x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌‌സ്‌​റ്റേ​ഷ​ന​റി ക​ട​യു​ടെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 13, 2026 01:44 AM IST | Updated: July 13, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ സ്‌​റ്റേ​ഷ​ന​റി ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. അ​മ്പ​ല​ക്ക​ണ്ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ര വീ​ട്ടി​ൽ മു​സ്‌​ത​ഫ ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് 5,200 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വീ​ടി​നു​ള്ളി​ലും സ്കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നു​മാ​ണ് ‌ആ​റ് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ‌

പ്ര​തി​യു​ടെ സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up