x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും: മന്ത്രി കെ. മുരളീധരൻ

വെബ് ഡെസ്ക്
Published: September 18, 2026 05:12 PM IST | Updated: September 18, 2026 05:12 PM IST

കെ. മുരളീധരൻ

കോട്ടയം: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്താഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്.

റോബോട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെര്‍ച്വല്‍ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Tags : GovernmentHospitals KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up