വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ നടന്ന കൂടുതുറക്കൽ ചടങ്ങിൽനിന്ന്.
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിലെ എവുപ്രാസ്യമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്കു ഭക്തിനിർഭരമായ തുടക്കം. വിശ്വാസനിറവിൽ നടന്ന കൂടുതുറക്കൽചടങ്ങിൽ ആയിരക്കണക്കിനുപേർ പങ്കുചേർന്നു.
വൈകീട്ട് അഞ്ചിനു നടന്ന വിശുദ്ധ കുർബാനയ്ക്ക് ലൂർദ് കത്തീഡ്രൽ വികാരി മോണ്‍. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിച്ചു. വെണ്ടൂർ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ബ്രഹ്മകുളം, നെഹ്റുനഗർ ക്രിസ്തുരാജ ഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കോയിക്കര എന്നിവർ സഹകാർമികരായി.
തുടർന്നു വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ ചാവറയച്ചന്റെയും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും കൂടുതുറക്കൽചടങ്ങും ഭക്തിസാന്ദ്രമായി. തീർഥകേന്ദ്രം റെക്ടർ ഫാ. ജോയി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്കു നേതൃത്വം നൽകി.
തിരുനാൾ ആഘോഷങ്ങളുടെ ജനറൽ കണ്‍വീനർ താജ് ആന്റണി, കണ്‍വീനർമാരായ ഡേവിസ് കൊള്ളന്നൂർ, ജോസ് ഉക്രാൻ, സലിൽ പാണേങ്ങാടൻ, ഡേവിസ് ചക്കനാത്ത്, ജയ മുത്തുപീടിക, ആന്റണി അക്കര, ആന്റണി എരുംകാരൻ, ബാബു പാണേങ്ങാടൻ, എം.ആർ. സൈമണ്‍, വിൽസണ്‍ പുലിക്കോടൻ, തീർഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ റാണി ജോർജ്, വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഷീല എന്നിവർ പങ്കെടുത്തു. മേയർ ഡോ. നിജി ജസ്റ്റിൻ വിശിഷ്ടാതിഥിയായി. കൗണ്‍സിലർ പോളി ജോസ് പങ്കെടുത്തു.
Tags : NattuVishesham DistrictNews