x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ​ത പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു; പി​ന്നാ​ലെ ന​ന്ദി​ഗ്രാ​മി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 07:02 PM IST | Updated: September 18, 2026 07:20 PM IST

മി​ല​ൻ പ്ര​ധാ​ൻ, മ​​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മി​ല​ൻ പ്ര​ധാ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് പൊ​ലി​സി​ന്‍റെ ഈ ​നീ​ക്കം. ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

മ​​മ​താ ബാ​ന​ർ​ജി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​ ന​ന്ദി​ഗ്രാ​മി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് മ​മ​ത പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിരുന്നു. എ​ന്നാ​ൽ ഈ ​പ്ര​ഖ്യാ​പ​നം വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് മി​ല​ൻ പ്ര​ധാ​ൻ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

2007-ലെ ​ന​ന്ദി​ഗ്രാം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മി​ല​ൻ പ്ര​ധാ​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കാ​ളീ​ഘ​ട്ടി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ന​ന്ദി​ഗ്രാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

മ​മ​ത​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന സ​ഞ്ചീ​ത പ്ര​ധാ​ൻ ഡേ ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ച് പി​ന്മാ​റി​യി​രു​ന്നു. ഇ​തി​നു​പ​ക​ര​മാ​യാ​ണ് ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കാ​ൻ മ​മ​ത തീ​രു​മാ​നി​ച്ച​ത്.

ഈ ​രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സ്ഥാ​നാ​ർ​ഥി​യു​ടെ അ​റ​സ്റ്റ്. സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്ക​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

Tags : Nandigram Election Congress Mamata Banerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up