Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard

നാ​യ​യെ പി​ന്തു​ട​ര്‍​ന്ന് പു​ള്ളി​പ്പു​ലി വീ​ടി​നു​ള്ളി​ൽ ക​യ​റി; വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

നീ​ലഗി​രി: നീ​ലഗി​രി​ ജില്ലയിലെ മ​സി​ന​ഗുടി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പു​ള്ളി​പു​ലി വീ​ടി​നു​ള്ളി​ൽ ക​യ​റി. മു​തു​മ​ല ക​ടു​വ സ​ങ്കേ​തം മ​സി​ന​ഗു​ഡി റേ​ഞ്ചി​ലെ അ​വ​ര​ല്ലാ സെ​ക്ഷ​നി​ലെ സെ​ൽ​വ​പ്പാ കോ​ള​നി​യി​ൽ ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് വീ​ടി​നു​ള്ളി​ലേ​ക്ക് പു​ലി ഓ​ടി​ക്ക​യ​റി​യ​ത്.

നാ​യ​ക്ക് പി​ന്നാ​ലെ പു​ലി​യോ​ടി​യെ​ത്തു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ ഉ​ട​ൻ വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട് പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ​ശേ​ഷം വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

വ​നം റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​സി​ന​ഗു​ഡി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. മു​തു​മ​ല ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​റു​ടെ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 2.30 നാ​ണ് പു​ലി​യെ കൂ​ട്ടി​ലാ​ക്കി​യ​ത്. പി​ന്നീ​ട് സീ​ഗൂ​ര്‍ വ​ന​ത്തി​ല്‍ പു​ലി​യെ തു​റ​ന്നു​വി​ട്ടു.

Kerala

ഡെ​യ​റി​ഫാ​മി​ല്‍ കയറി പു​ലി; പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു​തി​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടാ​ഴ്ച പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ പു​ലി കൊ​ന്നു​തി​ന്നു. ചൊവ്വാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ല്‍ നി​ന്നും 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ടി​ക്കൈ വെ​ള്ളൂ​ട​യി​ലെ ദു​ര്‍​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഡെ​യ​റി​ഫാ​മി​ലാണ് പുലിയുടെ ആക്രമണം നടന്നത്.

പ​ശു​ക്കു​ട്ടി​യെ ക​ടി​ച്ചെ​ടു​ത്ത് പു​ലി മ​തി​ല്‍ ചാ​ടി​യാ​ണ് പു​റ​ത്തു​ക​ട​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ നി​ന്നും പ​ശു​ക്കു​ട്ടി​യു​ടെ ത​ല​യി​ല്ലാ​ത്ത ജ​ഡം നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. പു​ലി​യു​ടെ കാ​ല്‍​പ്പാ​ടുക​ളും രോ​മ​വും വ​ലി​ച്ചി​ഴ​ച്ച​തി​ന്‍റെ പാ​ടു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ട് താ​മ​സി​ക്കു​ന്ന സു​രേ​ഷ് നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ഡെ​യ​റി ഫാം. ​ഇ​വി​ടെ അ​മ്പ​തോ​ളം പ​ശു​ക്ക​ളു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് ഇ​തി​നു മു​മ്പും പ​ല​ത​വ​ണ പു​ലി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. വ​ള​ര്‍​ത്തു​നാ​യ​ക​ളെ​യും ആ​ടു​ക​ളെ​യും പു​ലി കൊ​ന്നു​തി​ന്നി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യൊ​ന്നു​മി​ല്ലാ​ത്ത, പൊ​തു​വേ ചെ​ങ്ക​ല്‍​പാ​റ പ്ര​ദേ​ശ​മാ​യ ഇ​വി​ടു​ത്തെ പു​ലി​യു​ടെ സാ​ന്നി​ധ്യം നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

