Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traders

സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന സംഭരണം വേഗത്തിലാക്കാൻ വ്യാപാരികൾ

 യു​എ​സ്‌-യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ക്രി​സ്‌​മ​സ്‌- ന്യൂ ​ഇ​യ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള​ള കു​രു​മു​ള​ക്‌ സം​ഭ​ര​ണ​ത്തി​നു രാ​ജ്യാ​ന്ത​ര സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന വി​പ​ണി​യി​ൽ. മ​ഴ​യു​ടെ വ​ര​വ്‌ മു​ന്നി​ൽ​ക്ക​ണ്ട്‌ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ചു​ക്കി​ൽ പി​ടി​മു​റു​ക്കാം. രാ​ജ്യാ​ന്ത​ര റ​ബ​ർ അ​വ​ധി​യി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​ന് ഉ​ത്സാ​ഹി​ച്ച​ത്‌ ബാ​ങ്കോ​ക്ക്‌ അ​ട​ക്ക​മു​ള്ള വി​പ​ണി​ക​ളി​ൽ ഷീ​റ്റ്‌ വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​മു​ള​വാ​ക്കി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ അ​യ​വ്‌ ക​ണ്ട​ത്‌ നേ​ട്ട​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണു ത​മി​ഴ്‌​നാ​ട്ടി​ലെ കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ.

യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വ​ൻ​കി​ട സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ ക്രി​സ്‌​മ​സ്‌ വ​രെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കു​രു​മു​ള​കി​നു പു​തി​യ ക​രാ​റു​ക​ൾ ഉ​റ​പ്പി​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ അ​യ​വ്‌ വ​ന്ന​ത്‌ ക​പ്പ​ൽ ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗമ​മാ​ക്കു​ന്ന​തു ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ൾ​ക്കും നേ​ട്ട​മാ​വും. മു​ൻ നി​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ൽ ച​ര​ക്ക്‌ സ്റ്റോ​ക്ക്‌ പ​രി​മി​ത​മാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ നി​മി​ത്തം ഇ​ന്ത്യ​യി​ലും വി​ള​വ്‌ ചു​രു​ങ്ങി​യ​തി​നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ മു​ള​കി​ന്‍റെ നീ​ക്കി​യി​രി​പ്പ്‌ ചു​രു​ങ്ങി.

ആ​ഗോ​ള കു​രു​മു​ള​ക് വി​പ​ണി​യി​ൽ പി​ന്നി​ട്ട​വാ​രം പൊ​തു​വേ സ​ന്തു​ലി​ത​മാ​യ പ്ര​വ​ണ​ത​യാ​ണു ദൃ​ശ്യ​മാ​യ​ത്‌. മു​ൻനി​ര കു​രു​മു​ള​ക് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ യു​എ​സ്‌ ഡോ​ള​റി​നു മു​ന്നി​ൽ മി​ക​വ്‌ കാ​ണി​ച്ച​ത്‌ ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ൾ​ക്ക് പി​ന്തു​ണ പ​ക​ർ​ന്ന​തു വി​ദേ​ശ വ്യാ​പാ​ര സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നു. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റും താ​ര​ത​മ്യേ​ന സ്ഥി​ര​ത നി​ല​നി​ർ​ത്തി.

ഉ​ത്ത​രേ​ന്ത്യ​ൻ ആ​വ​ശ്യ​ക​ത തു​ട​രു​ന്ന​തും കാ​ർ​ഷി​ക മേ​ഖ​ല വ​രു​ത്തി​യ ച​ര​ക്ക്‌ നീ​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ത്പ​ന്ന​ത്തി​നു പി​ന്തു​ണ പ​ക​രും. ഇ​റ​ക്കു​മ​തി ലോ​ബി വി​ദേ​ശ ച​ര​ക്ക്‌ എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്‌, എ​ന്താ​യാ​ലും ആ​ഭ്യ​ന്ത​ര വി​ല ഉ​യ​രു​മെ​ന്ന വി​ശ്വാ​സം ത​ന്നെ​യാ​ണ് ഇ​റ​ക്കു​മ​തി​യി​ലേ​ക്ക്‌ അ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്‌. മു​ന്നി​ലു​ള്ള ഉ​ത്സ​വ സീ​സ​ണി​ൽ ബം​പ​ർ ക​ച്ച​വ​ടം ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്നു.

