Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragedy

വി​യ​റ്റ്നാം ബോ​ട്ട​പ​ക​ടം ; മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് മും​ബൈ​യി​ലെ​ത്തി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​യ​​​റ്റ്നാ​​​മി​​​ൽ ബോ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന് മും​​​ബൈ​​​യി​​​ലെ​​​ത്തി​​​ക്കും. കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ എ.​​​സി. തോ​​​മ​​​സ് (57), ഭാ​​​ര്യ ലോ​​​വേ​​​നി തോ​​​മ​​​സ് (56) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്നു രാ​​​ത്രി പ​​​ത്തോ​​​ടെ മു​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കും.

മും​​​ബൈ​​​യി​​​ൽനി​​​ന്നു തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​വ​​​രും. അ​​​വി​​​ടെനി​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നോ​​​ർ​​​ക്ക ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്തം; ന​ഷ്‌​ട​പ​രി​ഹാ​ര വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​രി​ൽ 16 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കി​യ​തി​ന്‍റെ​യും ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന്‍റെ​യും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഏ​പ്രി​ല്‍ 21ന് ​വെ​ടി​ക്കെ​ട്ടു​പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

മ​രി​ച്ച​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​വ​ര്‍​ക്കും ന​ല്‍​കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മൂ​ന്നാ​ഴ്ച​യ്ക്ക​കം ന​ല്‍​ക​ണം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണം. തു​ട​ര്‍​ന്ന് ഹ​ർ​ജി വീ​ണ്ടും നാ​ലാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Kerala

പൂനയിൽ മദ്യദുരന്തം: 14 മരണം

പൂ​​​ന: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പൂ​​​ന​​​യി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് 14 പേ​​​ർ മ​​​രി​​​ച്ചു. പിം​​​പ്രി ചി​​​ഞ്ച്‌​​​വാ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലും പൂ​​​ന ന​​​ഗ​​​ര​​​ത്തി​​​ലു​​​മാ​​​ണു മ​​​ദ്യ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. മ​​​ദ്യം എ​​​ത്തി​​​ച്ച യോ​​​ഗേ​​​ഷ് വാ​​​ങ്കെ​​​ഡെ ഉ​​​ൾ​​​പ്പെ​​​ടെ​​​എ​​​ട്ടു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സം​​​ഭ​​​വം ഗൗ​​​ര​​​വ​​​ത​​​ര​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്, കൂ​​​ടു​​​ത​​​ൽ പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു. വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച മൂ​​​ന്നു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. പിം​​​പ്രി ചി​​​ഞ്ച്‌​​​വാ​​​ഡി​​​ലെ ഫു​​​ഗേ​​​വാ​​​ഡി​​​യി​​​ൽ 10 പേ​​​രും പൂ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ ഹ​​​ദാ​​​പ്സ​​​റി​​​ൽ നാല് പേ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

ഹ​​​ദാ​​​പ്സ​​​റി​​​ലെ വ്യാ​​​ജ മ​​​ദ്യ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്രം എ​​​ൻ​​​സി​​​പി നേ​​​താ​​​വ് രോ​​​ഹി​​​ത് പ​​​വാ​​​റും അ​​​നു​​​യാ​​​യി​​​ക​​​ളും ചേ​​​ർ​​​ന്ന് ന​​​ശി​​​പ്പി​​​ച്ചു. വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് 18 പേ​​​ർ മ​​​രി​​​ച്ചെ​​​ന്ന് രോ​​​ഹി​​​ത് ആ​​​രോ​​​പി​​​ച്ചു.

Kerala

തൃശൂർ വെ‌ടിക്കെട്ടുപുര ദുരന്തം: ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട്ടെ വെ​ടി​ക്കെ​ട്ടു പു​ര​യി​ലെ ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​രം വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ചു​ട​ല​പ്പ​റ​ന്പാ​യി ദു​ര​ന്ത​ഭൂ​മി. ക​ണ്ണീ​രു​ണ​ങ്ങാ​തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രും. സ്ഫോ​ട​ന​ത്തി​ന്‍റെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​യും ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ.

അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. 11 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ചി​ന്നി​ച്ചി​ത​റി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​ന്പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​ത്തു സാ​ന്പി​ളു​ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് അ​റി​യാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ​യും സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 103 ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ല​ത്തേ​ത​ട​ക്കം ഇ​തു​വ​രെ 132 ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. 34പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണു സ്ഥി​രീ​ക​ര​ണം.

12 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​തി​ൽ നാ​ലു​പേ​രു​ടെ​ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. എ​ട്ടു​പേ​ർ വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ദു​ര​ന്ത​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു​പേ​ർ നേ​ര​ത്തെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം:ഒ​ന്പ​തു മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റി; 4 പേ​​​ർ കാ​​​ണാ​​​മ​​​റ​​​യ​​​ത്ത്

തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ തൃ​​​ശൂ​​​ർ പൂ​​​രം വെ​​​ടി​​​ക്കെ​​​ട്ടു​​​സാ​​​മ​​​ഗ്രി​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്ന മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഒ​​​ന്പ​​​തു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി. ഒ​​​രു മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ലു ​പേ​​​രെ അ​​​പ​​​ക​​​ട​​​ശേ​​​ഷം കാ​​​ണാ​​​താ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം കാ​​​മ​​​ത്ത് ലെ​​​യ്നി​​​ലെ മ​​​ണി​​​ക​​​ണ്ഠ​​​ൻ (33), എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​ൻ, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ കൊ​​​ള​​​ത്തൂ​​​ർ പൊ​​​റ്റ​​​മ്മ​​​ൽ വീ​​​ട്ടി​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ (50), എ​​​ട​​​പ്പാ​​​ൾ ത​​​ല​​​യ്ക്ക​​​ൽ ചോ​​​ങ്ങ​​​ല​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ തു​​​പ്ര​​​ന്‍റെ മ​​​ക​​​ൻ വി​​​ജ​​​യ​​​ൻ (53), തൃ​​​ശൂ​​​ർ ചേ​​​ർ​​​പ്പ് ചി​​​റ​​​യ്ക്ക​​​ൽ ഇ​​​ഞ്ച​​​മു​​​ടി പ​​​രേ​​​ത​​​നാ​​​യ ബാ​​​ല​​​ന്‍റെ ബി​​​ജീ​​​ഷ് (40) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ മു​​​ന്പേ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കൈ​​​മാ​​​റി.

പൊ​​​ള്ള​​​ലേ​​​റ്റ് അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ പാ​​​ല​​​ക്കാ​​​ട് പ​​​ട്ടാ​​​ന്പി മു​​​തു​​​ത​​​ല കൊ​​​ഴി​​​ക്കോ​​​ട്ടി​​​രി സ്വ​​​ദേ​​​ശി കൂ​​​ളി​​​ക്കു​​​ന്ന് വീ​​​ട്ടി​​​ൽ പ്ര​​​വീ​​​ണി​​​ന്‍റെ (45) മൃ​​​ത​​​ദേ​​​ഹം രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു കൈ​​​മാ​​​റി​​​യ​​​ത്. 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പൊ​​​ള്ള​​​ലേ​​​റ്റ പ്ര​​​വീ​​​ണ്‍ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ബേ​​​ണ്‍​സ് ഐ​​​സി​​​യു​​​വി​​​ലാ​​​യി​​​രു​​​ന്നു. വാ​​​സു​​​ദേ​​​വ​​​ൻ, സു​​​വി​​​ൻ, സു​​​ദ​​​ർ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 12 മ​​​ണി​​​യോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

