x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷേക്സ്പിയർ വിഖ്യാത നാടകങ്ങളെഴുതുമ്പോൾ ഈ മത്സ്യങ്ങൾ ജനിച്ചിട്ടുണ്ട്; മ​നു​ഷ്യ​ന്‍റെ 15 ത​ല​മു​റ​ക​ളേക്കാൾ ആയുസുള്ള അദ്ഭുത മത്സ്യം!

റിസെർച്ച് ഡെസ്‌ക്
Published: September 18, 2026 04:22 PM IST | Updated: September 18, 2026 04:23 PM IST

സ്‌റ്റർജൻ മത്സ്യം.

​തി​നേ​ഴാം നൂ​റ്റാ​ണ്ട്; ദൂ​ര​ദ​ർ​ശ​നി‌​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ലൂ​ടെ മ​നു​ഷ്യ​ൻ വ്യാ​ഴ​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ അ​ദ്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ന്ന കാ​ലം, ക​ര​യി​ലൂ​ടെ​യു​ള്ള ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ യാ​ത്രാ​മാ​ർ​ഗം കു​തി​ര​സ​വാ​രി മാ​ത്ര​മാ​യി​രു​ന്ന കാ​ലം, വ​സൂ​രി പോ​ലെ​യു​ള്ള മാ​ര​ക​വ്യാ​ധി​ക​ൾ മ​നു​ഷ്യ​രാ​ശി​യെ ഭീ​തി​യി​ലാ​ഴ്ത്തിയ അ​തേ കാ​ല​ഘ​ട്ടം! എ​ന്നാ​ൽ, 400 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന്, ഭൂ​മി​യി​ൽനി​ന്ന് 1350 കോ​ടി പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ഗാ​ല​ക്സി​യെ​പ്പോ​ലും കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ അ​ത്യാ​ധു​നി​ക ദൂ​ര​ദ​ർ​ശി​നി​ക​ൾ​ക്കു ക​ഴി​യും. യാ​ത്രാ​രം​ഗ​ത്താ​ക​ട്ടെ, ക​ര​യി​ലും ആ​കാ​ശ​ത്തും വേ​ഗ​മേ​റി​യ സൗ​ക​ര്യ​ങ്ങ​ൾ. മ​നു​ഷ്യ​കു​ല​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ വ​സൂ​രി എ​ന്ന മ​ഹാ​മാ​രി​യെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കാ​ൻ വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

മ​നു​ഷ്യ​ന്‍റെ ഈ ​ജൈ​ത്ര​യാ​ത്ര ന​ട​ക്കു​ന്പോ​ൾ, നൂ​റ്റാ​ണ്ടു​ക​ളാ​യി ജീ​വി​തം തു​ട​രു​ന്ന അ​ദ്ഭു​ത ജീ​വി​ക​ളു​ണ്ട്! വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ 'ഗ്രേ​റ്റ് ലേ​ക്സി'​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്ന 'ലേ​ക്ക് സ്‌​റ്റ​ർ​ജ​ൻ' മ​ത്സ്യ​ങ്ങ​ൾ! മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കെ​ല്ലാം സാ​ക്ഷി​യാ​യി ഇ​ക്കാ​ല​മ​ത്ര​യും വെ​ള്ള​ത്തി​ന​ടി​യി​ൽ ജീ​വ​നോ​ടെ​യു​ണ്ടാ​യി​രു​ന്നു അ​വ! പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ പ്ര​കാ​രം, 'ലേ​ക്ക് സ്‌​റ്റ​ർ​ജ​ൻ' മ​ത്സ്യ​ങ്ങ​ൾ​ക്ക് 400-ലേ​റെ വ​ർ​ഷ​ങ്ങ​ൾ ആ​യു​സു​ണ്ടെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

