x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ നാളെ വീണ്ടും കോക്രോച്ച് പ്രതിഷേധം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 19, 2026 03:18 AM IST | Updated: June 19, 2026 03:19 AM IST

 ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) നാ​ളെ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധി​ക്കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഡ​ൽ​ഹി പോ​ലീ​സി​നു ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​വാ​ദം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സി​ജെ​പി അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​പ​ര​മ്പ​ര അ​മൃ​ത്‌​സ​ർ, പൂ​ന, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ല​ക്നോ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലും വ​മ്പി​ച്ച യു​വ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്താ​ൻ സി​ജെ​പി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.

Tags : Cockroach protest Delhi tomorrow

Recent News

Corehub Up