തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ റിമാൻഡിലുള്ള ചേന്തി അനിലിന്റെ മൊബൈൽ ഫോണ് പോലീസ് പിടിച്ചെടുത്തു. റൗഡി പട്ടികയിൽ ഉൾപ്പെട്ട ചേന്തി അനിലിന്റെ മൊബൈൽ ഫോണ് ബന്ധുവിനു വിട്ടു നൽകിയ തീരുമാനം ഏറെ വിവാദമായതിനു പിന്നാലെയാണ് പോലീസ് നടപടി. കോണ്ഗ്രസിലെ ഗ്രൂപ്പിസവും മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് എതിരേയുള്ള പോലീസ് നടപടി ദുർബലമാക്കിയെന്നായിരുന്നു ഉയർന്ന വിമർശനം.
റൗഡി പട്ടികയിൽ ഉൾപ്പെട്ട ആൾ അറസ്റ്റിലായാൽ ഫോണ് വിശാദംശങ്ങൾ അടക്കം പോലീസ് ശേഖരിക്കേണ്ടതുണ്ട്. ഇതിനായി മൊബൈൽ ഫോണ് കസ്റ്റഡിയിൽ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കുറ്റം അടക്കം ചേന്തി അനിലിനെതിരേ ചുമത്തും. ഗൂഢാലോചന പരിശോധിക്കാനും മൊബൈൽ ഫോണ് വിവരങ്ങൾ ആവശ്യമാണ്. പരിപാടിയിൽ നിന്നു മുഖ്യമന്ത്രി പിൻമാറിയതിനു പിന്നാലെയാണ് കോണ്ഗ്രസ് നേതാവായിരുന്ന അനിൽ മുഖ്യമന്ത്രിയെ തടഞ്ഞത്.
ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. എന്നാൽ, ചില തലങ്ങളിലെ സമ്മർദത്തെ തുടർന്നു ഫോണ് വിട്ടുനൽകിയെന്നാണ് പറയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ചേന്തി അനിലിന്റെ ശബ്ദ സാന്പിളും ശേഖരിക്കും.
വീഡിയോയിലെ ശബ്ദം അനിലിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാനാണ് പരിശോധന. അനിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിച്ചുവെന്ന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടി അല്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇന്ന് അനിലിന്റെ ജാമ്യ ഹർജി കോടതിയിൽ എത്തുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ചെന്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി വി.ഡി. സതീശനെ ചേന്തി അനിലിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. ചേന്തിയിൽ അനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ വൈരാഗ്യമാണ് തടയാൻ കാരണമായത്.
Tags : Deepika DeepikaNewspaper BreakingNews Incident involving blocking of the Chief Ministe