x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​​പി​​​സി​​​സി, ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന: പുതിയ അധ്യക്ഷൻ സെ​പ്റ്റം​ബ​റി​ൽ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: August 31, 2026 07:04 AM IST | Updated: August 31, 2026 07:27 AM IST

കെ​​​പി​​​സി​​​സി, ഡി​​​സി​​​സി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി, ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന സെ​​​പ്റ്റം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യേ​​​ക്കും. നി​​​ല​​​വി​​​ലെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ മ​​​ന്ത്രി​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കും. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കു പ​​​ക​​​രം ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാർ വ​​​രും. കെ​​​പി​​​സി​​​സി- ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കി പാ​​​ർ​​​ട്ടി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന വി​​​കാ​​​രം കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​ണ്.


വ്യാ​​​ഴാ​​​ഴ്ച ചേ​​​രു​​​ന്ന കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യി​​​ലും പു​​​നഃ​​​സം​​​ഘ​​​ട​​​ന വൈ​​​കു​​​ന്ന​​​തു ച​​​ർ​​​ച്ച​​​യാ​​​കും. ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള പാ​​​ർ​​​ട്ടി​​​യെ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി​​​ക്ക് പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ൻ വേ​​​ണ​​​മെ​​​ന്നും ഡി​​​സി​​​സി​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻസ​​​മ​​​യ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ വ​​​ര​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യം കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ അ​​​റി​​​യി​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫി​​​നെ കൂ​​​ടാ​​​തെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റും പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥും മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​ർ​​​ക്കു പ​​​ക​​​രം പു​​​തി​​​യ നി​​​ര​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഒ.​​​ജെ. ജ​​​നീ​​​ഷ് മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നും പു​​​തി​​​യ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ വ​​​ര​​​ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ്.

ഇ​​​വ​​​ർ​​​ക്കു പ​​​ക​​​രം ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാർ വ​​​ര​​​ണം. ഇ​​​ക്കാ​​​ര്യം കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ശ​​​ക്ത​​​മാ​​​ണ്.

പാ​​​ർ​​​ട്ടി നി​​​ശ്ച​​​ല​​​മാ​​​ണെ​​​ന്ന പ​​​രാ​​​തി ഒ​​​ട്ടേ​​​റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ട്. പാ​​​ർ​​​ട്ടിയുടെ നേ​​​തൃനി​​​ര​​​യി​​​ലേ​​​ക്ക് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട ക​​​ര​​​ടു പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​യും ന​​​ട​​​ക്കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ക.

ബോ​​​ർ​​​ഡ്- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാർ കൂ​​​ടി വ​​​രു​​​ന്ന​​​തോ​​​ടെ കെ​​​പി​​​സി​​​സി​​​യു​​​ടെ മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ലും ചി​​​ല ഡി​​​സി​​​സി​​​ക​​​ളി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ലും മാ​​​റ്റം വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യും ഏ​​​റെ​​​യാ​​​ണ്. ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ൽ​​​ക്കണ്ട് സ​​​മ​​​ഗ്ര​​​മാ​​​യ പാ​​​ക്കേ​​​ജാ​​​കും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

 

 

Tags : Deepika DeepikaNewspaper BreakingNews KPCC and DCC Reorganization

Recent News

Corehub Up