x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിൽ കുടുങ്ങി മലയാളികൾ; ഇടപെട്ട് മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: August 26, 2026 06:40 PM IST | Updated: August 26, 2026 06:40 PM IST

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്‍റെ ദൃശ്യം

തിരുവനന്തപുരം: ശക്തമായ മിന്നൽ പ്രളയത്തെ തുടർന്നു നേപ്പാളിൽ കുടുങ്ങി മലയാളികൾ. മലയാളികളായ 36 അംഗ വിനോദസഞ്ചാരികളാണ് അപകടമേഖലയിൽ കുടുങ്ങിയത്.

കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.

ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Tags : Nepal FlashFloods ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up