ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്
തൃശൂർ: പിന്നാക്കവിഭാഗങ്ങൾക്കു വിദ്യാഭ്യാസത്തിനോ ക്ഷേത്രപ്രവേശനത്തിനോ സ്വാതന്ത്ര്യമില്ലാതിരുന്ന കേരളത്തിൽ ആ വ്യവസ്ഥിതി മാറ്റിയെടുക്കാൻ ശ്രീനാരായണഗുരുവും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകർ നൽകിയ പങ്ക് വലുതാണെന്നു മന്ത്രി ഒ.ജെ. ജനീഷ്. 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച പൊ തുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത രീതികളിലൂടെ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കായി ഗുരുവും അയ്യങ്കാളിയും പ്രവർത്തിച്ചു. ഗുരുദർശനങ്ങൾ ജീവിതത്തിൽ എത്രത്തോളം നടപ്പിലാക്കുന്നു എന്നതാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അധ്യക്ഷനായി.
പൊതുസമ്മേളനശേഷം തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, കളരി എന്നിവയുടെ അകന്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റി ഘോഷയാത്രയുമുണ്ടായിരുന്നു.
Tags : NattuVishesham DistrictNews