x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂനയിൽ മദ്യദുരന്തം: 14 മരണം


Published: May 30, 2026 02:28 AM IST | Updated: May 30, 2026 02:28 AM IST

പൂ​​​ന: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പൂ​​​ന​​​യി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് 14 പേ​​​ർ മ​​​രി​​​ച്ചു. പിം​​​പ്രി ചി​​​ഞ്ച്‌​​​വാ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലും പൂ​​​ന ന​​​ഗ​​​ര​​​ത്തി​​​ലു​​​മാ​​​ണു മ​​​ദ്യ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. മ​​​ദ്യം എ​​​ത്തി​​​ച്ച യോ​​​ഗേ​​​ഷ് വാ​​​ങ്കെ​​​ഡെ ഉ​​​ൾ​​​പ്പെ​​​ടെ​​​എ​​​ട്ടു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സം​​​ഭ​​​വം ഗൗ​​​ര​​​വ​​​ത​​​ര​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്, കൂ​​​ടു​​​ത​​​ൽ പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു. വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച മൂ​​​ന്നു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. പിം​​​പ്രി ചി​​​ഞ്ച്‌​​​വാ​​​ഡി​​​ലെ ഫു​​​ഗേ​​​വാ​​​ഡി​​​യി​​​ൽ 10 പേ​​​രും പൂ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ ഹ​​​ദാ​​​പ്സ​​​റി​​​ൽ നാല് പേ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

ഹ​​​ദാ​​​പ്സ​​​റി​​​ലെ വ്യാ​​​ജ മ​​​ദ്യ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്രം എ​​​ൻ​​​സി​​​പി നേ​​​താ​​​വ് രോ​​​ഹി​​​ത് പ​​​വാ​​​റും അ​​​നു​​​യാ​​​യി​​​ക​​​ളും ചേ​​​ർ​​​ന്ന് ന​​​ശി​​​പ്പി​​​ച്ചു. വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് 18 പേ​​​ർ മ​​​രി​​​ച്ചെ​​​ന്ന് രോ​​​ഹി​​​ത് ആ​​​രോ​​​പി​​​ച്ചു.

Tags : Liquor tragedy Pune

Recent News

Corehub Up