി​യ സ​മ്മാ​ന​മാ​ണോ​യെ​ന്നും ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണോ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

Tags : Freezing TrinamoolCongress Name&Symbol Robbery RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up