Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bodies

കലിഫോർണിയയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി പൂർത്തിയായി

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ദേ​ശ​ത്തെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ളെ രാ​വി​ലെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കും.

തൃ​ശൂ​ർ മു​ടി​ക്കോ​ട് പാ​ണ​ഞ്ചേ​രി തെ​ക്കൂ​ട്ട് ഹ​രി​ദാ​സ്-​സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന വി​ജീ​ഷ് (35), തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം കാ​ക്ക​നാ​ട് ലെ​യ്ൻ ആ​ൻ​മേ​രി മാ​ത്യു (40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് രാ​വി​ലെ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ജ​ന​യു​ടെ സു​ഹൃ​ത്താ​യ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​നി​ല എ​ന്ന യു​വ​തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ.

അ​ഞ്ജ​ന​യു​ടെ സംസ് കാരം നാളെയും ആ​ൻ മേ​രി​യു​ടെ സം​സ്‌​കാ​രം 22നും നടക്കും.

International

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മൃ​ത​ദേ​ഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും

ഹ​​​​നോ​​​​യ്: വി​​​​യ​​​​റ്റ്നാ​​​​മി​​​​ൽ സ്പീ​​​​ഡ് ബോ​​​​ട്ട് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 15 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഹോ ​​​​ചി​​​​മി​​​​ൻ സി​​​​റ്റി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഇന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കും.

ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യും വേ​​​​ഗം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്ന് വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ട 17ൽ 16 ​​​​ഇ​​​​ന്ത്യ​​​​ക്കാ​​രും നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും എം​​​​ബ​​​​സി എ​​​​ക്സി​​​​ൽ പ​​​​റ​​​​ഞ്ഞു. ഫു ​​​​ക്വോ​​​​കി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ ഫു ​​​​ക്വോ​​​​ക് ദ്വീ​​​​പി​​​​ലെ ഹോ​​​​ൺ മെ​​​​യ് റു​​​​ട്ട് എ​​​​ൻ​​​​ഗോ​​​​യ്ക്ക് സ​​​​മീ​​​​പം ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഇ​​​​ന്ത്യ​​​​യി​​​​ൽ​​നി​​​​ന്നു​​​​ള്ള 32 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളും നാ​​​​ല് പ്രാ​​​​ദേ​​​​ശി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 15 പേ​​​​ർ മ​​​​രി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​യെ​​​​ല്ലാം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​ണ്. വി​​​​ക്ട​​​​റി ബി​​​​സി​​​​ന​​​​സ് ഗ്രൂ​​​​പ്പ് ഉ​​​​ട​​​​മ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി എ.​​​​സി. തോ​​​​മ​​​​സും ഭാ​​​​ര്യ ല​​​​വ്‌​​​​നി തോ​​​​മ​​​​സും.

വി​​​​യ​​​​റ്റ്നാം അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ര​​​​യും വേ​​​​ഗം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​വും അ​​​​വ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു.

മ​​​​രി​​​​ച്ചവ​​​​രി​​​​ൽ 10 പേ​​​​ർ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും മൂ​​​​ന്നു പേ​​​​ർ ആ​​​​ന്ധ്ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​മാ​​​​ണ്. ര​​​​ണ്ടു സ്ത്രീ​​​​ക​​​​ളും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദ്വീ​​​​പാ​​​​യ ഫു ​​​​ക്വോ​​​​ക്, വെ​​​​ള്ള​​​​മ​​​​ണ​​​​ൽ ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ങ്ങ​​​​ൾ, പ​​​​വി​​​​ഴ​​​​പ്പു​​​​റ്റു​​​​ക​​​​ൾ, ദ്വീ​​​​പ് ഹോ​​​​പ്പിം​​​​ഗ് ഉ​​​​ല്ലാ​​​​സ​​​​യാ​​​​ത്ര​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പേ​​​​രു​​​​കേ​​​​ട്ട വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​ണ്.

International

വെ​നി​സ്വേ​ല​യി​ലെ ഭൂ​ക​മ്പം: 235 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ഇ​ര​ട്ട ഭൂ​ക​മ്പ​ത്തി​ൽ 235 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രെ കാ​ണാ​നി​ല്ല. ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ 200 ല​ധി​കം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. 1,500 ല​ധി​കം പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ 7.2 ഉം 7.5 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ര​ട്ട ഭൂ​ച​ല​നം വ​ൻ നാ​ശം വി​ത​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് വെ​ന​സ്വേ​ല നേ​രി​ട്ട​ത്. 200 ലേ​റെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പ​തി​ച്ചു​വെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്തെ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​യ സി​മോ​ൺ ബൊ​ളി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​നു പ​ക​രം കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് വെ​ന​സ്വേ​ല​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ത​ക​ർ​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും വേ​ണ്ടി സ​ർ​ക്കാ​ർ 200 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. മെ​ക്സി​ക്കോ, ഖ​ത്ത​ർ, ബ്ര​സീ​ൽ, സ്പെ​യി​ൽ, പോ​ർ​ച്ചു​ഗ​ൽ, കാ​ന​ഡ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ആ​ദ്യ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ ഒ​രു​ല​ക്ഷം യൂ​റോ കൈ​മാ​റി. നി​ര​വ​ധി ക​പ്പ​ലു​ക​ൾ അ​ടി​യ​ന്ത​ര സ​ഹാ​യ സാ​മ​ഗ്രി​ക​ളു​മാ​യി വെ​ന​സ്വേ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ന​സ്വേ​ല​യ്ക്കെ​തി​രെ തു​ട​രു​ന്ന ഉ​പ​രോ​ധം ഒ​ക്ടോ​ബ​ർ 23 വ​രെ യു​എ​സ് നീ​ക്കി. കൂ​ടാ​തെ, 150 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വും അ​മേ​രി​ക്ക വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Kerala

കഴിഞ്ഞ വര്‍ഷം ജലാശയങ്ങളില്‍ പൊലിഞ്ഞത് 821 ജീവനുകൾ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത് 821 പേ​​​ര്‍. കേ​​​ര​​​ള ഫ​​​യ​​​ര്‍ ആ​​​ന്‍ഡ് റെ​​​സ്‌​​​ക്യു സ​​​ര്‍വീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മു​​​ങ്ങി​​​മ​​​ര​​​ണം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്-157 പേ​​​ർ. അ​​​തേ​​​സ​​​മ​​​യം, 2024 ല്‍ ​​​സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കു​​​റ​​​വ് മു​​​ങ്ങി​​​മ​​​ര​​​ണം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത് എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​യി​​​രു​​​ന്നു-18.

മു​​​ങ്ങി​​​മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത് പാ​​​ല​​​ക്കാ​​​ടും മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് കൊ​​​ല്ല​​​വു​​​മാ​​​ണ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം 109, 99 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മു​​​ങ്ങി​​​മ​​​ര​​​ണങ്ങൾ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 2024ല്‍ ​​​ജ​​​ലാ​​​ശ​​​യ​​​ത്തി​​​ല്‍ 80 ജീ​​​വ​​​നാ​​​ണ് പൊ​​​ലി​​​ഞ്ഞ​​​തെ​​​ങ്കി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഒ​​​രു മ​​​ര​​​ണം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. മു​​​ങ്ങി​​​മ​​​രി​​​ച്ച​​​വ​​​രി​​​ല്‍ ഏ​​​റെ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും യു​​​വാ​​​ക്ക​​​ളു​​​മാ​​​ണ്. അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ക​​​ട​​​ലി​​​ല്‍ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി തി​​​ര​​​യി​​​ല്‍പ്പെ​​​ട്ട് ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​ര്‍ധി​​​ക്കു​​​ന്നു​​​ണ്ട്.

മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു

സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി, കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി, ഡാം ​​​സേ​​​ഫ്റ്റി അ​​​ഥോ​​​റി​​​റ്റി, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ബീ​​​ച്ചു​​​ക​​​ളി​​​ലും പു​​​ഴ​​​ക​​​ളി​​​ലെ ക​​​ട​​​വു​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട മു​​​ന്ന​​​റി​​​യി​​​പ്പ് ബോ​​​ര്‍ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​രും അ​​​തൊ​​​ക്കെ അ​​​വ​​​ഗ​​​ണി​​​ച്ച് വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​താ​​​ണു പ​​​ല​​​പ്പോ​​​ഴും അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്.

Kerala

കു​വൈ​റ്റി​ൽ മ​രിച്ച 20 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: രോ​​​​ഗം ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ കു​​​​വൈ​​​​റ്റി​​​​ല്‍ മ​​​​രി​​​ച്ച 20 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ളം​​​​ബോ വ​​​​ഴി പ്ര​​​​ത്യേ​​​​ക സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ കു​​​​വൈ​​​​റ്റ് എ​​​​യ​​​​ര്‍​വേ​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ​​​​യും മ​​​​റ്റും സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി കു​​​​വൈ​​​​റ്റ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ നാ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​യ്​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​ട​​​സ​​​മാ​​​​യി. തു​​​​ട​​​​ര്‍​ന്ന് ഇ​​​​ന്ത്യ​​​​ന്‍ എം​​​​ബ​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ കു​​​​വൈ​​​​റ്റ് സ​​​​ര്‍​ക്കാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി വാ​​​​ങ്ങി​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത്.

20 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളി​​​​ല്‍ 15 എ​​​​ണ്ണം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ള്ള​​​​വ​​​​രാ​​​​ണ് . ഇ​​​​റാ​​​​ൻ- ഇ​​​​സ്ര​​​​യേ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കു​​​​വൈ​​​​റ്റി​​​​ലെ ജ​​​​ല​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ ശാ​​​​ല​​​യ്ക്കു​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം സ്വ​​​​ദേ​​​​ശി സ​​​​ന്താ​​​​ന​​​​സെ​​​​ല്‍​വം കൃ​​​​ഷ്ണ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​വും ഇ​​​​തി​​​​ലു​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

ബാ​​​​ക്കി​​​​യു​​​​ള്ള അ​​​​ഞ്ചു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​ന്ന് ഉ​​​​ള്ള​​​​വ​​​​രു​​​ടേ​​​താ​​​​ണ്.

International

നാ​വി​ക​രു​ടെ മൃ​ത​ദേ​ഹം ഇ​റാ​ൻ എം​ബ​സി​ക്കു കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട് ല​ങ്ക​ൻ കോ​ട​തി

കൊ​​​​ളം​​​​ബോ: യു​​​​എ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ൻ നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​റാ​​​​ൻ എം​​​​ബ​​​​സി​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ശ്രീ​​​​ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി. നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം നി​​​​ല​​​​വി​​​​ൽ ഗാ​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ടോ​​​​ർ​​​​പി​​​​ഡോ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ പ​​​​ട​​​​ക്ക​​​​പ്പ​​​​ൽ മു​​​​ങ്ങി 84 നാ​​​​വി​​​​ക​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഗാ​​​​ലെ ചീ​​​​ഫ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണ് നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കൈ​​​​മാ​​​​റാ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്. ഗാ​​​​ലെ ഹാ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​റാ​​​​ന്‍റെ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഐ​​​​ആ​​​​ർ​​​​ഐ​​​​എ​​​​സ് ദേ​​​​ന​​​​യാ​​​​ണ് ഗാ​​​​ലെ തീ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ യു​​​​എ​​​​സ് മു​​​​ക്കി​​​​യ​​​​ത്.

വി​​​​ശാഖ​​​​പ​​​​ട്ട​​​​ണ​​​​ത്ത് ഇ​​​​റാ​​​​ൻ-​​​​ഇ​​​​ന്ത്യ സം​​​​യു​​​​ക്ത നാ​​​​വി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ക​​​​ഴി​​​​ഞ്ഞ് ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​പ്പ​​​​ൽ. ക​​​​പ്പ​​​​ലി​​​​ലെ 32 നാ​​​​വി​​​​ക​​​​രെ ല​​​​ങ്ക​​​​ൻ നേ​​​​വി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​ വ​​​​രെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്ത് സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നു ശ്രീ​​​​ല​​​​ങ്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ര​​​​ക്ഷ​​​​പ്പെ​​​​ട്ട 32 പേ​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ ഗാ​​​​ലെ​​​​യി​​​​ലെ ല​​​​ങ്ക​​​​ൻ വ്യോ​​​​മ​​​​സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റി.

