x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്തം; ന​ഷ്‌​ട​പ​രി​ഹാ​ര വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി


Published: June 19, 2026 12:27 AM IST | Updated: June 19, 2026 12:27 AM IST

കൊ​ച്ചി: തൃ​ശൂ​രി​ൽ 16 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കി​യ​തി​ന്‍റെ​യും ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന്‍റെ​യും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. ഏ​പ്രി​ല്‍ 21ന് ​വെ​ടി​ക്കെ​ട്ടു​പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

മ​രി​ച്ച​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​വ​ര്‍​ക്കും ന​ല്‍​കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മൂ​ന്നാ​ഴ്ച​യ്ക്ക​കം ന​ല്‍​ക​ണം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണം. തു​ട​ര്‍​ന്ന് ഹ​ർ​ജി വീ​ണ്ടും നാ​ലാ​ഴ്ച​യ്ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags : Mundathikod tragedy High Court compensation

Recent News

Corehub Up