ന്യൂഡൽഹി: മോദിസർക്കാരിന്റെ നയങ്ങൾക്കു കീഴിൽ രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികൾക്കെതിരേ ഡൽഹിയിൽ നാളെ സിപിഐയുടെ മഹാറാലി നടക്കും. ഡൽഹി രാംലീല മൈതാനത്തു രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടക്കുന്ന റാലിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, മുതിർന്ന ദേശീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews CPI mega-rally Delhi tomorrow