വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച എ.സി. തോമസും ഭാര്യ ലോവേനിയും
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിലെത്തിക്കും.
മുംബൈയിൽനിന്നു തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരും. അവിടെനിന്നു മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.