International
ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 15ഓളം ഇന്ത്യക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
International
സിംഗപ്പുർ: വിയറ്റ്നാം ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് ക്രൂസ് മിസൈൽ വാങ്ങും. ഇതിനുള്ള കരാർ ഒപ്പുവച്ചുകഴിഞ്ഞതായി ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് അറിയിച്ചു. സിംഗപ്പുരിൽ ഷാംഗ്റി-ലാ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോനേഷ്യക്ക് ബ്രഹ്മോസ് നല്‍കാനുള്ള കരാർ അന്തിമഘട്ടത്തിലാണെന്നും സിംഗ് അറിയിച്ചു. വിയറ്റ്നാമിന് ഈ മിസൈൽ നല്‍കാനുള്ള കരാർ ഒപ്പുവച്ചെങ്കിലും പരസ്യമാക്കാതിരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
5,800 കോടി രൂപയുടെ കരാറാണ് വിയറ്റ്നാമുമായി ഒപ്പുവച്ചതെന്നു സൂചനയുണ്ട്. തീരദേശ സുരക്ഷയ്ക്കായിട്ടാണ് വിയറ്റ്നാം മിസൈൽ വാങ്ങുന്നതെന്നും പറയുന്നു. വിമാനത്തിൽനിന്ന് തൊടുക്കാവുന്ന ബ്രഹ്മോസും വിയറ്റ്നാം പിന്നീട് വാങ്ങിയേക്കും.
Sports
പെര്‍ത്ത്: എഎഫ്സി 2026 വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈം ഗോളില്‍ ഇന്ത്യക്കു തോല്‍വി. വിയറ്റ്നാമിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.
90+4-ാം മിനിറ്റിലായിരുന്നു വിയറ്റ്നാമിന്റെ വിജയ ഗോള്‍. എന്ഗാന് തോ വാന്സുവിന്റെ വകയായിരുന്നു (30, 90+4) വിയറ്റ്നാമിന്റെ രണ്ടു ഗോളുകളും. ഇന്ത്യക്കായി സാന്ഫിഡ നോങ്ഗ്രം (52) ഒരു ഗോള്‍ മടക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന് 2-0ന് ചൈനീസ് തായ്പേയിയെ കീഴടക്കി.
Sports
പെർത്ത്: എഎഫ്സി 2026 വനിതാ എഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നി കിരീട പ്രതീക്ഷയുമായി ഇന്ത്യൻ ടീം ഇന്നു കളത്തിൽ. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ശക്തരായ വിയറ്റ്നാമാണ് ഇന്ത്യയുടെ എതിരാളി. വൈകുന്നേരം 4.30നാണ് കിക്കോഫ്.
2022 സീസണിൽ ആതിഥേയത്വം വഹിക്കവേ ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടിവന്നതിന്റെ നിരാശ മറികടക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ട് പ്രാവശ്യം ചാന്പ്യന്മാരായ ജപ്പാൻ, വിയറ്റ്നാം, മൂന്ന് തവണ കിരീടം ചൂടിയ ചൈനീസ് തായ്പേയ് എന്നവിരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. കോസ്റ്റാറിക്കക്കാരി അമേലിയ വാൽവെർഡെയാണ് ഇന്ത്യൻ ടീമിന്റെ കോച്ച്. ജനുവരിയിലാണ് അമേലിയ പരിശീലന സ്ഥാനം ഏറ്റെടുത്തത്.
ഇന്ത്യ ഇതുവരെ
എഎഫ്സി ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഒന്‍പത് സീസണുകളിൽ സാന്നിധ്യമറിയിച്ചു. 2022ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച ഇന്ത്യ ആ സീസണിലാണ് അവസാനമായി മാറ്റുരച്ചത്. കോവിഡ്19 ഇന്ത്യക്ക് സമ്മാനിച്ചത് വലിയ നിരാശ. ടൂർണമെന്റിൽ ഒരു മത്സരം മാത്രം കളിച്ച ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയി. തുടർന്ന് മത്സരം അസാധുവായി പ്രഖ്യാപിച്ചു; ടീം ഇന്ത്യക്ക് ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടിയും വന്നു.
1980, 1983 വർഷങ്ങളിലെ ടൂർണമെന്റുകളിൽ റണ്ണേഴ്സ് അപ്പായതാണ് ഇന്ത്യയുടെ മികച്ച ഫിനിഷിംഗ്. 1975, 1977 വർഷങ്ങളിൽ ക്ഷണമില്ല. 1980ൽ ആദ്യ സീസണിൽ ഫൈനലിൽ റിപ്പബ്ലിക് ഓഫ് ചൈനയോട് തോറ്റ് റണ്ണേഴ്സ് അപ്പ്.
1981ൽ മൂന്നാം സ്ഥാനം. 1983ൽ റണ്ണേഴ്സ് അപ്പ്. 1995 മുതൽ 2003 വരെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്ത്. 2006- 2018 വരെ യോഗ്യത നേടിയില്ല.
International
ഹാനോയി: വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് പാർട്ടി ജറൽ സെക്ടട്ടറിയായി തോ ലാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു വർഷത്തേക്കാണു നിയമനം. ഭരണകക്ഷി നേതാവെന്ന നിലയിൽ രാജ്യത്തെ ഏറ്റവും കരുത്തനാണ് അദ്ദേഹം.
ഹാനോയിയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ എതിരില്ലാതെയാണ് ജനറൽ സെക്രട്ടറിസ്ഥാനം നിലനിർത്തിയത്. രാജ്യത്തിന്റെ പ്രസിഡന്റ് പദവികൂടി അദ്ദേഹം ഏറ്റെടുത്തേക്കുമെന്നു സൂചനയുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നുമില്ല.
International
ഹാനോയി: വിയറ്റ്നാമിന്റെ മധ്യമേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒന്‍പതു പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയാണു ദുരന്തത്തിനു കാരണം.
തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ നൂറു സെന്റിമീറ്റർ വരെ മഴ ലഭിച്ചു.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹുവേ, ഹോയി ആൻ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.