തൃ​​​ശൂ​​​ർ തെ​​​ക്കും​​​ക​​​ര ചോ​​​ര​​​ത്ത് അ​​​യ്യ​​​പ്പ​​​ന്‍റെ മ​​​ക​​​ൻ സി.​​​എ. സു​​​രേ​​​ഷ് (50), തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം ക​​​മ്മ​​​ത്ത് ലെ​​​യ്നി​​​ൽ അ​​​ര​​​ങ്ങ​​​ത്ത് ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​ഭി​​​ജി​​​ത്ത് (28), തൃ​​​ശൂ​​​ർ മ​​​ന​​​ക്കൊ​​​ടി കോ​​​ലാ​​​ട്ടു​​​പു​​​ര​​​യ്ക്ക​​​ൽ വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ൻ വി​​​ഷ്ണു (35), കോ​​​ട്ട​​​പ്പു​​​റം ചേ​​​ലാ​​​ട്ട് ലെ​​​യ്നി​​​ൽ പ​​​ള്ള​​​ത്ത് ക​​​രു​​​മാ​​​ലി​​​ൽ മോ​​​ഹന​​​ന്‍റെ മ​​​ക​​​ൻ ഗി​​​രീ​​​ഷ് (42) എ​​​ന്നി​​​വ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി​​​യ മ​​​റ്റു ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ ശേ​​​ഷ​​​മേ കൈ​​​മാ​​​റൂ.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടേ​​​ത് ഉ​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ര​​​ക്ത​​​സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഒ​​​രാ​​​ഴ്ച​​​യി​​​ലേ​​​റെ സ​​​മ​​​യം എ​​​ടു​​​ക്കു​​​മെ​​​ങ്കി​​​ലും മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് അ​​​പ​​​ക​​​ടം സ​​​വി​​​ശേ​​​ഷ​​​ സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​ലം പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഉ​​​റ​​​പ്പ്. ഇ​​​തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റും.

 

Kerala

പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ 10 വ​യ​സ്

പ​​​​ര​​​​വൂ​​​​ര്‍: രാ​​​​ജ്യ​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ പു​​​​റ്റിം​​​​ഗ​​​​ല്‍ വെ​​​​ടി​​​​ക്കെ​​​​ട്ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് നാ​​​​ളെ പ​​​​ത്ത് വ​​​​യ​​​​സ്. പു​​​​റ്റിം​​​​ഗ​​​​ല്‍ ദേ​​​​വീ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ മീ​​​​ന​​​​ഭ​​​​ര​​​​ണി ഉ​​​​ത്സ​​​​വ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​നം കു​​​​റി​​​​ച്ച് ന​​​​ട​​​​ന്ന വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​നി​​​​ടെ ഉ​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​മാ​​​​ണ് വ​​​​ന്‍ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

2016 ഏ​​​​പ്രി​​​​ല്‍ 10ന് ​​​​പു​​​​ല​​​​ര്‍​ച്ചെ 3.11ന് ​​​​ഉ​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 110 പേ​​​​ര്‍ മ​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. 656 പേ​​​​ര്‍​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​ല്‍ 500- ഓ​​​​ളം പേ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ 358 വീ​​​​ടു​​​​ക​​​​ള്‍​ക്കും നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ന​​​​ഷ്ടം 2.58 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