വി​യ​റ്റ്‌​നാ​മി​ലെ ക​ർ​ഷ​ക​രും വ​ൻ വി​ല പ്ര​തീ​ക്ഷി​ച്ച്‌ ച​ര​ക്ക്‌ നീ​ക്കം കു​റ​ച്ചു. ആ​ഗോ​ള കു​രു​മു​ള​ക് ക​യ​റ്റു​മ​തി​യി​ൽ മു​ൻ നി​ര​യി​ലു​ള്ള അ​വി​ടെ ല​ഭ്യ​ത കു​റ​യു​ന്ന​തു വി​പ​ണി​യു​ടെ അ​ടി​ത്ത​റ​യ്‌​ക്ക്‌ ശ​ക്തി​പ​ക​രും. ക​യ​റ്റു​മ​തി ആ​വ​ശ്യ​ക​ത സ്ഥി​ര​ത പു​ല​ർ​ത്തു​മ്പോ​ഴും ക​ർ​ഷ​ക​രു​ടെ പ​രി​മി​ത വി​ല്പ​ന കു​രു​മു​ള​കി​നു താ​ങ്ങാ​കും. ഇ​തി​നി​ട​യി​ൽ നാ​ണ​യ​മാ​യ ഡോ​ങി​ന്‍റെ മൂല്യം ശ​ക്തി​പ്പെ​ടു​ന്ന​ത്‌ ക​യ​റ്റു​മ​തി​ക്കാ​രു​ടെ വി​ല നി​ർ​ണ​യ​ത്തെ സ്വാ​ധീ​നി​ക്കാം.

ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്ര​മു​ഖ വി​പ​ണി​യാ​യ ജ​ക്കാ​ർ​ത്ത​യി​ൽ വി​ദേ​ശ വ്യാ​പാ​ര​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നു. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ പി​ന്നി​ട്ട​വാ​ര​വും അ​വ​ർ ക​രു​ത​ലോ​ടെ​യാ​ണു ച​ര​ക്ക്‌ ഇ​റ​ക്കി​യ​ത്‌. ബ്ര​സീ​ലി​യ​ൻ നാ​ണ​യ​മാ​യ റി​യ​ലി​ന്‍റെ മൂ​ല്യം ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​റ്റു​മ​തി മേ​ഖ​ല പു​തി​യ ക്വ​ട്ടേ​ഷ​നു​ക​ൾ​ക്കു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ ശ്രീ​ല​ങ്ക​യി​ലും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ക​രു​ത​ൽ ശേ​ഖ​രം ഇ​റ​ക്കു​ന്ന​തി​നു കാ​ര്യ​മാ​യ തി​ടു​ക്കം കാ​ണി​ച്ചി​ല്ല. ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ മു​ള​ക്‌ ല​ഭ്യ​ത പ​രി​മി​ത​മാ​യ​ത്‌ ക​ണ​ക്കി​ലെ​ടു​ത്ത്‌ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ല്ല. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,200 രൂ​പ.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7700 ഡോ​ള​റാ​ണ്. വി​യ​റ്റ്‌​നാം 6300 ഡോ​ള​റി​നും ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റി​നും ബ്ര​സീ​ൽ 6000 ഡോ​ള​റി​നും ശ്രീ​ല​ങ്ക 6500 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

ജൂ​ൺ ആ​ദ്യ പ​കു​തി​യി​ൽ മും​ബൈ തീ​രം അ​ണ​യേ​ണ്ട തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ക്കു​റി ദു​ർ​ബ​ല​മാ​യി നീ​ങ്ങു​ന്ന​ത്‌ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​ക​ളെ ബാ​ധി​ക്കും. ഈ ​സ്ഥി​തി​യി​ൽ മാ​റ്റം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ഖാ​രിഫ്‌ വി​ള ഇ​റ​ക്കു​ന്ന​തി​ൽനി​ന്നും പി​ൻ​തി​രി​യേ​ണ്ടി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ. മ​ഴ​യു​ടെ വ​ര​വ്‌ വൈ​കു​ന്ന​തി​നാ​ൽ ചു​ക്ക്‌ സം​ഭ​ര​ണ​ത്തി​ന് ഉ​ത്സാ​ഹം കാ​ണി​ക്കാ​തെ അ​ക​ന്നു മാ​റി​യ വാ​ങ്ങ​ലു​കാ​ർ സാ​വ​ധാ​നം വി​പ​ണി​ക​ളി​ലേ​ക്ക്‌ അ​ടു​ക്കു​ന്നു​ണ്ട്‌. കൊ​ച്ചി​യി​ൽ മീ​ഡി​യം ചു​ക്ക്‌ 28,000 രൂ​പ​യി​ലും ബെ​സ്റ്റ്‌ ചു​ക്ക്‌ 30,000 രൂ​പ​യി​ലാ​ണു വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്‌.

