സെനറ്റർ ലിൻഡ്സെ ഗ്രഹാം
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ അസുഖമാണു മരണകാരണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സൗത്ത് കരോളൈനയിലെ സെനറ്ററായിരുന്ന ഗ്രഹാം ഇസ്രയേലിനെയും റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നെയും ശക്തമായി പിന്തുണച്ചിരുന്നു. വെള്ളിയാഴ്ച യുക്രെയ്നിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കുടിക്കാഴ്ച നടത്തി മടങ്ങിയെത്തിയതിനു പിന്നാലെയാണ് മരണം. യുക്രെയ്ൻ യാത്രയ്ക്കു മുന്പ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല.
ആദ്യകാലത്ത് ട്രംപുമായി ഭിന്നതയിലായിരുന്ന ഗ്രഹാം പിന്നീട് അദ്ദേഹത്തിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കാൻ തുടങ്ങി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട പുതിയ നിയമ നിർമാണത്തിലായിരുന്നു ഗ്രഹാം എന്നു റിപ്പോർട്ടുണ്ട്.
ഗ്രഹാമിന്റെ വിയോഗത്തിൽ ട്രംപ്, സെലൻസ്കി, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Tags : LindseyGraham PassesAway Senator Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash