x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റി​ൽ മ​രിച്ച 20 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു


Published: April 2, 2026 01:34 AM IST | Updated: April 2, 2026 01:34 AM IST

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: രോ​​​​ഗം ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ കു​​​​വൈ​​​​റ്റി​​​​ല്‍ മ​​​​രി​​​ച്ച 20 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ളം​​​​ബോ വ​​​​ഴി പ്ര​​​​ത്യേ​​​​ക സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ കു​​​​വൈ​​​​റ്റ് എ​​​​യ​​​​ര്‍​വേ​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ​​​​യും മ​​​​റ്റും സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി കു​​​​വൈ​​​​റ്റ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ നാ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​യ്​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​ട​​​സ​​​മാ​​​​യി. തു​​​​ട​​​​ര്‍​ന്ന് ഇ​​​​ന്ത്യ​​​​ന്‍ എം​​​​ബ​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ കു​​​​വൈ​​​​റ്റ് സ​​​​ര്‍​ക്കാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി വാ​​​​ങ്ങി​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത്.

20 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളി​​​​ല്‍ 15 എ​​​​ണ്ണം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ള്ള​​​​വ​​​​രാ​​​​ണ് . ഇ​​​​റാ​​​​ൻ- ഇ​​​​സ്ര​​​​യേ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കു​​​​വൈ​​​​റ്റി​​​​ലെ ജ​​​​ല​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ ശാ​​​​ല​​​യ്ക്കു​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം സ്വ​​​​ദേ​​​​ശി സ​​​​ന്താ​​​​ന​​​​സെ​​​​ല്‍​വം കൃ​​​​ഷ്ണ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​വും ഇ​​​​തി​​​​ലു​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

ബാ​​​​ക്കി​​​​യു​​​​ള്ള അ​​​​ഞ്ചു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​ന്ന് ഉ​​​​ള്ള​​​​വ​​​​രു​​​ടേ​​​താ​​​​ണ്.

Tags : Bodies Kuwait Kochi Kochi international Airport Kuwait airways

Recent News

Corehub Up