Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensifies

ഗ്യാനേഷിനെതിരേ നിയമപോരാട്ടം കടുക്കുന്നു; പ്രതിപക്ഷത്തിന്‍റെ ഹർജിയിൽ പ്രതികരണം തേടി

ന്യൂ​ഡ​ൽ​ഹി: വോ​ട്ടുകൊ​ള്ള​യി​ൽ തെ​രു​വി​ൽ തു​ട​രു​ന്ന പോ​രാ​ട്ട​ത്തി​നൊ​പ്പം സു​പ്രീം​കോ​ട​തി​യി​ൽ നി​യ​മപോ​രാ​ട്ട​വും ക​ടു​ക്കു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് സ​മ​രം പൊ​ളി​ക്കാ​ൻ ഏ​ർ​പ്പ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​സ്ഐ​ആ​റി​ൽ രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി, സ​മ​ര​ക്കാ​ർ​ക്കെ​തി​രേ പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ പൊ​ലി​സ് ന​ട​പ​ടി​ക​ൾ, ജ​ന്ത​ർ മ​ന്ത​ർ പൂ​ട്ടി​യ​ത് തു​ട​ങ്ങി 46 ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന് മു​ന്നി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ​ത്.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ഇ​ന്ത്യ മു​ന്ന​ണി സ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ഹ​ർ​ജി​ക്കാ​രി​ൽ ഒ​രാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ടു​ത്ത വാ​ദംകേ​ൾ​ക്ക​ലി​ൽ പ്ര​തി​ക​ര​ണം തേ​ടു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​രെ​പ്പ​റ്റി​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ല്ല.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ട​യാ​ൻ ഡ​ൽ​ഹി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​ക്ക് മു​ന്നി​ൽ മാ​പ്പ​പേ​ക്ഷി​ച്ചു. എ​ല്ലാ ഹ​ർ​ജി​ക​ളി​ലും ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം ല​ഭി​ച്ച​ശേ​ഷം സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് നേ​രി​ട്ട പൊ​ലി​സ് അ​തി​ക്ര​മം അ​ദ്ദേ​ഹം നേ​രി​ട്ടെ​ത്തി ബെ​ഞ്ചി​നെ അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

അ​ഭി​ഭാ​ഷ​ക​ർ​ക്കും വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡ​ൽ​ഹി പൊ​ലി​സി​ൽ​നി​ന്ന് ക്രൂ​ര​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​താ​യും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ അ​തൃ​പ്തി

ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും കോ​ട​തി ര​ജി​സ്ട്രി​യി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി.

കോ​ട​തി പ​രി​സ​ര​ത്തു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ കോ​ട​തി​യെ ആ​ർ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്; സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സ​ത്തേ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം എ​ത്തി സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്കും തു​ട​രു​ക​യാ​ണ്. സാ​ധാ​ര​ണ​യേ​ക്കാ​ൾ മൂ​ന്ന് ദി​വ​സം വൈ​കി​യാ​ണ് ഇ​ത്ത​വ​ണ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​തീ​രം തൊ​ട്ട​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. എ​ല്ലാ ജി​ല്ല​ക​ളി​ലും നാ​ല് ദി​വ​സ​ത്തേ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.

നാ​ളെ 11 ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽ നാ​ളെ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

International

ട്രംപിന്‍റെ സമ്മർദം ശക്തമാകുന്നു; യുഎസ് കമാൻഡർ ക്യൂബയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ: ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​തി​​​ർ​​​ന്ന യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​ണ​​​ൾ​​​ഡ് ട്രം​​​പ് ദ്വീ​​​പ് രാ​​​ഷ്‌ട്രമാ​​​യ ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ർ​​​ണാ​​​യ​​​ക സ​​​ന്ദ​​​ർ​​​ശ​​​നം.

യു​​​എ​​​സ് സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡ് മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഫ്രാ​​​ൻ​​​സി​​​സ് ഡോ​​​ണോ​​​വ​​​നാ​​​ണ് ക്യൂ​​​ബ​​​ൻ ല​​ഫ്. ജ​​​ന​​​റ​​​ൽ റോ​​​ബ​​​ർ​​​ട്ടോ ലെ​​​ഗ്രാ സോ​​​ട്ടോ​​​ലോം​​​ഗോ​​​യു​​​മാ​​​യും മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഗ്വാ​​​ണ്ട​​​നാ​​​മോ ബേ​​​യി​​​ലെ യു​​​എ​​​സ് നാ​​​വി​​​കാ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​വ​​​ച്ചാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ വെ​​​നി​​​സ്വേ​​​ല​​​യി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്ത​​​ ല​​​ക്ഷ്യം ക്യൂ​​​ബ​​​യാ​​​ണെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ ട്രം​​​പ് എ​​​ണ്ണ ഉ​​​പ​​​രോ​​​ധം ഉ​​​ൾപ്പെടെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ യു​​​എ​​​സ്, മു​​​ൻ ക്യൂ​​​ബ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ൾ കാ​​​സ്‌​​​ട്രോ​​​യ്‌​​​ക്കെ​​​തി​​​രേ ഫെ​​​ഡ​​​റ​​​ൽ കു​​​റ്റ​​​പ​​​ത്രം ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സൈ​​​നി​​​കതാ​​​വ​​​ള​​​ത്തെ വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യും ഇ​​​രു സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യും ക്യൂ​​​ബ​​​ൻ റെ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി ആം​​​ഡ് ഫോ​​​ഴ്‌​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

നേ​​​ര​​​ത്തേ ക്യൂ​​​ബ​​​യു​​​മാ​​​യി ഉ​​​ഭ​​​യ​​​ക​​​ക്ഷിബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ യു​​​എ​​​സ് തേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക്യൂ​​​ബ​​​യ്ക്കുമേ​​​ൽ ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​രോ​​​ധം യു​​​എ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

National

പുതുച്ചേരിയിൽ സീറ്റ് വിഭജന ചർച്ച ഊർജിതമായി

പു​​തു​​ച്ചേ​​രി: പു​​തു​​ച്ചേ​​രി​​യി​​ൽ എ​​ൻ​​ഡി​​എ, ഇ​​ന്ത്യ മു​​ന്ന​​ണി​​ക​​ൾ സീ​​റ്റ് വി​​ഭ​​ജ​​ന ച​​ർ​​ച്ച ഊ​​ർ​​ജി​​ത​​മാ​​ക്കി.

