x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിൽ ബോംബ് വർഷം; ആക്രമണം കടുപ്പിച്ച് അമേരിക്ക; തിരിച്ചടിച്ച് ഇറാൻ

വെബ്ഡെസ്ക്
Published: July 13, 2026 02:58 AM IST | Updated: July 13, 2026 02:58 AM IST

ഹോർമുസ് കടലിടുക്കിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ.

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ശാ​​​​​​​​ന്തി. ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് ക​​​​​​​​ട​​​​​​​​ലി​​​​​​​​ടു​​​​​​​​ക്കി​​​​​​​​ൽ ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക ഇ​​​​​​​​റാ​​​​​​​​നി​​​ൽ ഉ​​​​​​​​ട​​​​​​​​നീ​​​​​​​​ളം ബോം​​​​​​​​ബാ​​​​​​​​ക്ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി.

ബ​​​​​​​​ഹറി​​​​​​​​ൽ, യു​​​എ​​​ഇ, കു​​​​​​​​വൈ​​​​​​​​റ്റ്, ഖ​​​​​​​​ത്ത​​​​​​​​ർ, ഒ​​​​​​​​മാ​​​​​​​​ൻ, ജോ​​​ർ​​​ദാ​​​ൻ എ​​​​​​​​ന്നീ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി ഇ​​​​​​​​റാ​​​​​​​​ൻ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​ച്ചു. ഒ​​​​​​​​രാ​​​​​​​​ഴ്ച​​​​​​​​യ്ക്കി​​​​​​​​ടെ മൂ​​​​​​​​ന്നാം ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​സ്-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം. ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ 140 കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബോം​​​ബാ​​​ക്ര​​​മ​​​ണം.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ര​​​​​​​​ണ്ടു ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മി​​​​​​​​സൈ​​​​​​​​ൽ, ഡ്രോ​​​​​​​​ൺ ലോ​​​​​​​​ഞ്ച് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​യു​​​​​​​​ധ ഡി​​​​​​​​പ്പോ​​​​​​​​ക​​​​​​​​ൾ, ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ശൃം​​​​​​​​ഖ​​​​​​​​ല തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും യു​​​​​​​​എ​​​​​​​​സ് ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട​​​​​​​​ത്. ഇ​​​​റാ​​​​ന്‍റെ ഒ​​​​രു നാ​​​​വി​​​​ക ഓ​​​​ഫീ​​​​സ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​റാ​​നി​​ലെ ഖെ​​ഷം ദ്വീ​​പി​​ലെ സൈ​​നി​​ക​​കേ​​ന്ദ്ര​​ങ്ങ​​ളും അ​​മേ​​രി​​ക്ക ആ​​ക്ര​​മി​​ച്ചു.

ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ച്ചെ​​​​ന്ന് ഇ​​​​റാ​​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹോ​​​​ർ​​​​മു​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ യു​​​​ഗം അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗേ​​​​ർ ഖാ​​​​ലി​​​​ബാ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഹോ​​​ർ​​​മു​​​സ് തു​​​റ​​​ന്നു​​​ത​​​ന്നെ കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹോ​​​ർ​​​മു​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ഇ​​​റാ​​​ന​​​ല്ലെ​​​ന്നും ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് അ​​​റി​​​യി​​​ച്ചു. ഇ​​​​​​​​റാ​​​​​​​​ൻ-​​​​​​​​ഒ​​​​​​​​മാ​​​​​​​​ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

സൈ​​​​​​​​പ്ര​​​​​​​​സ് പ​​​​​​​​താ​​​​​​​​ക​​​​​​​​യേ​​​​​​​​ന്തി​​​​​​​​യ ജി​​​​​​എ​​​​​​ഫ്എ​​​​​​ക്സ് ഗാ​​​​​​ല​​​​​​ക്സി എ​​​​​​ന്ന ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​ന്ന​​​​​​​​ലെ ഇ​​​​​​​​റാ​​​​​​​​ൻ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ര​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യി. 10 ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രെ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രും ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

തീ​​​​പി​​​​ടി​​​​ച്ച ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ന്‍റെ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​ൻ റൂ​​​​​​​​മി​​​​​​​​നു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ കേ​​​​​​​​ടു​​​​​​​​പാ​​​​​​​​ടു​​​​​​​​ണ്ടാ​​​​​​​​യി. ഒ​​​​​​​​മാ​​​​​​​​ൻ തീ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു സ​​​​​​​​മീ​​​​​​​​പ​​​​​​​​ത്തു​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ക​​​​​​​​പ്പ​​​​​​​​ൽ സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്തെ പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച ക​​​പ്പ​​​ലി​​​നു മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ല്കി​​​​​​​​യി​​​​​​​​ട്ടും അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു​​​വെ​​​ന്നും തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​​​​​​ക്ര​​​​​​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​​​​​​ന്നും ഇ​​​​​​​​റാ​​​​​​​​ന്‍റെ റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ഡ് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

 

ക​​​​​പ്പ​​​​​ലി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ ഇ​​​​​ന്ത്യ അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഒ​​​​​​മാ​​​​​​ൻ തീ​​​​​​ര​​​​​​ത്ത് 11 ഇ​​​​​​ന്ത്യ​​​​​​ൻ പൗ​​​​​​ര​​​​​​ൻ​​​​​​മാ​​​​​​രു​​​​​​മാ​​​​​​യി സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച ച​​​​​​ര​​​​​​ക്കു​​​​​​ക​​​​​​പ്പ​​​​​​ലി​​​​​​ന് നേ​​​​​​രേ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ത്തെ ഇ​​​​​ന്ത്യ അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​യും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു​​​​​​ള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ഒ​​​​​​മാ​​​​​​നി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ എം​​​​​​ബ​​​​​​സി സ്ഥി​​​​​​തി​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യി നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഒ​​​​​​മാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​വു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്നു ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കു നേ​​​​​​രേ​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​ന്ത്യ​ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

Tags : Bombing US Intensifies Attacks Retaliates Iran War America conflict Attack AirStrike Defense MissileStrike Crisis MilitaryOperation WarZone Oilprice

Recent News

Corehub Up