►►റ​ബ​റി​ൽ ചാ​ഞ്ചാ​ട്ടം

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ വി​ല ചാ​ഞ്ചാ​ടി, പു​തി​യ നി​ക്ഷേ​പ​ക​ർ രം​ഗ​ത്ത്‌ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ. വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ലോ​ങ്‌ ടേം ​ചാ​ർ​ട്ടി​ൽ റ​ബ​ർ ബു​ള്ളി​ഷ്‌ ട്രെ​ൻ​ഡി​ലാ​ണ്. അ​തേ സ​മ​യം വി​പ​ണി ഓ​വ​ർ ബോ​ട്ട്‌ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്‌ തി​രു​ത്ത​ൽ സാ​ധ്യ​ത​ക​ൾ​ക്ക്‌ ശ​ക്തി​പ​ക​രാം. പോ​യ​വാ​രം കി​ലോ 437 യെ​ന്നി​ൽ നി​ന്നും 448 യെ​ൻ വ​രെ ഉ​യ​ർ​ന്ന ശേ​ഷം വ്യാ​പാ​രാ​ന്ത്യം റ​ബ​ർ 440 യെ​ന്നി​ലാ​ണ്.

അ​വ​ധി വി​ല​യി​ലെ ചാ​ഞ്ചാ​ട്ടം ക​ണ്ട്‌ താ​യ്‌​ല​ൻ​ഡി​ൽ ഉ​ത്പ​ന്ന വി​ല കി​ലോ 303 രൂ​പ​യി​ൽനി​ന്നും 298ലേ​ക്ക്‌ താ​ഴ്‌​ത്തി. വി​ദേ​ശ വി​പ​ണി​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​ൻ ട​യ​ർ ലോ​ബി ആ​ഭ്യ​ന്ത​ര ഷീ​റ്റ്‌ വി​ല കി​ലോ 278 രൂ​പ​യി​ൽനി​ന്നും 272 ലേ​ക്ക്‌ ഇ​ടി​ച്ചു. ജൂ​ലൈ​യി​ൽ പു​തി​യ ഷീ​റ്റ്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഒ​രു വി​ഭാ​ഗം വ്യ​വ​സാ​യി​ക​ൾ.

►►തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച് വെ​ളി​ച്ചെ​ണ്ണ

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ അ​യ​വ്‌ ക​ണ്ടുതു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ വ​ൻ​കി​ട കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ വി​ദേ​ശ ഓ​ർ​ഡ​റു​ക​ൾ​ക്ക്‌ നീ​ക്കം തു​ട​ങ്ങി. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യ​ക്കാരെ​ത്തി​യാ​ൽ ഉ​ത്പ​ന്ന വി​ല​യി​ൽ ഒ​രു തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ല​ഭി​ക്കും. ഏ​താ​നും മാ​സ​ങ്ങ​ളാ​യി നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ വി​ലയി​ടി​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 22,200 ലും ​കൊ​പ്ര 12,900 രൂ​പ​യി​ലു​മാ​ണ്.

►►അടക്കയ്ക്ക് താങ്ങ് കിട്ടുമോ‍?