30 സീ​​റ്റു​​ക​​ളാ​​ണു പു​​തു​​ച്ചേ​​രി​​യി​​ലു​​ള്ള​​ത്. ഭ​​ര​​ണ​​പ​​ക്ഷ​​മാ​​യ എ​​ൻ​​ആ​​ർ​​സി- ബി​​ജെ​​പി സ​​ഖ്യം സീ​​റ്റ് വി​​ഭ​​ജ​​നം ഏ​​താ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കി.

എ​​ൻ​​ആ​​ർ​​സി 16 സീ​​റ്റി​​ലും ബി​​ജെ​​പി 14 സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കാ​​നാ​​ണ് ധാ​​ര​​ണ. ബി​​ജെ​​പി​​യു​​ടെ വി​​ഹി​​ത​​ത്തി​​ൽ​​നി​​ന്ന് അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു സീ​​റ്റ് ന​​ല്കും. പു​​തു​​ച്ചേ​​രി​​യി​​ൽ മാ​​ത്രം 23 മ​​ണ്ഡ​​ല​​ങ്ങ​​ളു​​ണ്ട്.

കാ​​ര​​യ്ക്ക​​ലി​​ൽ അ​​ഞ്ചു മാ​​ഹി, യാ​​നം എ​​ന്നി​​വി​​ടങ്ങ​​ളി​​ൽ ഓ​​രോ മ​​ണ്ഡ​​ലം വീ​​ത​​വും ഉ​​ണ്ട്. ഇ​​ന്ത്യ മു​​ന്ന​​ണി​​ക്കു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തു കോ​​ൺ​​ഗ്ര​​സാ​​ണ്. ഏ​​പ്രി​​ൽ ഒ​​ന്പ​​തി​​നാ​​ണ് പു​​തു​​ച്ചേ​​രി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.​​

International

ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ രൂക്ഷം; 145 ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ 

ക്വ​​​റ്റ: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ വി​​​ഘ​​​ട​​​ന​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​മാ​​​യ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ വി​​​മോ​​​ച​​​ന സേ​​​ന​​​യും (ബി​​​എ​​​ൽ​​​എ) സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ തു​​​ട​​​രു​​​ന്നു. 40 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 145 ഭീ​​ക​​ര​​രെ വ​​​ധി​​​ച്ച​​​താ​​​യി ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ർ​​​ഫ​​​റാ​​​സ് ബു​​​ഗ്തി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. 15 സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രും 18 സി​​​വി​​​ലി​​​യ​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പാ​​​ക് സു​​​ര​​​ക്ഷാ​​​ ഭടന്മാർ 41 ബി​​​എ​​​ൽ​​​എ ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ഇ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ബി​​​എ​​​ൽ​​​എ ഭീ​​​ക​​​ര​​​ർ ശ​​​നി​​​യാ​​​ഴ്ച പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വ​​​റ്റ അ​​​ട​​​ക്കം 12 ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​രേ​​സ​​​മ​​​യം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭീ​​​ക​​​ര​​​രും സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു.

ബ​​​ലൂ​​​ചി​​​സ്ഥാ​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഗ്ര​​​നേ​​​ഡു​​​ക​​​ളും തോ​​​ക്കു​​​ക​​​ളു​​​മാ​​​യി ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ വ​​​ലി​​​യ ഏ​​​കോ​​​പ​​​ന​​​വും ആ​​​സൂ​​​ത്ര​​​ണ​​​വും ഉ​​​ള്ള​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. പോ​​​ലീ​​​സ്, അ​​​ർ​​​ധ​​​സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ജ​​​യി​​​ലു​​​ക​​​ളു​​​മാ​​​ണു ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മി​​​ച്ച​​​ത്. മ​​​സ്താം​​​ഗി​​​ലെ അ​​​തി​​​സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു 30 ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ച്ചു. ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തി​​​ലെ വ​​​നി​​​ത​​​ക​​​ൾ ആ​​​ദ്യ​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ക​​​യും ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സു​​​കാ​​​രും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ക്കം എ​​​ൺ​​​പ​​​തി​​​ല​​​ധി​​​കം സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രെ വ​​​ധി​​​ച്ചെ​​​ന്നും 18 പ​​​രെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണു ഭീ​​​ക​​​ര​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.എ​​​ന്നാ​​​ൽ, ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പാ​​​ക് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ഭൂ​​​വി​​​സ്തൃ​​​തി​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ 44 ശ​​​ത​​​മാ​​​നം വ​​​രും ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ. എ​​​ന്നാ​​​ൽ, ജ​​​ന​​​സം​​​ഖ്യ അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. ബ​​​ലൂ​​​ച് ഗോ​​​ത്ര​​​വി​​​ഭാ​​​ഗം പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്നു. പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ പ്ര​​​വി​​​ശ്യ​​​യാ​​​ണെ​​​ങ്കി​​​ലും പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ര​​​ൺ​​​ധി​​​ർ ജ​​​യ്സ്വാ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up