x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ ക​മ്പി​നി​ക​ളി​ൽ നി​ന്നും വൈ​ദ്യു​തി വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്നു: എം.​വി.​ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 18, 2026 09:44 PM IST | Updated: September 18, 2026 10:14 PM IST

എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ ക​മ്പി​നി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ വൈ​ദ്യു​തി വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​ക​ൾ​ക്കു ലാ​ഭം കൊ​യ്യാ​നു​ള്ള നി​ല​പാ​ടാ​ണ് ഇ​തു​വ​ഴി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​ണു പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണു യു​ഡി​എ​ഫ് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​രാ​ർ ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണു ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്. അ​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​നു നേ​രെ ഉ​ണ്ടാ​യ​ത്. മാ​ധ്യ​മ​ത്തി​ന്‍റെ മേ​ധാ​വി തെ​റ്റു​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ന്യാ​യീ​ക​രി​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​നി​ല്ല. എ​ന്നാ​ൽ ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ ന്യൂ​സ് റൂ​മി​ൽ പൊ​ലിസ് ക​ട​ന്നു​ക​യ​റു​ന്ന സ്ഥി​തി ഉ​ണ്ടാ​യി. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​തൊ​രു പ്ര​ശ്ന​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags : MVGovindan Electricity Power Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up