നാ​​​​വി​​​​ക​​​​രെ ഇ​​​​വി​​​​ടെ​​​​നി​​​​ന്നും കൊ​​​​ളം​​​​ബോ​​​​യ്ക്കു പു​​​​റ​​​​ത്തു​​​​ള്ള വെ​​​​ലി​​​​സ​​​​റ​​​​യി​​​​ലെ നാ​​​​വി​​​​കകേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റും. ഇ​​​​വി​​​​ടെ മ​​​​റ്റൊ​​​​രു ഇ​​റേ​​​​നി​​​​യ​​​​ൻ ക​​​​പ്പ​​​​ലാ​​​​യ ഐ​​​​റി​​​​സ് ബു​​​​ഷെ​​​​ഹ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 204 നാ​​​​വി​​​​ക​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ൻ​​ജി​​ൻ ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഐ​​​​റി​​​​സ് ബു​​​​ഷെ​​​​ഹ​​​​ർ കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​റ​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ല​​​​ങ്ക പ​​​​റ​​​​യു​​​​ന്നു.

Kerala

പ​ഠ​നാ​വ​ശ്യ​ത്തി​നു​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ഏ​റ്റെ​ടു​ക്കും

കോ​​​​ഴി​​​​ക്കോ​​​​ട്: മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​ട്ടു​​​​ന​​​​ല്‍​കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ഇ​​​​നി സ​​​​ര്‍​ക്കാ​​​​ര്‍ ചെ​​​​ല​​​​വി​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​ക്കും. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​ല്‍ ല​​​​ഭി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ചെ​​​​ല​​​​വ് നി​​​​ല​​​​വി​​​​ല്‍ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​നി അ​​​​ത​​​​ത് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ആം​​​​ബു​​​​ല​​​​ന്‍​സ് സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​​ച്ചെ​​​​ല​​​​വ് ഒ​​​​ഴി​​​​വാ​​​​കും. കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഒ​​​​ഴി​​​​വാ​​​​കു​​​​ന്ന​​​​തോ​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍.

മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​നാ​​​​വ​​​​ശ്യ​​​​ത്തി​​​​നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു മൂ​​​​ല​​​​മു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​കു​​​​ക​​​​യും ചെ​​​​യ്യും. ആം​​​​ബു​​​​ല​​​​ന്‍​സ് യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ചെ​​​​ല​​​​വ് അ​​​​ത​​​​ത് ആ​​​​ശു​​​​പ​​​​ത്രി വി​​​​ക​​​​സ​​​​ന സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഫ​​​​ണ്ടി​​​​ല്‍നി​​​​ന്നു ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നാ​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശം.

Kerala

ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ട​വൂ​ർ​ക്കോ​ണം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ഖി​ൽ (16), ഗോ​കു​ൽ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​മ​ന​പു​രം ന​ദി​യു​ടെ മേ​ലാ​റ്റി​ങ്ങ​ൽ ഉ​ദി​യ​റ ക​ട​വി​ലാ​ണ് നാ​ല് കു​ട്ടി​ക​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രെ കാ​ണാ​താ​യ​തോ​ടെ മ​റ്റ് ര​ണ്ട് പേ​ർ നി​ല​വി​ളി​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

ന​ദി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ്യം നി​ഖി​ലി​ന്‍റെ​യും ര​ണ്ടാ​മ​ത് ഗോ​കു​ലി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ഒ​പ്പ​മു​ണ്ടാ​യ കു​ട്ടി​ക​ളാ​ണ് മു​ങ്ങി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ത്ത​ത്.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Latest News

Corehub Up