അ​ട​ക്കാ ക​ർ​ഷ​ക​ർക്ക് താ​ങ്ങ്‌ പ​ക​രാ​ൻ നി​കു​തി​ഘ​ട​ന​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് മം​ഗ​ലാ​പു​ര​ത്ത്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന കാം​പ്‌​കോ. ഉ​ത്ത​ർ​പ്ര​ദേ​ശ്‌ അ​ട​ക്ക​യ്ക്ക്‌ ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി ഒ​ഴി​വാ​ക്കി​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ​ർ​വി​ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണു ക​ർ​ണാ​ട​ക​ത്തി​ലെ ഈ ​അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഒ​ന്ന​ര ല​ക്ഷം ക​ർ​ഷ​ക​ർ അം​ഗ​ങ്ങ​ളാ​യു​ള്ള അ​വ​രു​ടെ നീ​ക്കം വി​ജ​യി​ച്ചാ​ൽ ക​ർ​ണാ​ട​ക​ത്തി​ലെ​യും കേ​ര​ള​ത്തി​ലെ​യും ക​വു​ങ്ങ്‌ ക​ർ​ഷ​ക​ർ​ക്ക്‌ മെ​ച്ച​പ്പെ​ട്ട വി​ല ഉ​റ​പ്പ്‌ വ​രു​ത്താ​നാ​വും. അ​ട​യ്‌​ക്ക ക്വി​ന്‍റ​ലി​ന് 39,000 രൂ​പ​യി​ലാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​ത്‌, നേ​ര​ത്തേ അ​ര​ല​ക്ഷം രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ അ​ട​ക്ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്‌. ഉ​ത്ത​രേ​ന്ത്യ​ൻ പാ​ൻ​മ​സാ​ല വ്യ​വ​സാ​യി​ക​ളാ​ണ് അ​ട​ക്ക ശേ​ഖ​രി​ക്കു​ന്ന​ത്‌.

Kerala

എരിവ് കയറി ചിക്കൻവില; വ്യാപാരികൾ പ്രതിസന്ധിയിൽ

കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.

വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.

District News

ആറ് ലക്ഷം വാങ്ങിയതിന് 40 ലക്ഷം തിരികെ നൽകി; കൊള്ളപ്പ ലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി

തൃ​ശൂ​ർ: കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഗു​രു​വാ​യൂ​രി​ല്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി. മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ഹ്‌​ളേ​ഷ്, വി​വേ​ക് എന്ന ര​ണ്ട് പ​ലി​ശ​ക്കാ​ര്‍​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ആ​റ് ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യ​തി​ന് 40 ല​ക്ഷ​ത്തോ​ളം രൂ​പ മു​സ്ത​ഫ​യി​ല്‍ നി​ന്ന് കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര്‍ വാ​ങ്ങി​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം. മു​സ്ത​ഫ​യു​ടെ സ്ഥ​ല​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ഴു​തി വാ​ങ്ങി.

20 ല​ക്ഷം രൂ​പ​യു​ടെ സ്ഥ​ലം എ​ഴു​തി വാ​ങ്ങി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മ​തി​പ്പു​കാ​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കൊ​ള്ള പ​ലി​ശ​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, പ​ലി​ശ​ക്കാ​രി​ല്‍ നി​ന്ന് ക​ടു​ത്ത നേ​രി​ട്ടി​രു​ന്ന​താ​യി മു​സ്ത​ഫ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി പ​ലി​ശ​ക്കാ​ര്‍ പ​ണം പ​ല​വ​ട്ടം എ​ടു​ത്തു​കൊ​ണ്ടു പോ​യി. പ​ലി​ശ തു​ക കു​റ​ഞ്ഞ​തി​ന് ഭാ​ര്യ​ക്കും മ​ക​നും മു​ന്നി​ലി​ട്ട് മ​ര്‍​ദി​ച്ചു. വാ​ട​ക വീ​ട്ടി​ലെ​ത്തി​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മു​സ്ത​ഫ​യു​ടെ മ​ക്ക​ളാ​യ ഷി​യാ​സും ഹ​ക്കീ​മും പ​റ​ഞ്ഞു.

ഒ​രു ദി​വ​സം 8000 രൂ​പ പ​ലി​ശ മാ​ത്രം കൊ​ടു​ക്ക​ണം. അ​തി​ല്‍ 6000 രൂ​പ കൊ​ടു​ത്തു, 2000 രൂ​പ കു​റ​ഞ്ഞ് പോ​യെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ലി​ട്ട് ചേ​ട്ട​നെ അ​സ​ഭ്യം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​മ്പോ​ള്‍ പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍​ദി​ച്ചു – സ​ഹോ​ദ​ര​ന്‍ ഹ​ക്കിം പ​റ​ഞ്ഞു.

Latest News

Corehub Up