നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സെന്ററിലെ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി അഡ്വ.വി.ഇ. അബ്ദുല്‍ ഗഫൂര്‍ ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷൻ ഒക്യുപേഷണല്‍ തെറാപ്പി വിഭാഗം പ്രഫസര്‍ ഡോ. സെബസ്റ്റിന അനിറ്റ ഡിസൂസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, നിപ്മര്‍ അക്കാദമിക് സ്പെഷല്‍ ഓഫീസര്‍ ഡോ. കെ.എസ്. വിജയലക്ഷ്മി അമ്മ, ഗായത്രി തെവര്കാട്ടില് സുരേഷ്, നിപ്മര്‍ എക്സി. ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐഎഎസ്, പ്രിന്‍സിപ്പല്‍ അന്ന ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.
Tags : NattuVishesham DistrictNews