കപില്‍ സിബല്‍
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ ഡിഎന്‍എയില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കപിൽ സിബൽ പറഞ്ഞു. ഭാഗവതിന്റെ അമേരിക്കൻ പ്രസംഗം സൂചിപ്പിച്ചായിരുന്നു സിബലിന്റെ വിമര്‍ശനം. വാഗ്ദാനങ്ങൾക്കും പ്രസംഗങ്ങൾക്കുമല്ല, പ്രവൃത്തികള്‍ക്കാണു പ്രാധാന്യമെന്നും വിദേശത്തു വിവേകത്തോടെ നല്ല വാക്കുകള്‍ പറയുന്നവര്‍ സ്വന്തം നാട്ടില്‍ മൗനം പാലിക്കുകയാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews Praise abroad criticism at home