National

ആ​ക്ര​മി​ക്കാ​ൻ വ​ന്ന പു​ലി​യോ​ട് ധീ​ര​മാ​യി പോ​രാ​ടി ഹീറോയായി കൗ​മാ​ര​ക്കാ​ര​ൻ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ക്ര​മി​ക്കാ​ൻ വ​ന്ന പു​ലി​യോ​ട് ധീ​ര​മാ​യി പോ​രാ​ടി കൗ​മാ​ര​ക്കാ​ര​ൻ. പി​പാ​രി​യ ഫോ​റ​സ്റ്റ് ബീ​റ്റി​ന് കീ​ഴി​ലു​ള്ള കു​ർ​സി ഖാ​പ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

വീ​ടി​ന​ടു​ത്തു​ള്ള ഒ​രു കൃ​ഷി​യി​ട​ത്തി​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 വ​യ​സു​കാ​ര​ൻ സ​ത്യം താ​ക്കൂ​റി​നെ​യാ​ണ് അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് വ​ന്ന പു​ള്ളി​പ്പു​ലി ആ​ക്ര​മി​ച്ച​ത്.

സ​ത്യ പു​ലി​യെ അ​തി​ന്‍റെ ക​ഴു​ത്തി​ല്‍ പി​ടി​ച്ചു നി​ര്‍​ത്തി. കു​ട്ടി​യു​ടെ വ​യ​റി​ലും കാ​ലു​ക​ളി​ലും പു​ലി​യു​ടെ ന​ഖം കൊ​ണ്ട് പ​രി​ക്കേ​റ്റി​ട്ടും പി​ടി​വി​ട്ടി​ല്ല. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് പി​താ​വ് മ​ഹേ​ന്ദ്ര സിം​ഗ് ഠാ​ക്കൂ​റും കു​ടും​ബാം​ഗ​ങ്ങ​ളും വ​ടി​ക​ളു​മാ​യി ഓ​ടി​യെ​ത്തി. പു​ലി​യും സ​ത്യ​യും ത​മ്മി​ല്‍ മ​ല്‍​പ്പി​ടി​ത്തം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​പ്പോ​ള്‍. എ​ല്ലാ​വ​രും ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

സ​ത്യ​യു​ടെ വ​യ​റി​നും കൈ​കാ​ലു​ക​ള്‍​ക്കും പു​ലി​യു​ടെ ന​ഖം കൊ​ണ്ടു പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. പി​പാ​രി​യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. സ​ത്യ​യ്ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന ഗ്രാ​മ​ങ്ങ​ളി​ല്‍ പു​ള്ളി​പ്പു​ലി​ക​ളു​ടെ സാ​ന്നി​ധ്യം അ​പൂ​ര്‍​വ​മ​ല്ലെ​ങ്കി​ലും, കു​ട്ടി​ക​ള്‍​ക്കു നേ​രേ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Kerala

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ച​ത്തു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ​ന​മ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ച​ത്തു. വ​നം​വ​കു​പ്പ് വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

മൂ​ന്ന് ആ​ടു​ക​ളെ പു​ലി കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. കു​പ്പാ​ടി മൃ​ഗ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ലി ച​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

പി​ടി​കൂ​ടി​യ പു​ലി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. പു​ലി​യെ അ​വ​ശ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും പു​ലി​യു​ടെ ജ​ഡം വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

National

പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; നാ​ലു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ഖ്ര പ്ര​ദേ​ശ​ത്തെ ഭ​ട്കോ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ദൃ​ഷ്ടി റാ​വ​ത്ത് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ സ​ഹോ​ദ​രി​ക്കും മു​ത്ത​ശി​ക്കു​മൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഇ​വി​ടേ​ക്കെ​ത്തി​യ പു​ള്ളി​പ്പു​ലി കു​ട്ടി​യെ ക​ടി​ച്ചു​വ​ലി​ച്ച് കാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മൃ​ത​ദേ​ഹം നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചൗ​ബ​ട്ട​ഖ​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് രേ​ഖ ആ​ര്യ​യും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ഹാ​തിം യാ​ദ​വും ഗ്രാ​മ​ത്തി​ലെ​ത്തി. ഗ്രാ​മ​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ഹാ​തിം യാ​ദ​വ് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. പു​ള്ളി​പ്പു​ലി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വ​നം​വ​കു​പ്പ് സ​മ​ഗ്ര​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി; അ​ക​പ്പെ​ട്ട​ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഈ ​മാ​സം 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ത് പു​ലി ആ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി 21 ന് ​വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇ​പ്പോ​ൾ കൂ​ട്ടി​ലാ​യ പു​ലി​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും.

