x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകക്രമത്തെ തകിടം മറിച്ച യുദ്ധം


Published: June 19, 2026 02:58 AM IST | Updated: June 19, 2026 02:58 AM IST

ഇ​​​​​റാ​​​​​ൻ-​​​​​യു​​​​​എ​​​​​സ് സം​​​​​ഘ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ മാ​​​​​ത്ര​​​​​മ​​​​​ല്ല ലോ​​​​​ക​​​​​മൊ​​​​​ന്നാ​​​​​കെ​​​​​യാ​​​​​ണ് ആ​​​​​ശ്വാ​​​​​സം കൊ​​​​​ള്ളു​​​​​ന്ന​​​​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി 28ന് ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ചേ​​​​​ർ​​​​​ന്ന് ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തോ​​​​​ടെ തു​​​​​ട​​​​​ങ്ങി​​​​​യ യു​​​​​ദ്ധം ലോ​​​​​ക​​​​​ക്ര​​​​​മ​​​​​ത്തെ​​​​​ത്തന്നെ ബാ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു. മ​​​​​റു​​​​​പ​​​​​ടി​​​​​യെ​​​​​ന്നോ​​​​​ണം പ്ര​​​​​ധാ​​​​​ന ക​​​​​പ്പ​​​​​ൽപ്പാ​​​​​ത​​​​​യാ​​​​​യ ഹോ​​​​​ർ​​​​​മു​​​​​സ് ഇ​​​​​റാ​​​​​ൻ അ​​​​​ട​​​​​ച്ച​​​​​ത് ഏ​​​​​ഷ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ മാ​​​​​ത്ര​​​​​മ​​​​​ല്ല ലോ​​​​​ക​​​​​ത്തി​​​​​ലെ വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ന്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യെ ബാ​​​​​ധി​​​​​ച്ചു.

യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ച​​​തോ​​​ടെ ലോ​​​ക​​​ത്തെ എ​​​ണ്ണ​​​വി​​​ത​​​ര​​​ണം ത​​​ാറുമാറാകുകയും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ത​​​ത്ഫ​​​ല​​​മാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നോ വി​​​ല പ​​​ല​​​മ​​​ട​​​ങ്ങ് ഉ​​​യ​​​ർ​​​ത്താ​​​നോ പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി. ഫി​​​ലി​​​പ്പീ​​​ൻ​​​സ് പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ധ​​​ന ലോ​​​ക്‌​​​ഡൗ​​​ൺ വ​​​രെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ധ​​​നം ലാ​​​ഭി​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ, ശ്രീ​​​ല​​​ങ്ക പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സം അ​​​വ​​​ധി ന​​​ൽ​​​കി​​​യും ബദൽ മാർഗം സ്വീ​​​ക​​​രി​​​ച്ചു.

ക​​​ട​​​ലി​​​ടു​​​ക്ക് വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​കു​​​ക​​​യും വി​​​ല സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലേ​​​ക്ക് താ​​​ഴു​​​ക​​​യും ചെ​​​യ്യും. ഇ​​​ത് ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ലി​​​യ ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രും.

ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ധ​​​ന ഇ​​​റ​​​ക്കു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന​​​ മൂ​​​ല​​​മു​​​ണ്ടാ​​​യ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും. ക​​​ട​​​ൽ​​​മാ​​​ർ​​​ഗ​​​മു​​​ള്ള ആ​​​ഗോ​​​ള​​​ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഇ​​​ട​​​നാ​​​ഴി​​​ക​​​ളാ​​​ണ് പേ​​​ർ​​​ഷ്യ​​​ൻ ഗ​​​ൾ​​​ഫും ചെ​​​ങ്ക​​​ട​​​ലും. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തോ​​​ടെ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ നേ​​​രേ​​​യു​​​ള്ള ഇ​​​റാ​​​ന്‍റെ​​​യും അ​​​തി​​​ന്‍റെ നി​​​ഴ​​​ൽ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ആ​​​ക്ര​​​മ​​​ണ​​​ഭീ​​​തി​​​യും ഒ​​​ഴി​​​യും. ഇ​​​തും വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട എ​​​​ണ്ണ​​​​ക്ക​​​​ട​​​​ത്തു പാ​​​​ത​​​​യാ​​​​യ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് ഇ​​​​റാ​​​​ൻ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ​​​​ത് സൗ​​​​ദി അ​​​​റേ​​​​ബ്യ, യു​​​​എ​​​​ഇ, കു​​​​വൈ​​​​റ്റ്, ഖ​​​​ത്ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ പ്ര​​​​ധാ​​​​ന വ​​​​രു​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം അ​​​​ട​​​​യു​​​​ക​​​​യും സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി സം​​​​ജാ​​​​ത​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​റാ​​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം​​​​കൂ​​​​ടി​​​​യാ​​​​യ​​​​തോ​​​​ടെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ദു​​​​ബാ​​​​യ് പോ​​​​ലു​​​​ള്ള ഗ​​​​ൾ​​​​ഫ് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്താ​​​​താ​​​​യി.

