x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 18, 2026 03:03 PM IST | Updated: September 18, 2026 03:03 PM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ സോ​നി​പ്പ​ത്തി​ൽ വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ഗു​രു​ത​ര പ​രി​ക്ക്. കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത് പി​ടി​ച്ച് നി​ന്ന ബ​ന്ധു​വാ​യ സ്ത്രീ​ക്ക് നേ​രെ​യാ​ണ് ആ​ദ്യം പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ചാ​ടി​വീ​ണ​ത്. തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ക​ടി​ച്ച് വ​ലി​ച്ച് നി​ല​ത്തി​ട്ട് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രെ​ത്തി പി​റ്റ്ബു​ളി​നെ തു​ര​ത്തി കു​ഞ്ഞി​നെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി. സം​ഭ​വ​ത്തി​ൽ കു​ടും​ബം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

ഇ​ത്ത​രം നാ​യ്ക്ക​ളെ വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​ന് രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ഇ​ത്ത​രം നാ​യ്ക്ക​ളെ വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​ന് രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. ആ​ക്ര​മ​ണ​കാ​രി​യെ​ന്ന് അ​റി​ഞ്ഞി​ട്ടും നാ​യ​യെ അ​ല​ക്ഷ്യ​മാ​യി തു​റ​ന്ന് വി​ട്ട വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Deepika BreakingNews Baby PetDog

Recent News

Corehub Up