x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ട് ഇ​ഡി ഹ​വാ​ല ക​ഥ ഇ​റ​ക്കു​ന്നു; വീ​ണ​യു​ടെ പ​ണം സേ​വ​ന​ത്തി​നു​ള്ള​ത്: എം.​വി. ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 18, 2026 06:41 PM IST | Updated: September 18, 2026 06:41 PM IST

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് വീ​ണ വി​ജ​യ​ൻ പ​ണം വാ​ങ്ങി​യ​ത് ക​രാ​ർ പ്ര​കാ​രം ന​ൽ​കി​യ സേ​വ​ന​ത്തി​നാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ൻ. എ​ന്നാ​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​ണം വാ​ങ്ങി​യ​ത് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ ബി​സി​ന​സ് ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പാ​ർ​ട്ടി​ക്ക് അ​റി​യേ​ണ്ട കാ​ര്യ​മി​ല്ല. സ​ർ​ക്കാ​രി​ലേ​ക്ക് നി​കു​തി ഉ​ൾ​പ്പെ​ടെ അ​ട​ച്ച് പ​ണം സ്വീ​ക​രി​ച്ച വീ​ണ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​ഡി​ക്ക് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​തി​യ ഹ​വാ​ല ക​ഥ​യു​മാ​യി അ​വ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​ഡ് ബു​ക്ക് ഉ​ണ്ടെ​ന്നും പ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചെ​ന്നും വീ​ണ മൊ​ഴി ന​ൽ​കി​യെ​ന്നു​മു​ള്ള ഇ​ഡി വാ​ദ​ങ്ങ​ൾ ശു​ദ്ധ​ക​ള​വാ​ണ്. 1.78 കോ​ടി​യു​ടെ കാ​ര്യം പ​റ​യാ​തെ പു​തി​യ ക​ഥ​ക​ൾ മെ​ന​യു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ്. വീ​ണ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ചോ​ദ്യം പോ​ലും ചോ​ദി​ച്ചി​രു​ന്നി​ല്ല.

പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ വാ​ട്സാ​പ് ഗ്രൂ​പ്പി​നെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഇ​ഡി പ​റ​യു​ന്ന​തും തി​ക​ച്ചും തെ​റ്റാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ഇ​ട​പാ​ടു​ക​ൾ മ​റ​ച്ചു​വെ​ച്ച് ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ ത​ല​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും ഇ​ഡി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സി​പി​എം എ​തി​ർ​ത്തു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഇ​തേ ഇ​ഡി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

Tags : Cmrl Controversy Veena Vijayan M.V. Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up