x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓർമകൾ ഇരമ്പിയാർത്തു; കൊ​​​​ച്ചി മെ​​​​ട്രോ​​​​യി​​​​ൽ​​​നി​​​​ന്ന് ബെ​​​​ഹ്റ പ​​​​ടി​​​​യി​​​​റ​​​​ങ്ങി


Published: August 31, 2026 06:30 AM IST | Updated: August 31, 2026 06:30 AM IST

കൊ​​​​ച്ചി: കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തോ​​​​ടെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തെ നേ​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​പ്പ​​​​റ​​​​ഞ്ഞ് കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ൽ ലി​​​​മി​​​​റ്റ​​​​ഡ് (കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ) എം​​​​ഡി ലോ​​​​ക്നാ​​​​ഥ് ബെ​​​​ഹ്റ പ​​​​ടി​​​​യി​​​​റ​​​​ങ്ങി. ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി മെ​​​​ട്രോ ആ​​​​സ്ഥാ​​​​ന​​​​ത്തു ത​​​​ന്‍റെ വി​​​​ട​​​​വാ​​​​ങ്ങ​​​​ൽ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു​​​ശേ​​​​ഷം സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ന​​​​ന്ദി പ​​​​റ​​​​ഞ്ഞാ​​​​ണ് അ​​​​ദ്ദേ​​​​ഹം യാ​​​​ത്ര​​​​യാ​​​​യ​​​​ത്.

കൊ​​​​ച്ചി മെ​​​​ട്രോ​​​​യി​​​​ലെ പ്ര​​​​തി​​​​ദി​​​​ന​​​യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 1.25 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​നേ​​​​ട്ട​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ പ്ര​​​​തി​​​​ദി​​​​ന യാ​​​​ത്ര​​​​ക്കാ​​​​ർ 15,000 മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ത​​​​ല​​​​ത്തി​​​​ലും ശ്ര​​​​ദ്ധ നേ​​​​ടി​​​​യ കൊ​​​​ച്ചി വാ​​​​ട്ട​​​​ർ മെ​​​​ട്രോ പ​​​​ദ്ധ​​​​തി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി.

നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​യി മെ​​​​ട്രോ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ലാ​​​​ഭ​​​​ത്തി​​​​ലാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം മാ​​​​ത്രം 53 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭം നേ​​​​ടാ​​​​ൻ കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ലി​​​​നാ​​​​യി. കൊ​​​​ച്ചി മെ​​​​ട്രോ ര​​​​ണ്ടാം​​​ഘ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​നാ​​​​യു​​​​ള്ള ഡി​​​​പി​​​​ആ​​​​റും സ​​​​ർ​​​​ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റി. ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്ക് വ​​​​രെ​​​​യു​​​​ള്ള ര​​​​ണ്ടാം​​​ഘ​​​​ട്ടം ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ട്രോ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡി​​​​പി​​​​ആ​​​​റും സ​​​​ർ​​​​ക്കാ​​​​രി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.തൃ​​​​ക്കാ​​​​ക്ക​​​​ര അ​​​​സി​​​​സ്റ്റ​​​​ന്‍റ് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​യാ​​​ണു കൊ​​​​ച്ചി​​​​യി​​​​ൽ സേ​​​​വ​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​യി നാ​​​​ലു വ​​​​ർ​​​​ഷം സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. കൊ​​​​ച്ചി ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും കൊ​​​​ച്ചി​​​​യും കൊ​​​​ച്ചി​​​​ക്കാ​​​​രും എ​​​​ന്നും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലു​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Memories came flooding back

Recent News

Corehub Up