x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യ് മോ​ഷ​ണ​വും ക്ര​മ​ക്കേ​ടും; മ​ല​ബാ​ർ മി​ൽ​മ യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ടു

വെബ് ഡെസ്ക്
Published: September 18, 2026 07:26 PM IST | Updated: September 18, 2026 07:27 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വ​ൻ ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ മ​ല​ബാ​ർ മി​ൽ​മ യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ടു. നെ​യ്യ് മോ​ഷ​ണം, പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി തു​ട​ങ്ങി​യ ഗു​രു​ത​ര പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

യൂ​ണി​യ​ന്‍റെ ഭ​ര​ണം നി​ല​വി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് കൈ​മാ​റി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ഡ​യ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യ വെ​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

കാ​സ​ർ​ഗോ​ഡ് ഡ​യ​റി​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പാ​ൽ സം​ഭ​രി​ച്ച​തി​ലൂ​ടെ മാ​ത്രം സ​ർ​ക്കാ​രി​ന് 27,45,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. ഈ ​ന​ഷ്ടം വ​ന്ന തു​ക ഉ​ത്ത​ര​വാ​ദി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ന് പ​ക​രം ക​ണ​ക്കി​ൽ കു​റ​വ് വ​രു​ത്തി ക്ര​മ​ക്കേ​ട് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്നു.

ഇ​തി​നു​പു​റ​മേ മ​ല​പ്പു​റം ഡ​യ​റി​യി​ൽ വ്യാ​പ​ക​മാ​യ നെ​യ്യ് മോ​ഷ​ണ​വും ന​ട​ന്നു. പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ൽ മാ​ത്രം 84,45,000 രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

Tags : Milma Malabar Milma Union Dissolved Corruption Ghee Theft Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up