K-Rail Survey

മ​നു​ഷ്യ​ന്‍റെ പ​തി​ന​ഞ്ചു ത​ല​മു​റ​ക​ളെ​ക്കാ​ൾ ആയുസ്
മ​നു​ഷ്യ​ന്‍റെ പ​തി​ന​ഞ്ചു ത​ല​മു​റ​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലം ജീ​വി​ച്ചി​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് 'ലേ​ക്ക് സ്‌​റ്റ​ർ​ജ​ൻ' മ​ത്സ്യ​ങ്ങ​ൾ. ഗ്രീ​ൻ​ലാ​ൻ​ഡ് സ്രാ​വു​ക​ൾ ക​ഴി​ഞ്ഞാ​ൽ ഭൂ​മി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കു​ന്ന ന​ട്ടെ​ല്ലു​ള്ള ജീ​വി​ക​ളി​ൽ ഒ​ന്നാ​ണ് ഇ​വ​യെ​ന്നാ​ണ് 'ജേ​ണ​ൽ ഓ​ഫ് ഫി​ഷ് ബ​യോ​ള​ജി'​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സ്‌റ്റർ​ജ​ൻ മ​ത്സ്യ​ങ്ങ​ൾ ദിനോസറുകളുടെ കാ​ല​ത്ത്, അ​താ​യ​ത് ഏ​ക​ദേ​ശം 200 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കുമുൻപു​ള്ള ജീവികളുടെ പിന്തുടർച്ചക്കാരാണ്. സാ​ധാ​ര​ണ​യാ​യി നാലു മു​ത​ൽ ആറ് അ​ടി വ​രെ നീ​ള​വും 30 മു​ത​ൽ 80 പൗ​ണ്ട് വ​രെ തൂ​ക്ക​വു​മു​ള്ള ഇ​വ​യ്ക്ക് 50 മു​ത​ൽ 100 വ​ർ​ഷം വ​രെ​യാ​ണു ശ​രാ​ശ​രി ആ​യുസ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ചെ​തു​മ്പ​ലു​ക​ളി​ലെ വ​ള​ർ​ച്ചാവ​ല​യ​ങ്ങ​ൾ എ​ണ്ണി പ്രാ​യം തി​ട്ട​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ​ക്കു പ​ക​രം, ദീ​ർ​ഘ​കാ​ല ടാ​ഗിം​ഗ് ഡാ​റ്റ ഉ​പ​യോ​ഗി​ച്ചാ​ണ് മി​ഷി​ഗ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സി​ലെ ഗ​വേ​ഷ​ക​ർ​ പു​തി​യ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

K-Rail Survey

1980 മു​ത​ൽ 2024 വ​രെ​യു​ള്ള 44 വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ്‌റ്റർ​ജ​ൻ മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ ടാ​ഗു​ക​ൾ ഘ​ടി​പ്പി​ച്ച് അ​വ​യു​ടെ വ​ള​ർ​ച്ചാനി​ര​ക്കു നിരീ​ക്ഷി​ച്ചു. ഈ ​വി​വ​ര​ങ്ങ​ളുടെ അ​ടി​സ്ഥാ​നത്തിൽ ത​യാ​റാ​ക്കി​യ ഗവേഷണ റിപ്പോർട്ട് പ്രകാരം ആ​ൺ സ്‌റ്റർ​ജ​ൻ മ​ത്സ്യ​ങ്ങ​ൾ​ക്ക് 435 വ​ർ​ഷം വ​രെ​യും പെ​ൺമ​ത്സ്യ​ങ്ങ​ൾ​ക്ക് 292 വ​ർ​ഷം വ​രെ​യും ആയുസുണ്ടാകും. ശൈത്യകാലത്തു ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റയ്ക്കുന്ന 'ടോ​ർ​പ്പ​ർ' എ​ന്ന അ​വ​സ്ഥ​യിലേക്കു പോ​കു​ന്ന​താ​ണ് സ്‌റ്റർജൻ മത്സ്യങ്ങളുടെ ദീ​ർ​ഘാ​യു​സിനു‌ ഒ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കുന്ന​ത്.

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഗ്രേ​റ്റ് ലേ​ക്സി​ൽ 1.5 കോ​ടി​യോ​ളം സ്‌റ്റർ​ജ​ൻ മ​ത്സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​മി​ത​ വേ​ട്ട​യാ​ട​ൽ കാരണം ഇവയുടെ ചെറിയൊരു ശതമാനം മാത്രമാണു ശേഷിക്കുന്നത്. ഇപ്പോൾ സ്‌റ്റർജൻ മത്സ്യങ്ങളെ പിടിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്.

Tags : ScienceNews GreatLakes LakeSturgeon Environment Nature Conservation Biodiversity

Recent News

Corehub Up