x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും പ​വ​ർ ക​ട്ട് ഉ​ണ്ടാ​യി​രു​ന്നു; പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 12:12 PM IST | Updated: September 18, 2026 12:12 PM IST

ഷാ​ഫി പ​റ​മ്പി​ൽ എം​പി.

കോ​ഴി​ക്കോ​ട്: പി​ണ​റാ​യി വി​ജ​യ​ൻ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​രു​ന്ന സ​മ​യ​ത്തും സം​സ്ഥാ​ന​ത്ത് പ​വ​ർ ക​ട്ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പ​വ​ർ​ക​ട്ട് മൂ​ലം ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും. ഒ​രു രാ​ത്രി കൊ​ണ്ട് പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്‌​ന​മ​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട​ർ ടി​വി ഓ​ഫീ​സി​ലെ റെ​യ്ഡി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ത്തെ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ​നി​ന്ന് അ​ഭ​യം നേ​ടാ​നു​ള്ള ഇ​ട​മാ​ക്കി മാ​റ്റി.

പ​ണം കൊ​ണ്ട് വാ​ങ്ങാ​നു​ള്ള ഒ​ന്ന​ല്ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം. ഇ​വി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​രെ​യ​ല്ല ക​ട​ന്നു​ക​യ​റ്റം ഉ​ണ്ടാ​യ​ത്, മ​റി​ച്ച് ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ​യാ​ണ്. അ​തി​നാ​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​റി​യ​തി​ലും അ​വി​ടെ റെ​യ്ഡ് ന​ട​ന്ന​തി​ലും വ​ലി​യ തെ​റ്റോ അ​പ​ക​ട​മോ​യി​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. നി​ല​വി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ആ​രു​ടേ​യും പേ​ര് ഉ​യ​ർ​ന്ന് വ​ന്നി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​ത് മാ​ധ്യ​മ​ങ്ങ​ള​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​ന്ന​തി​ന് അ​പ്പു​റ​ത്തേ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ ആ​ള​ല്ലെ​ന്നും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ പ്ര​തീ​ക്ഷ​യോ അ​നി​ഷ്‌​ട​മോ ഇ​തി​ൽ വ്യ​ക്ത​മാ​ക്കാ​നി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Tags : PowerCut Shafi Parambil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up