x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​യി​റ​ങ്ങും, ന​ഗ​രം വി​റ​യ്ക്കും

സ്വ​​​ന്തം ലേ​​​ഖി​​​ക
Published: August 29, 2026 02:49 AM IST | Updated: August 29, 2026 02:49 AM IST

പു​​​ലി​​​കളി

തൃ​​​ശൂ​​​ർ: അ​​​സു​​​ര​​​താ​​​ളം കൊ​​​ട്ടി​​​ക്ക​​​യ​​​റു​​​ന്പോ​​​ൾ, അ​​​ര​​​മ​​​ണി​​​യും വ​​​യ​​​റും കു​​​ലു​​​ക്കി വ​​​ന്യ​​​മാ​​​യ ചു​​​വ​​​ടു​​​ക​​​ളു​​​മാ​​​യി മ​​​ട​​​വി​​​ട്ടി​​​റ​​​ങ്ങു​​​ന്ന പു​​​ലി​​​ക​​​ൾ​​​ക്കൊ​​​പ്പം ചേ​​​രാ​​​ൻ തൃ​​​ശൂ​​​ർ ന​​​ഗ​​​രം ത​​​യാ​​​ർ.

പു​​​ലി​​​മ​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്നു വ​​​ര​​​യ​​​ൻ​​​പു​​​ലി​​​ക​​​ളും പു​​​ള്ളി​​​പ്പു​​​ലി​​​ക​​​ളും ക​​​രി​​​ന്പു​​​ലി​​​ക​​​ളും ഇ​​​ന്നു വൈ​​​കി​​​ട്ട് നാ​​​ലു​​​മു​​​ത​​​ല്‍ സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തും. നി​​​റ​​​ങ്ങ​​​ളും താ​​​ള​​​വും ചു​​​വ​​​ടു​​​ക​​​ളും മേ​​​ള​​​വും ചേ​​​ർ​​​ന്ന് ന​​​ഗ​​​ര​​​വീ​​​ഥി​​​ക​​​ൾ പു​​​ലി​​​ക്ക​​​ട​​​ലാ​​​യി മാ​​​റു​​​ന്ന കാ​​​ഴ്ച​​​യ്ക്ക് ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്രം.

ഒ​​​ന്പ​​​തു​​​ദേ​​​ശ​​​ങ്ങ​​​ൾ, നാ​​​നൂ​​​റ്റി​​​യ​​​ന്പ​​​തി​​​ലേ​​​റെ പു​​​ലി​​​ക​​​ൾ, നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ, പു​​​ലി​​​ക്ക​​​ളി​​​പ്രേ​​​മി​​​ക​​​ൾ ചേ​​​ർ​​​ന്നൊ​​​ഴു​​​കു​​​ന്ന ജ​​​ന​​​സാ​​​ഗ​​​രം... തൃ​​​ശൂ​​​രി​​​ന്‍റെ ത​​​ന​​​തു ക​​​ലാ​​​രൂ​​​പ​​​മാ​​​യ പു​​​ലി​​​ക്ക​​​ളി​​​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് അ​​​ര​​​ങ്ങു​​​ണ​​​രു​​​ക​​​യാ​​​ണ്.

ഓ​​​രോ ദേ​​​ശ​​​ത്തി​​​നും സ്വ​​​ന്തം താ​​​ള​​​വും ഭാ​​​വ​​​വും അ​​​ത്ഭു​​​ത​​​ങ്ങ​​​ളും. ഓ​​​ണാ​​​ഘോ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​രി തൃ​​​ശൂ​​​രി​​​ന്‍റെ മ​​​ണ്ണും മ​​​ന​​​സും പാ​​​ര​​​ന്പ​​​ര്യ​​​വും ഒ​​​രു​​​മി​​​ച്ചു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് പു​​​ലി​​​മ​​​ട​​​ക​​​ൾ ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

പു​​​ലി​​​ക്ക​​​ളി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ര​​​ണ്ടു​​​മു​​​ത​​​ൽ തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​വും. സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലും സ​​​മീ​​​പ​​​റോ​​​ഡു​​​ക​​​ളി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ പാ​​​ർ​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

Tags : Leopard descend Thrissur Abandoned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up