x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എം​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ 

വെബ് ഡെസ്ക്
Published: September 18, 2026 06:49 AM IST | Updated: September 18, 2026 06:49 AM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എം​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. കൊ​ല്ലം ക​ല്ലും​താ​ഴം സ്വ​ദേ​ശി അ​ബ്ദു​ൽ മ​നാ​ഫ് (32), ക​രി​ക്കോ​ട് സ്വ​ദേ​ശി സു​നീ​ർ.​എ​സ് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വേ കൊ​ല്ല​ത്തേ​ക്ക് വ​ന്ന വോ​ൾ​വോ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന യു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് 4.042 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന ഇ​ട​പാ​ടു ന​ട​ത്തു​ന്ന ഇ​വ​ർ ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രി​കെ വ​രു​ന്ന വ​ഴി സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Tags : arrest MDMA smuggled Kerala private bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up