x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യം; മ​ര​ണ​സം​ഖ്യ 950 ക​ട​ന്നു

വെബ് ഡെസ്‌ക്
Published: September 1, 2026 07:32 AM IST | Updated: September 1, 2026 07:32 AM IST

കാണാതായവർക്കുള്ള പരിശോധന

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണം 950 ക​ട​ന്നു. കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ച് പു​തി​യ സൂ​ച​ന​ക​ളി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ജ​ല​വൈ​ദ്യു​ത പ്ലാ​ന്‍റു​ക​ളി​ൽ ഇ​പ്പോ​ഴും 650ല​ധി​കം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദൗ​ത്യം ദു​ഷ്ക​ര​മാ​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ അ​യ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം റ​സു​വ​ഗ​ഢി ഹൈ​ഡ്രോ​പ​വ​ർ പ്രോ​ജ​ക്റ്റ് തു​ര​ങ്ക​ത്തി​ന്‍റെ അ​വ​സാ​ന അ​റ്റം വ​രെ തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​നോ​ടെ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പ്ര​ള​യ സ​മ​യ​ത്ത് നേ​പ്പാ​ളി​ലെ നി​ര​വ​ധി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ണാ​താ​യ​വ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Tags : Nepal Death Flashfloods Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up