ഇ​​​​തും സാ​​​​ന്പ​​​​ത്തി​​​​ക​​​​ പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​ക്കി. സം​​​​ഘ​​​​ർ​​​​ഷം​​​​മൂ​​​​ലം നി​​​​ര​​​​വ​​​​ധി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​ പേ​​​​ർ തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നാന്ത​​​​രീ​​​​ക്ഷം തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ ഒ​​​​രു പു​​​​തി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക-​​​​ന​​​​യ​​​​ത​​​​ന്ത്ര യു​​​​ഗ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കാ​​​​ൻ ഈ ​​​​സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​ർ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യം കാ​​​​ര​​​​ണം പേ​​​​ർ​​​​ഷ്യ​​​​ൻ ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക കു​​​​ത്ത​​​​നെ കൂ​​​​ടി​​​​യി​​​​രു​​​​ന്നു. സ​​​​മാ​​​​ധാ​​​​നം തി​​​​രി​​​​കെ​​​​വ​​​​രു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് ഇ​​​​ല്ലാ​​​​താ​​​​കും. യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി​​​​ക​​​​ൾ, ഇ​​​​റാ​​​​ക്കി​​​​ലെ​​​​യും സി​​​​റി​​​​യ​​​​യി​​​​ലെ​​​​യും വി​​​​വി​​​​ധ സാ​​​​യു​​​​ധ ഗ്രൂ​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ വ​​​​ഴി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ​​​​യും യു​​​​എ​​​​ഇ​​​​യി​​​​ലെ​​​​യും എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കും​​​​ നേ​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​വ​​​​ന്നി​​​​രു​​​​ന്ന നി​​​​ഴ​​​​ൽ​​​​യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നും ക​​​​രാ​​​​ർ വ​​​​ഴി​​​​തെ​​​​ളി​​​​ക്കും.

ഇ​റാ​നു​മാ​യി ച​ങ്ങാ​ത്ത​ത്തി​ന് ഗ​ൾ​ഫ്

സ​​​​​മാ​​​​​ധാ​​​​​നക​​​​​രാ​​​​​റി​​​​​നു പി​​​​​ന്നാ​​​​​ലെ ഇ​​​​​റാ​​​​​നും ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​വും ഊ​​​​​ഷ്മ​​​​​ള​​​​​മാ​​​​​കു​​​​​ന്നു. ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി ത​​​​​ർ​​​​​ക്ക​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മ​​​​​സൂ​​​​​ദ് പെ​​​​​സ​​​​​ഷ്കി​​​​​യാ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും സൈ​​​​​നി​​​​​ക​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​വ​​​​​ന്ന​​​​​തി​​​​​ൽ ഖേ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ ഖേ​​​​​ദ​​​​​പ്ര​​​​​ക​​​​​ട​​​​​നം ഇ​​​​​രു​​​​​വി​​​​​ഭാ​​​​​ഗ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സം വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്ന ത​​​​​ർ​​​​​ക്ക​​​​​ങ്ങ​​​​​ൾ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​കം ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​​​റാ​​​​​ന്‍റെ നീ​​​​​ക്കം. ഇ​​​​​ത് പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു സ​​​​​മാ​​​​​ധാ​​​​​നാ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ന് വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​തീ​​​​​ക്ഷ. ഇ​​​​​റാ​​​​​ൻ-​​​​​യു​​​​​എ​​​​​സ് സ​​​​​മാ​​​​​ധാ​​​​​നക​​​​​രാ​​​​​റി​​​​​നെ സൗ​​​​​ദി അ​​​​​റേ​​​​​ബ്യ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ​​​​​യെ​​​​​ങ്കി​​​​​ലും ശു​​​​​ഭ​​​​​പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ​​​​​യാ​​​​​ണു കാ​​​​​ണു​​​​​ന്ന​​​​​ത്.

മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല സ​​​​​മാ​​​​​ധാ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ന്നും ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ ക​​​​​പ്പ​​​​​ൽ​​​​​ ഗ​​​​​താ​​​​​ഗ​​​​​ത സ്വാ​​​​​ത​​​​​ന്ത്ര്യം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സൗ​​​​​ദി വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ഫൈ​​​​​സ​​​​​ൽ ബി​​​​​ൻ ഫ​​​​​ർ​​​​​ഹാ​​​​​ൻ രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​റാ​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 30,000 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ വ​​​​ലി​​​​യൊ​​​​രു തു​​​​ക ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രി​​​​ക.

Tags : war that upended world order

Recent News

Corehub Up