x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം ഇ​ടി​ച്ചുത​ക​ര്‍​ത്ത് നി​ർ​ത്താ​തെ പോ​യി; കാ​പ്പ കേ​സ് പ്ര​തി​യെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം


Published: June 19, 2026 01:14 AM IST | Updated: June 19, 2026 01:14 AM IST

കു​റ്റ്യാ​ടി: ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചി​ട്ട് നി​ര്‍​ത്താ​തെ പോ​യ കാ​പ്പാ കേ​സ് പ്ര​തി​യെ​യും ഇ​യാ​ളു​ടെ കൂ​ടെ വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യും നാ​ട്ടു​കാ​ര്‍ വ​ള​ഞ്ഞി​ട്ടു ത​ല്ലി. കു​റ്റ്യാ​ടി നീ​ലേ​ച്ചു​കു​ന്നി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​ന്താ​ട്ടി​ല്‍ അ​ജ്മ​ലി​നെ​യും (32) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യു​മാ​ണു പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ക്കു​ക​യും വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്ത​ത്.

യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ടാ​ണു ത​ല്ലി​യ​ത്. അ​ടി​പി​ടി​ക്കേ​സും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​ജ്മ​ലി​നെ പോ​ലീ​സ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ക​ക്ക​ട്ടി​ലി​ല്‍ വ​ച്ച് അ​ജ്മ​ലും യു​വ​തി​യും സ​ഞ്ച​രി​ച്ച കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച് നി​ര്‍​ത്താ​തെ പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഈ ​കാ​ര്‍ ആ​ളു​ക​ള്‍ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് അ​ജ്മ​ലി​നെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും നി​ര്‍​ത്താ​തെ പോ​യ വാ​ഹ​നം നീ​ലേ​ച്ചു​കു​ന്നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ​യും യു​വ​തി​യെ​യും കാ​റി​ല്‍​നി​ന്നു പി​ടി​ച്ചി​റ​ക്കി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ഇ​വ​രു​ടെ കൈ​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്നും സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, വാ​ഹ​ന​ത്തി​ല്‍​നി​ന്നു ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​സം​ഭ​വം വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്

Tags : vehicle overturned drove away without

Recent News

Corehub Up