Kerala

ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പുലി; 10 മണിക്കുർ നീണ്ട ശ്രമത്തിനൊടുവിൽ പിടിയിൽ

ദാമൻ: കേന്ദ്രഭരണപ്രദേശമായ ദാമനിൽ ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷം പിടികൂടി.

ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് നാനി ദാമൻ മേഖലയിലെ ബേക്കറിയിൽ പുലി കയറിയത്. ഉടൻ തന്നെ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിൽ പുലി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടി.

മയക്കുവെടിവച്ചും വലകൾ ഉപയോഗിച്ചും പിടികൂടാൻ ശ്രമിക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തുവെങ്കിലും പുലി കൂടുതൽ അക്രമാസക്തമാവുകയാണ് ചെയ്തത്.

തുടർന്ന് മഹാരാഷ്ട്രയിലെ ദഹാനുവിൽ നിന്ന് ഒരു സംഘം എത്തി പുലിയെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. നിസാര പരിക്കേറ്റ ഒരു വനംവകുപ്പ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ദാമനിലെ നഗരപ്രദേശങ്ങളിൽ പുലിയെ കണ്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Kerala

മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ല​യി​ലാ​ണ് പു​ലി കു​രു​ങ്ങി​യ​ത്.

പു​ലി​യെ ക​ണ്ട നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി വ​ല പൊ​ട്ടി​ച്ച് ഓ​ടി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ട് സ്ഥാ​പി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പും പ്ര​ദേ​ശ​ത്ത് പു​ലിയെ ക​ണ്ടി​രു​ന്നതാ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ൾ ഒ​ന്നും പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല.

Kerala

അയ്യൻകുന്നിൽ നാലു പശുക്കളെ കടിച്ചുകൊന്നു; പുലിയോ കടുവയോ? ജനം ഭീതിയിൽ

ഇ​രി​ട്ടി: കണ്ണൂർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ബാ​രാ​പോ​ൾ മാ​ക്ക​ണ്ട​യി​ൽ നാ​ലു പ​ശു​ക്ക​ളെ വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്നു. പു​ല്ലാ​ട്ട് കു​ന്നേ​ൽ രാ​കേ​ഷി​ന്‍റെ ഫാ​മി​ലെ തൊഴുത്തിൽ കെട്ടിയിരുന്ന പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ഇന്നു രാവിലെയായിരുന്നും സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്‍റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് കെ.​സി. ചാ​ക്കോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വനംവകുപ്പ് ജീവനക്കാർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

 

Kerala

കാമറയിൽ കുടുങ്ങാതെ പുലി; ആ​​​​റ​​​​ളത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.

ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​ ​​ശോ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന നാ​​ട്ടു​​കാ​​രു​​ടെ​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

പു​​​​ലി​​​​യെ കൂ​​​​ട് സ്ഥാ​​​​പി​​​​ച്ച് പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗം ഏ​​​​താ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷ​​​​മേ കൂ​​​​ട് സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​വൂ എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​ത്. വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സോ​​​​ളാ​​​​ർ വേ​​​​ലി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നും പ്ര​​​​ദേ​​​​ശ​​​​ത്തെ സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ കാ​​​​ടു​​​​ക​​​​യ​​​​റിയ സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ട്ടി​​​​ത്തെ​​​​ളി​​​​ക്കാ​​​​നും യോ​​​​ഗം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് വീ​​​​ണ്ടും പു​​​​ലി​​​​യു​​​​ടെ കാ​​​​ൽപ്പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​ൽ​​​​പാ​​​​ടു​​​​ക​​​​ൾ പു​​​​ലി​​​​യു​​​​ടേ​​​​ത​​​​ല്ലെ​​​​ന്ന് സ്ഥി​​​​രീക​​​​രി​​​​ച്ചു. പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന ഭാ​​​​ഗ​​​​ത്ത് കീ​​​​ഴ്പ്പ​​​​ള്ളി സെ​​​​ക്‌​​ഷ​​​​നി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​ട്രോ​​​​ളിം​​​​ഗ് ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; വനംവകുപ്പ് പരിശോധന

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ക​രി​യം​കാ​പ്പി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​ട​യ്ക്കാ​ത്തോ​ട് - രാ​മ​ച്ചി റോ​ഡി​ലു​ള്ള സ്ക​റി​യാ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ൽ ഉ​ള്ള​ത്.

തോ​ട്ടം പാ​ട്ട​ത്തി​ന് എ​ടു​ത്തു ടാ​പ്പിം​ഗ് മ​ഠ​ത്തി​ൽ വി​നു ജോ​സ​ഫാ​ണ് പു​ലി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ ക​ണ്ട​ത്. പു​ലി സാ​ന്നി​ധ്യ​മു​ള്ള ഏ​രി​യ ആ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ തോ​ട്ട​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന​ത്.

ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പു​ലി​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

National

അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു. ധാ​രി പ​ട്ട​ണ​ത്തി​ലെ ഗോ​പാ​ൽ​ഗ്രാം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ ചാ​ർ​ജ് അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (എ​സി​എ​ഫ്) പ്ര​താ​പ് ച​ന്തു പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ഹി​ൽ ക​ട്ടാ​ര എ​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

അ​തേ​സ​മ​യം, പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു​വെ​ന്നും പു​ലി​യെ ഉ​ട​ൻ​ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു. ബി​ജ്ബെ​ഹാ​ര​യി​ലെ ശ്രീ​ഗു​ഫ്വാ​ര പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്തു​നി​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച പു​ള്ളി​പ്പു​ലി അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​പോ​യി. പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പി​ഡി​പി നേ​താ​വ് ഇ​ല്‍​റ്റി​ജ മു​ഫ്തി കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

National

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ പു​ലി കൊ​ന്നു. സ​വാ​യ് മ​ധോ​പു​രി​ലെ ര​ന്തം​ബോ​റി​ലെ ആ​റ്റി​ല ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ക്രം ബ​ഞ്ചാ​ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി ക​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25-30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബ​ഞ്ചാ​ര സെ​റ്റി​ൽ​മെ​ന്‍റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

"സം​ഭ​വം ദാ​രു​ണ​മാ​ണ്. കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കും. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഹാ​ൻ​ഡ് പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്'.- ഡി​എ​ഫ്ഒ മാ​ന​സ് സിം​ഗ് പ​റ​ഞ്ഞു.

National

വ​ന്യ മൃ​ഗ​ശ​ല്യം രൂ​ക്ഷം; മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ എ​ത്തി​യ​ത് പു​ലി​വേ​ഷം ധ​രി​ച്ച്

മും​ബൈ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ പു​ലി വേ​ഷം ധ​രി​ച്ചെ​ത്തി എം​എ​ൽ​എ.

ജു​ന്നാ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശി​വ​സേ​ന എം​എ​ൽ​എ ശ​ര​ദ് സോ​ന​വാ​ന​യാ​ണ് പ്ര​തി​ഷേം പ്രകടിപ്പിക്കാൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ത്യ​സ്ത വേ​ഷം ധ​രി​ച്ചെ​ത്തി​യ​ത്.

"സം​സ്ഥാ​ന​ത്ത് പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണം. 2014 മു​ത​ൽ ഞാ​ൻ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്, റെ​സ്ക്യൂ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്ക​ണം, പു​ലി​ക​ളെ ഇ​വ​യി​ൽ പാ​ർ​പ്പി​ക്ക​ണം'.-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 2014-15 ലെ ​ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ സ​ർ​ക്കാ​രി​ന് ഇ​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു'.- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, നാ​ഗ്പു​ർ ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

 

Kerala

മ​ല​മ്പു​ഴ​യെ ഭീ​തി​യി​ലാ​ഴ്ത്തി പു​ലി; കൂ​ട് സ്ഥാ​പി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ല​മ്പു​ഴ ഗ​വ.​സ്‌​കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ല​മ്പു​ഴ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ൾ, ഗി​രി​വി​കാ​സ്, മ​ല​മ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജി​ല്ലാ ജ​യി​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്താ​ണ് പു​ലി എ​ത്തി​യ​ത്.

നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​ലി​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പു​ഴ​യി​ലേ​ക്ക് രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Kerala

പുലിയാണ്.., മലമ്പുഴയില്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണം

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്‍റെയും വനം വകുപ്പിന്‍റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.

Kerala

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു. ര​ണ്ട് സം​ഘ​ങ്ങ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ല​മ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ൾ പ​രി​സ​ര​ത്തും ജ​യി​ൽ ക്വാ​ർ​ട്ടേ​ഴ്‌​സി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തും രാ​വി​ലെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പു​ലി​യെ ക​ണ്ടെ​ന്ന​റി​യി​ച്ച​യാ​ളോ​ട് വ​നം​വ​കു​പ്പ് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള​ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്.

District News

പ​ട്ട​ണം റോ​ഡി​ൽ പു​ള്ളി​പ്പു​ലി; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

 

കോ​യ​മ്പ​ത്തൂ​ർ: പ​ട്ട​ണം ബൈ​പാ​സി​ന് സ​മീ​പം പു​ള്ളി​പ്പു​ലി​യു​ടെ സ​ഞ്ചാ​രം ഉ​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി നോ​യ​ൽ ന​ദി​ക്ക് സ​മീ​പം പു​ള്ളി​പ്പു​ലി ഒ​രു നാ​യ​യെ പി​ടി​ച്ചു നീ​ങ്ങു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ക​നാ​ലി​ന​ടു​ത്തു​ള്ള ട്രി​നി​റ്റി ന​ഗ​ർ, കാ​വേ​രി ന​ഗ​ർ, ന​ദി​ക്ക​ടു​ത്തു​ള്ള പൂ​ന്തോ​ട്ട​ങ്ങ​ൾ, ക​നാ​ലി​ന​ടു​ത്തു​ള്ള പൂ​ന്തോ​ട്ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ ഇ​തി​നാ​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.

National

ഗു​ജ​റാ​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. അ​ർ​ജു​ൻ നി​നാ​മ എ​ന്ന​യാ​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ട്രം​ബാ​ക്പു​ർ ഗ്രാ​മ​ത്തി​ലാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​മ്മ​യു​ടെ കൂ​ടി​യി​രു​ന്നി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി​യ പു​ലി ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ അ​മ്മ പു​ലി​യെ ഓ​ടി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​ട്ടി​യു​മാ​യി പു​ലി കു​റ​ച്ചു​ദൂ​ര​ത്തേ​ക്ക് പൊ​യി. കു​റ​ച്ച് നേ​ര​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഏ​ഴ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു.

District News

ചാ​ത്ത​ന്നൂ​രി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം

ചാ​ത്ത​ന്നൂ​ർ: വ​ന​മേ​ഖ​ല​യി​ൽ നി​ന്നും വി​ദൂ​ര​മാ​യ ചാ​ത്ത​ന്നൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി വാ​ർ​ത്ത പ​ര​ന്നു.അ​ഞ്ച​ലി​ൽ നി​ന്നും വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി.

കഴിഞ്ഞദിവസം രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഒ​രു കു​പ്പി​വെ​ള്ള സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​ത്. ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് വി​ള​പ്പു​റം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും പി​ന്നെ പോ​ള​ച്ചി​റ ഭാ​ഗ​ത്തും ഇ​തി​നെ ക​ണ്ട​താ​യി പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ​ന്ന​ലെ അ​ഞ്ച​ലി​ൽ നി​ന്നും വ​നം -വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു.

