x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് യു​ജി ചോ​ദ്യ​പേ​പ്പ​റു​ക​ൾ വി​മാ​ന​മാ​ർ​ഗം എ​ത്തി​ച്ച് വ്യോ​മ​സേ​ന


Published: June 19, 2026 01:24 AM IST | Updated: June 19, 2026 01:24 AM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ചോ​ദ്യ​പേ​പ്പ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ജൂ​ൺ 21-ന് ​ന​ട​ക്കു​ന്ന പു​നഃ​പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ൾ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തു​ട​നീ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള പ്രാ​ദേ​ശി​ക ഹ​ബു​ക​ളി​ൽ എ​ത്തി​ച്ചു.

രാജ്യത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോ​മ​സേ​നാ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നേ​രി​ട്ടെ​ത്തി​യാ​ണ് അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ചോ​ദ്യ​പേ​പ്പ​ർ പാ​ക്ക​റ്റു​ക​ൾ കൈ​മാ​റി​യ​ത്. വി​ത​ര​ണ​ത്തി​നി​ട​യി​ൽ യാ​തൊ​രു​വി​ധ അ​ട്ടി​മ​റി​യോ ചോ​ർ​ച്ച​യോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സി​ആ​ർ​പി​എ​ഫ്, സി​ഐ​എ​സ്എ​ഫ് എ​ന്നീ കേ​ന്ദ്ര സേ​ന​ക​ളു​ടെ ക​ന​ത്ത സു​ര​ക്ഷയും ഏർപ്പെടുത്തിയിരുന്നു.  

Tags : NEET Exam Question Paper Indian Air Force Latest News

Recent News

Corehub Up