ദു​​​​ര​​​​ന്തം ന​​​​ട​​​​ന്ന് 10 വ​​​​ര്‍​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ര്‍​ഥ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ആ​​​​ദ്യം ലോ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് ആ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ക്രൈ ​​​​ബ്രാ​​​​ഞ്ച് 1734/2023 എ​​​​ന്ന ന​​​​മ്പ​​​​രി​​​​ല്‍ ചാ​​​​ര്‍​ജ് ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി പ​​​​ര​​​​വൂ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. ഇ​​​​ത് പി​​​​ന്നീ​​​​ട് ജി​​​​ല്ലാ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ല്‍​കി​​​​യ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ 59 പ്ര​​​​തി​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ 15 പേ​​​​ര്‍ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു.​​​കേ​​​​സി​​​​ലെ ഒ​​​​ന്ന്, മൂ​​​​ന്നു മു​​​​ത​​​​ല്‍ ഒ​​​​മ്പ​​​​ത് വ​​​​രെ, 11 മു​​​​ത​​​​ല്‍ 16 വ​​​​രെ, 18 മു​​​​ത​​​​ല്‍ 21 വ​​​​രെ പ്ര​​​​തി​​​​ക​​​​ള്‍​ക്ക് എ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​ക കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കേ​​​​സി​​​​ല്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ 15 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക്ഷേ​​​​ത്ര ക​​​​മ്മി​​​​റ്റി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​ണ്. 16 മു​​​​ത​​​​ല്‍ 20 വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ക​​​​മ്പ​​​​ക്കാ​​​​രാ​​​​ണ്. 21-ാം പ്ര​​​​തി ക​​​​മ്പ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ വ്യ​​​​ക്തി​​​​യാ​​​​ണ്. 22 മു​​​​ത​​​​ല്‍ 25 വ​​​​രെ​​​​യും 28 മു​​​​ത​​​​ല്‍ 41 വ​​​​രെ​​​​യും 41 മു​​​​ത​​​​ല്‍ 55 വ​​​​രെ​​​​യു​​​​മു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക​​​​മ്പ​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണ്. 57 മു​​​​ത​​​​ല്‍ 59 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക​​​​മ്പ​​​​ക്കാ​​​​ര്‍​ക്ക് സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​വ​​​​രു​​​​മാ​​​​ണ്. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി

കേ​​​​സി​​​​ന്‍റെ വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ഹൈ​​​​ക്കോ​​​​ട​​​​തി കൊ​​​​ല്ല​​​​ത്ത് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി സ്ഥാ​​​​പി​​​​ച്ചു. കൊ​​​​ല്ലം ടി.​​​​എം. വ​​​​ര്‍​ഗീ​​​​സ് സ്മാ​​​​ര​​​​ക ലൈ​​​​ബ്ര​​​​റി ഹാ​​​​ളി​​​​ലാ​​​​ണ് കോ​​​​ട​​​​തി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​സി​​​​ന്‍റെ പ്രാ​​​​രം​​​​ഭ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ഇ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി സ്ഥാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും സ്ഥി​​​​രം ജ​​​​ഡ്ജി​​​​യെ ഇ​​​​തു​​​​വ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ത്ത​​​​ത് വ​​​​ലി​​​​യ പോ​​​​രാ​​​​യ്മ​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു.

കൊ​​​​ല്ലം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​സ്ട്രി​​​​ക്ട് ആ​​​​ന്‍​ഡ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി എം. ​​​​സി. ആ​​​​ന്‍റ​​​​ണി​​​​ക്കാ​​​​ണ് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക ചു​​​​മ​​​​ത​​​​ല ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് മു​​​​മ്പാ​​​​കെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ ചു​​​​വ​​​​പ്പു​​​​നാ​​​​ട​​​​യി​​​​ല്‍

ദു​​​​ര​​​​ന്ത കാ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ദു​​​​ര​​​​ന്ത​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ജു​​​​ഡീ​​​​ഷ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​രു ക​​​​മ്മി​​​​റ്റി​​​​ക​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്ക് കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഒ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച ക​​​​മ്മീ​​​​ഷ​​​​ന്‍ റ​​​​വ​​​​ന്യു- പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു​​​​ള്ള വീ​​​​ഴ്ച​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ എ​​​​ടു​​​​ത്തു കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യും പോ​​​​ലീ​​​​സ്, റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വെ​​​​ടി​​​​ക്കെ​​​​ട്ട് നി​​​​ര്‍​ത്തി​​​​വ​​​​യ്പി​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍ ചെ​​​​റു​​​​വി​​​​ര​​​​ല്‍ പോ​​​​ലും അ​​​​ന​​​​ക്കി​​​​യി​​​​ല്ലെന്നും ജു​​​​ഡീ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ര്‍​ക്ക് എ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​​​ത്.

കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച ക്രൈം ​​​​ബ്രാ​​​​ഞ്ച് സം​​​​ഘ​​​​വും പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ​​​​യും വീ​​​​ഴ്ച അ​​​​ന്വേ​​​​ഷ​​​​ണ പ​​​​രി​​​​ധി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​മി​​​​ല്ല.

National

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‍​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത​ത് ഏ​ഴ് മ​ണി​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‍​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ടു. മൂ​ന്നാം ത​വ​ണ​യാ​ണ് വി​ജ​യ്‍​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത​ത്.

മു​ൻ​പ് ജ​നു​വ​രി 12നും 19​നും വി​ജ​യ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി​രു​ന്നു. അ​ന്ന് ന​ൽ​കി​യ മൊ​ഴി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് സി​ബി​ഐ വീ​ണ്ടും വി​ജ​യ്‍​യെ ചോ​ദ്യം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 27നാ​ണ് ക​രൂ​രി​ൽ വി​ജ​യ്‍​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. പി​ന്നാ​ലെ ഒ​രു മാ​സ​ത്തി​ന് ശേ​ഷം സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; മ​ര​ണ​സം​ഖ്യ നാ​ലാ​യി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

District News

വാ​ള​ക്കോ​ട് മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണം; ന​ട​പ്പാ​ത ജ​ല​രേ​ഖ​യാ​യി

ഇ​ട​മ​ൺ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലെ വാ​ള​ക്കോ​ട് മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി തു​ട​രു​ന്നു. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ഇ​ടു​ങ്ങി​യ മേ​ൽ​പ്പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പാ​ത​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ന​ട​പ്പാ​ത​യും നി​ർ​മി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പു​ക​ൾ ഇ​ന്നും ജ​ല​രേ​ഖ​യാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന്ത​ര പാ​ത നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

ഇ​തി​നാ​യി റെ​യി​ൽ​വേ ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.എ​ട്ടു​വ​ർ​ഷം മു​ൻ​പ് കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ൽ​വേ ഗേ​ജ് മാ​റ്റ സ​മ​യ​ത്ത് പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും റെ​യി​ൽ​വേ​യും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​ത​ക്കു​രു​ക്ക്

നി​ല​വി​ൽ ഒ​രു സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വീ​തി​യാ​ണ് പാ​ല​ത്തി​നു​ള്ള​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​നു ച​ര​ക്ക് ലോ​റി​ക​ളും അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളും നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.
വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ര​ണ്ടു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ഈ ​പാ​ല​ത്തി​ൽ കു​രു​ങ്ങി വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ച​ത്.ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് വ​ട്ട​പ്പ​ട, പാ​പ്പ​ന്നൂ​ർ വ​ഴി ഇ​ട​മ​ൺ സ​ത്രം ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന സ​മാ​ന്ത​ര പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ വാ​ള​ക്കോ​ട്ടെ കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും.

ഈ ​വ​ഴി​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേയാ​യി തി​രി​ച്ചു​വി​ട്ടാ​ൽ മേ​ൽ​പ്പാ​ല​ത്തി​ലെ തി​ര​ക്ക് ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഈ ​നി​ർ​ദേശ​ത്തോ​ട് അ​നു​കൂ​ല​മാ​യ നി​ല​പാ​ട​ല്ല സ്വീ​ക​രി​ക്കു​ന്ന​ത്

 