പു​ലി​യെ ക​ണ്ടു എ​ന്ന് പ​റ​യു​ന്ന ഭാ​ഗ​ത്തെ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച സം​ഘം വി​ള​പ്പു​റം, പോ​ള​ച്ചി​റ, നെ​ടു​ങ്ങോ​ലം കോ​ട്ടേ​ക്കു​ന്നി​ൽ ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൽ​പ്പാ​ദ​ത്തി​ന്‍റെ അ​ട​യാ​ള​ത്തി​ൽ പു​ലി​യ​ല്ല കാ​ട്ടു​പൂ​ച്ച​യാ​കാ​നാ​ണ് സാ​ധ്യ​ത എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം വ​കു​പ്പ്.

ചാ​ത്ത​ന്നൂ​ർ പ്ര​ദേ​ശ​ത്ത് മു​മ്പും വ​ന്യ​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

അ​ന്നും വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​ത്തി​ക്ക​ര​യാ​റ്റി​ലൂ​ടെ ഒ​ഴു​കി എ​ത്തി ക​ര​യ്ക്ക് ക​യ​റു​ന്ന​താ​യാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

Kerala

പു​ലി ഭീ​തി; അ​ട്ട​പ്പാ​ടി​യി​ൽ സ്കൂ​ളി​ന് അ​വ​ധി

അ​ട്ട​പ്പാ​ടി: സ്കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ​ത്തി​യ​തി​നാ​ൽ അ​ട്ട​പ്പാ​ടി മു​ള്ളി ട്രൈ​ബ​ൽ ജി​എ​ൽ​പി​എ​സി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളി​നു സ​മീ​പ​ത്ത് പു​ലി​യെ​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന നാ​യ​യെ ക​ഴി​ഞ്ഞ ദി​വ​സം പു​ലി പി​ടി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും കൂ‌​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ വാ​ക്കോ​ട​ൻ അം​ബി​ക​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​ത്.

Kerala

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ദൗ​ത്യം; കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെ​രു​മ്പു​ള​യി​ലെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കു​ര്യ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ലി വീ​ണ​ത്.

തു​ട​ർ​ന്ന് കി​ണ​റ്റി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി ക​യ​റു​ക​യാ​യി​രു​ന്നു. പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും പു​ലി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​രും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ൽ​കി.

Kerala

മ​ണ്ണാ​ർ​മ​ല​യി​ലെ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് വ​നം വ​കു​പ്പ്

 

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണാ​ർ​മ​ല​യി​ൽ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ന്ന പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യാ​യി വ​നം മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നാ​ണ് നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ 30 ത​വ​ണ പു​ലി​യു​ടെ ദ്യ​ശ്യം പ​തി​ഞ്ഞി​ട്ടും വ​നം വ​കു​പ്പ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്നാ​യി​രു​ന്നു ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ പ​രാ​തി. ഏ​തു​സ​മ​യ​ത്തും ആ​ളു​ക​ൾ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണ്ണാ​ർ​മ​ല​യി​ലെ​ത്തി. നേ​ര​ത്തെ സ്ഥാ​പി​ച്ച ഒ​രു കൂ​ടി​നു പു​റ​മേ മ​റ്റൊ​രു കൂ​ടു കൂ​ടി വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചു. മൂ​ന്നാ​മ​തൊ​രു കൂ​ടു കൂ​ടി ഉ​ട​ൻ ത​ന്നെ സ്ഥാ​പി​ക്കാ​നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം. പി​ന്നാ​ലെ പു​ലി​യെ നി​രീ​ക്ഷി​ക്കും.

ര​ണ്ട് ദി​വ​സം കാ​ത്തി​രു​ന്നി​ട്ടും പു​ലി കൂ​ട്ടി​ൽ ക​യ​റു​ന്നി​ല്ലെ​ങ്കി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം.

