ഉക്രെയ്നിനെതിരെ റഷ്യൻ മിസൈൽ ആക്രമണം.
കീവ്: റഷ്യൻ സേന ശനിയാഴ്ച യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ സുമിയിൽ രണ്ടു ബോംബുകൾ പതിച്ച് അഞ്ചു പേരാണു മരിച്ചത്.
ബസ് സ്റ്റോപ്പും പാർപ്പിടസമുച്ചയവുമാണ് ആക്രമിക്കപ്പെട്ടത്. 30 പേർക്കു പരിക്കേറ്റു. തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
സാപ്പോറിഷ്യ നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ പത്തു പേർക്കു പരിക്കേറ്റു.
കപ്പൽ ആക്രമിച്ചു
മോസ്കോ: അസോവ് കടലിൽ റഷ്യൻ ടാങ്കർ കപ്പലിനു നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. കപ്പലിലുണ്ടായ തീപിടിത്തം അണച്ചുവെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
Tags : Ukraine Russian Airstrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash