x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ബാ​നോ ത​ടാ​ക​ത്തി​ലെ മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മാ​ർ​പാ​പ്പ

വേൾഡ് ഡെസ്ക്
Published: August 31, 2026 07:00 AM IST | Updated: August 31, 2026 07:15 AM IST

ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ

റോം: ​​​​​ക​​​​​സ്‌​​​​​തേ​​​​​ൽ ഗ​​​​​ണ്ടോ​​​​​ൾ​​​​​ഫോ​​​​​യി​​​​​ലെ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല വ​​​​​സ​​​​​തി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള അ​​​​​ൽ​​​​​ബാ​​​​​നോ ത​​​​​ടാ​​​​​ക​​​​​ത്തിൽ ന​​​​​ട​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ മ​​​​​രി​​​​​യ​​​​​ൻ പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​ത്തി​​​​​ലും വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യി​​​​​ലും പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്ന് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ളും മൂ​​​​​ലം മു​​​​​റി​​​​​വേ​​​​​റ്റ കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തെ​​​​​യും പ​​​​​രി​​​​​ശു​​​​​ദ്ധ ക​​​​​ന്യ​​​​​ക​​​​​മ​​​​​റി​​​​​യ​​​​​ത്തി​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. അ​​​​​ൽ​​​​​ബാ​​​​​നോ ത​​​​​ടാ​​​​​ക​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശു​​​​​ദ്ധ അ​​​​​മ്മ​​​​​യു​​​​​ടെ തി​​​​​രു​​​​​സ്വ​​​​​രൂ​​​​​പ​​​​​വും വ​​​​​ഹി​​​​​ച്ചു​​​​​കൊ​​​​​ണ്ട് വ​​​​​ള്ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​ത്തി​​​​​ന് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യാ​​​ണ് ഒ​​​​​രു മാ​​​​​ർ​​​​​പാ​​​​​പ്പ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​ത്.

വി​​​​​ശു​​​​​ദ്ധ പോ​​​​​ൾ ആ​​​​​റാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ശീ​​​​​ർ​​​​​വ​​​​​ദി​​​​​ച്ച ‘മ​​​​​രി​​​​​യ സാ​​​​​ന്തി​​​​​സി​​​​​മ ദെ​​​​​ൽ ലാ​​​​​ഗോ’ പ​​​​​ള്ളി​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​​ദ​​​​​ക്ഷി​​​​​ണം ന​​​​ട​​​​ന്ന​​​​ത്. മാ​​​ർ​​​പാ​​​പ്പ സ​​​ഞ്ച​​​രി​​​ച്ച മ​​​​​ഞ്ഞ​, വെ​​​​​ള്ള പൂ​​​​​ക്ക​​​​​ളാ​​​​​ൽ അ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ച ‘ഫാ​​​​​ൽ​​​​​ക്കോ’ എ​​​​​ന്ന ബോ​​​​​ട്ടി​​​​​ലാ​​​ണ് മാ​​​​​താ​​​​​വി​​​​​ന്‍റെ തി​​​​​രു​​​​​സ്വ​​​​​രൂ​​​​​പം സം​​​വ​​​ഹി​​​ച്ച​​​ത്. ​​പ​​​​​ത്തോ​​​​​ളം ചെ​​​​​റു​​​​​ബോ​​​​​ട്ടു​​​​​ക​​​​​ളും ക​​​​​യാ​​​​​ക്കിം​​​​​ഗ് താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ തു​​​​​ഴ​​​​​ച്ചി​​​​​ൽ വ​​​​​ള്ള​​​​​ങ്ങ​​​​​ളും സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​ടെ ബോ​​​​​ട്ടു​​​​​ക​​​​​ളും മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ അ​​​​​നു​​​​​ഗ​​​​​മി​​​​​ച്ചു.

വി​​​​​ശു​​​​​ദ്ധ പോ​​​​​ൾ ആ​​​​​റാ​​​​​മ​​​​​നും വി​​​​​ശു​​​​​ദ്ധ ജോ​​​​​ൺ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​നും ഈ ​​​​​പ​​​​​ള്ളി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ത​​​​​ടാ​​​​​ക​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നി​​​​​ല്ല.

ഈ ​​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ദൈ​​​​​വ​​​​​സൃ​​​​​ഷ്‌​​​​ടി​​​​​യാ​​​​​യ പ്ര​​​​​കൃ​​​​​തി​​​​​യോ​​​​​ടു​​​​​ള്ള മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ വ​​​​​ലി​​​​​യ ആ​​​​​ദ​​​​​ര​​​​​വാ​​​​​യാ​​​​​ണു കാ​​​​​ണു​​​​​ന്ന​​​​​തെ​​​​​ന്നും പ്ര​​​​​കൃ​​​​​തി​​​​​ര​​​​​മ​​​​​ണീ​​​​​യ​​​​​മാ​​​​​യ അ​​​​​ൽ​​​​​ബാ​​​​​നോ ത​​​​​ടാ​​​​​ക​​​​​വും പ​​​​​രി​​​​​സ​​​​​ര​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​ണ് ഈ ​​​​​യാ​​​​​ത്ര​​​​​യി​​​​​ലൂ​​​​​ടെ മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും ഇ​​​​​ട​​​​​വ​​​​​ക വി​​​​​കാ​​​​​രി ഫാ. ​​​​​ഡോ​​​​​ൺ ത​​​​​ദേ​​​​​വൂ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

ത​​​​​ടാ​​​​​ക​​​​​തീ​​​​​ര​​​​​ത്തു ന​​​​​ട​​​​​ത്തി​​​​​യ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യി​​​​​ൽ യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​റി​​​​​വേ​​​​​റ്റ കു​​​​​ട്ടി​​​​​ക​​​​​ളെ മാ​​​​​താ​​​​​വി​​​​​ന്‍റെ സ്നേ​​​​​ഹ​​​​​മ​​​​​സൃ​​​​​ണ​​​​​മാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ഭ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. “എ​​​​​ല്ലാ​​​​​വ​​​​​രി​​​​​ലും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള ആ​​​​​ഗ്ര​​​​​ഹം വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ മാ​​​​​താ​​​​​വ് ഇ​​​​​ട​​​​​യാ​​​​​ക്ക​​​​​ട്ടെ. വെ​​​​​റു​​​​​പ്പ് വ​​​​​ള​​​​​രു​​​​​ന്നി​​​​​ട​​​​​ത്ത് ക്ഷ​​​​​മി​​​​​ക്കാ​​​​​നും ഭ​​​​​യം നി​​​​​റ​​​​​യു​​​​​ന്നി​​​​​ട​​​​​ത്ത് പ്ര​​​​​ത്യാ​​​​​ശ വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​നും ഞ​​​​​ങ്ങ​​​​​ളെ പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മേ”- മാ​​​​​ർ​​​​​പാ​​​​​പ്പ പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു. കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ, വ​​​​​യോ​​​​​ധി​​​​​ക​​​​​ർ, രോ​​​​​ഗി​​​​​ക​​​​​ൾ, ഏ​​​​​കാ​​​​​ന്ത​​​​​ത അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​​​​യും നീ​​​​​തി​​​​​യും മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ അ​​​​​ന്ത​​​​​സും ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ​​​​​ക്ക് ക​​​​​രു​​​​​ത്ത് ലഭിക്കുന്നതിനായും മാ​​​​ർ​​​​പാ​​​​പ്പ പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Pope participates Marian procession

Recent News

Corehub Up