Kerala

മ​ല​പ്പു​റം മ​ണ്ണാ​ര്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി

 

മ​ല​പ്പു​റം: മ​ണ്ണാ​ര്‍​മ​ല​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. സ്ഥി​രം സാ​ന്നി​ധ്യ​മു​ള്ള മ​ണ്ണാ​ര്‍​മ​ല മാ​ട് റോ​ഡ് ഭാ​ഗ​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 7.19ന് ​പു​ള്ളി​പ്പു​ലി സി​സി​ടി​വി കാ​മ​റ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. കാ​മ​റ​ക്ക് സ​മീ​പ​മാ​യാ​ണ് ആ​ടി​നെ ഇ​ര​യാ​ക്കി വ​ച്ച് കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​മു​ക​ളി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് കെ​ണി​യു​ടെ മു​ന്നി​ല്‍ ഒ​രു മി​നി​റ്റോ​ളം കി​ട​ന്നു വി​ശ്ര​മി​ച്ച് കെ​ണി​യു​ടെ സ​മീ​പ​ത്തു കൂ​ടി താ​ഴെ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കെ​ണി​യി​ല്‍ കു​ടു​ങ്ങാ​ത്ത പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

അ​രു​വാ​പ്പു​ലം ഊ​ട്ടു​പാ​റ​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ട് ച​ത്തു

പ​ത്ത​നം​തി​ട്ട: കോ​ന്നി പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​രു​വാ​പ്പു​ലം ഊ​ട്ടു​പാ​റ കോ​ഴ​ഞ്ചേ​രി മു​രു​പ്പി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ട് ച​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ഊ​ട്ടു​പാ​റ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ സ​ന്തോ​ഷ് ബാ​ബു​വി​ന്‍റെ ആ​ടി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. സ​ന്തോ​ഷ് ബാ​ബു​വും സ​മീ​പ​വാ​സി​യാ​യ മോ​ന​ച്ച​നും ചേ​ര്‍​ന്ന് ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ കൂ​ട്ട് കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​യ​യു​ടെ കു​ര കേ​ട്ട് ഉ​ണ​ര്‍​ന്ന മോ​ന​ച്ച​ന്‍ പ​ന്നി ക​യ​റി​യ​താ​ണെ​ന്നു ക​രു​തി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ടോ​ര്‍​ച്ച് തെ​ളി​ച്ച​പ്പോ​ള്‍ പു​ലി ഓ​ടിപ്പോ​കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ഉ​റ​ക്ക​ത്തി​ല്‍ ആ​യി​രു​ന്ന സ​ന്തോ​ഷ് ബാ​ബു​വി​നെ​യും കു​ടും​ബ​ത്തെ​യും മോ​ന​ച്ച​ന്‍ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ആ​ട്ടി​ന്‍ കൂ​ട്ടി​ല്‍ നോ​ക്കു​മ്പോ​ള്‍ ആ​ട് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്തു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ആ​ടി​നെ കെ​ട്ടി ഇ​ട്ടി​രു​ന്ന​തി​നാ​ല്‍ വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പാ​ടം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

പു​ലി​യു​ടെ കാ​ല്‍​പാ​ദ​ങ്ങ​ള്‍ വ​ന​പാ​ല​ക​സം​ഘം സ്ഥി​രീ​ക​രി​ച്ചു. വ​നം വ​കു​പ്പി​ല്‍ നി​ന്നും ആ​ടി​ന് ആ​വ​ശ്യ​മാ​യ ന​ഷ​ട​പ​രി​ഹാ​രം ന​ല്‍​കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് പു​ലി ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ന​പാ​ല​ക​ര്‍ പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ച്ചു.

National

വാ​ൽ​പ്പാ​റ​യി​ൽ നാ​ലു​വ​യ​സു​കാ​രി​യെ കൊ​ന്ന പു​ലി കെ​ണി​യി​ൽ

തൃ​ശൂ​ർ: ത​മി​ഴ്‌​നാ​ട് വാ​ൽ​പ്പാ​റ​യി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ഭ​ക്ഷി​ച്ച ന​ര​ഭോ​ജി പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന പ​ച്ച​മ​ല എ​സ്റ്റേ​റ്റി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

ജാ​ർ​ഖ​ണ്ഡ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റോ​ഷ്‌​നി​യെ ക​ഴി​ഞ്ഞ ജൂ​ൺ 20നാ​ണ് പു​ലി പി​ടി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പു​ലി​യു​ടെ ആ​ക്ര​മ​ണം. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up