കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ കാബ്സ് വിത്ത് ഇന്‍ഡിഗോ എന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍നിന്നു പോകുന്നവര്‍ക്കും ഈ സേവനം ലഭിക്കും. 49 രൂപയ്ക്ക് യാത്രകള്‍ റിസര്‍വ് ചെയ്യാം.
റിസര്‍വ് ചെയ്യുന്നവരെ ഉറപ്പായും പിക്-അപ് ചെയ്ത് 100 ശതമാനം യാത്ര ഉറപ്പാക്കുന്നു. സുതാര്യമായ പ്രൈസിംഗ് രീതികളുള്ള സേവനത്തില്‍ പിക്-അപ് ടൈം വരെ സൗജന്യമായി റിസര്‍വേഷന്‍ റദ്ദാക്കാം.
വിശ്വാസ്യയോഗ്യവും സമ്മര്‍ദരഹിതവുമായ കണക്ടിവിറ്റി യാത്രക്കാരന് വിമാനത്താവളങ്ങളില്‍ ഉറപ്പാക്കുന്നതിനാണ് കാബ്സ് വിത്ത് ഇന്‍ഡിഗോ എന്ന സേവനം ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.