National

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ചോ​ദ്യം​ചെ​യ്യ​ൽ; ഒ​രാ​ഴ്ച സ​മ​യം വേ​ണ​മെ​ന്നു വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ വീ​ണ്ടും ചോ​ദ്യം​ചെ​യ്യ​ലി​നു സി​ബി​ഐ മു​ന്പാ​കെ​യെ​ത്താ​ൻ ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ത​മി​ഴ​ക​വെ​ട്രി ക​ഴ​കം (ടി​വി​കെ) നേ​താ​വാ​യ സൂ​പ്പ​ർ​താ​രം വി​ജ​യ്. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ൽ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ടി​വി​കെ നേ​തൃ​ത്വം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളു​ള്ള​തി​നാ​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ വി​ജ​യി​ന് ഒ​രാ​ഴ്ച​കൂ​ടി സ​മ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സിം​ഗ്, പൊ​ങ്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണു പ​രി​പാ​ടി​ക​ളി​ൽ ചി​ല​തെ​ന്ന് ടി​വി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ടി​ആ​ർ നി​ർ​മ​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച സി​ബി​ഐ മു​ന്പാ​കെ വി​ജ​യ് ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ൽ നി​ർ​മ​ൽ കു​മാ​റി​നെ സി​ബി​ഐ ആ​റു​മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​നം ടി​വി​കെ ന​ട​ത്തി​യ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും 41 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

National

ക​രൂ​ർ ദു​ര​ന്ത കേ​സ്; വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐയ്​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

ചെ​ന്നൈ: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ് സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐ​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ഡ​ൽ​ഹി സി​ബി​ഐ ഓ​ഫീ​സാ​ണ് വി​ജ​യ് ഹാ​ജ​രാ​കു​ക.

നേ​ര​ത്തെ ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ ആ​യ ബു​സി ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, സി​ടി​ആ​ർ നി​ർ​മ​ൽ​കു​മാ​ർ, മ​തി​യ​ഴ​ക​ൻ എ​ന്നി​വ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സം​ഘം വി​ജ​യ്‍​യു​ടെ കാ​ര​വാ​നി​ൽ അ​ട​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

41 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ, ടി​വി​കെ അ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സു​പ്രീം കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പ്പീ​ലും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​യേ​ക്കും.

National

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു

ച​ണ്ഡി​ഗ​ഡ്: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.

വി​ദേ​ശ​ത്തെ ജോ​ലി ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ നാ​ട്ടി​ലെ​ത്തി​യ ഹ​ർ​പി​ന്ദ​ർ, വീ​ട്ടി​ലെ സോ​ഫ​യി​ൽ ബ​ന്ധു​വി​നോ​ടൊ​പ്പം സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സോ​ഫ​യി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ര​യി​ൽ തി​രു​കി​യി​രു​ന്ന തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഹ​ർ​പി​ന്ദ​റി​നെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ട് വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ പി​താ​വാ​യ ഹ​ർ​പി​ന്ദ​റി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ചൊ​വ്വാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

National

ചി​ത്ര​ദു​ർ​ഗ​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; 17 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

ബെം​ഗളൂരു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ സ്ലീ​പ്പ​ർ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ഹി​രി​യൂ​രി​ന് സ​മീ​പം ദേ​ശീ​യ​പാ​ത 48ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​ക​ർ​ണ​ത്തേ​ക്ക് 29 യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി സെ​ൻ​ട്ര​ൽ ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന് ഉ​ട​ൻ ത​ന്നെ തീ​പി​ടി​ക്കു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​വു​ക​യും ചെ​യ്തു. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഏ​ഴു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ട്ടി​യി​ടി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ തീ​പി​ടു​ത്ത​മാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

സ്ലീ​പ്പ​ർ കോ​ച്ചി​നു​ള്ളി​ൽ പ​ല​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ദു​ര​ന്തം. ചി​ത്ര​ദു​ർ​ഗ പോ​ലീ​സ് സൂ​പ്ര​ണ്ട് ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

നി​ല​വി​ൽ ഹി​രി​യൂ​ർ റൂ​റ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ ഔ​ദ്യോ​ഗി​ക​മാ​യ മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up