താഷ്കന്റ്: രാജ്യത്തെ ആണവോര്‍ജ മേഖലയ്ക്കു കുതിപ്പേകുന്ന ദീര്‍ഘകാല യുറേനിയം വിതരണ കരാറില്‍ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാന് സന്ദര്‍ശനത്തിലാണു കരാര്‍ യാഥാര്‍ഥ്യമായത്.
ഇന്ത്യയിലെ ആണവോര്ജപദ്ധതികളുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന് കരാര്‍ ഏറെ ഗുണംചെയ്യുമെന്ന് ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി പ്രതികരിച്ചു. യുറേനിയം വിതരണത്തിനായി ഇരു രാജ്യങ്ങളും ദീര്‍ഘകാല ക്രമീകരണം രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും മൂന്ന് നഗരങ്ങളുടെയും മൂന്ന് സംസ്ഥാനങ്ങളുടെയും സഹകരണത്തിനും കൂടിക്കാഴ്ചയില്‍ ധാരണയായി. സാംസ്കാരിക, വിനോദസഞ്ചാര , വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ കരാറുകളിലും ഒപ്പുവച്ചു.
ഉസ്ബെക് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോദി ഇന്നലെ കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ എത്തി. ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയാണു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
Tags : Deepika DeepikaNewspaper BreakingNews Long-term Uranium Deal