വിയറ്റ്നാം ബോട്ടപകടത്തിൽ മരണമടഞ്ഞ എ.സി. തോമസും ഭാര്യ ലൗനിയും
ചെന്നൈ: വിയറ്റ്നാം ബോട്ടപകടത്തിൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിച്ചു.
കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലൗനിയും ഉൾപ്പെടെ 15 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ വിയറ്റ്നാം എയർലൈൻസ് വിമാനത്തിൽ മുംബൈയിലെത്തിച്ചു.
പത്ത് തമിഴ്നാട് സ്വദേശികളിൽ ആറുപേരുടെ മൃതദേഹങ്ങൾ കോയന്പത്തൂരിലേക്കും നാലുപേരുടേത് ചെന്നൈയിലേക്കും അയച്ചു. ആന്ധ്രപ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങളും മുംബൈയിൽനിന്നാണ് ജന്മനാട്ടിലേക്കു കൊണ്ടുപോയത്.
Tags : Bodies Indians home Boataccident Vietnam